Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും; മറ്റുള്ളവര്‍ എണ്ണം കൂടുന്നു!! പരിഹാരവുമായി ബിജെപി നേതാവ്

ലഖ്‌നൗ: ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഹിന്ദുക്കളാണ്. പിന്നെ മുസ്ലിംകള്‍, ക്രൈസ്തവര്‍... അങ്ങനെ പോകുന്നു. എന്നാല്‍ ഹിന്ദുക്കള്‍ രാജ്യത്ത് ന്യൂനപക്ഷമായി മാറുന്ന കാലം വരുമോ? വരുമെന്നാണ് ബിജെപി നേതാക്കളുടെ ആശങ്ക. അതിന് പരിഹാരമായി ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഒരു ബിജെപി നേതാവ്.

ഓരോ ഹിന്ദുസ്ത്രീയും അഞ്ചു കുട്ടികളെ പ്രസവിക്കണമെന്നാണ് നിര്‍ദേശം. ഇതുവഴി പല നേട്ടങ്ങളും സ്വന്തത്തിനും രാജ്യത്തിനുമുണ്ടെന്ന് ബിജെപി നേതാവ് പറയുന്നു. ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ് ആണ് വിവാദ പ്രസ്താവന നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്....

 അഞ്ചുകുട്ടികള്‍ എന്തിനാ

അഞ്ചുകുട്ടികള്‍ എന്തിനാ

ഹിന്ദു ദമ്പതികള്‍ക്ക് അഞ്ചുകുട്ടികള്‍ വേണം. ഹിന്ദുത്വം നിലനിര്‍ത്തുന്നതിന് വേണ്ടിയാണിതെന്ന് സുരേന്ദ്ര സിങ് എംഎല്‍എ പറയുന്നു. ഒരു കുട്ടി ജനിക്കുക എന്നാല്‍ ദൈവത്തിന്റെ പ്രസാദമാണതെന്നും എംഎല്‍എ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് സുരേന്ദ്ര സിങ് വിവാദ പ്രസ്താവന നടത്തിയത്.

ഹിന്ദുക്കള്‍ കുറഞ്ഞുവരുന്നു

ഹിന്ദുക്കള്‍ കുറഞ്ഞുവരുന്നു

ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന് സുരേന്ദ്ര സിങ് പറഞ്ഞു. രാജ്യത്ത് ഹിന്ദുക്കള്‍ കുറഞ്ഞുവരികയാണ്. മറ്റു മതസ്ഥരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. ഓരോ ദമ്പതികള്‍ക്കും അഞ്ച് കുട്ടികള്‍ വീതമുണ്ടാകണമെന്ന് ആത്മീയ നേതാക്കളുടെ ആഗ്രഹമാണെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

കുട്ടികളുടെ വീതംവയ്പ്

കുട്ടികളുടെ വീതംവയ്പ്

അഞ്ചുകുട്ടികളാണ് വേണ്ടത്. അതില്‍ രണ്ടെണ്ണം പുരുഷനാണ്. രണ്ടെണ്ണം സ്ത്രീയ്ക്കും. ബാക്കി വരുന്ന ഒന്ന് മിച്ചമാണ്. കുട്ടികള്‍ ദൈവത്തിന്റെ പ്രസാദമാണ്. ഹിന്ദു ശക്തമായാല്‍ ഇന്ത്യ ശക്തിപ്പെടും. ഹിന്ദു ക്ഷയിച്ചാല്‍ ഇന്ത്യയും ഇല്ലാതാകുമെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

 കാരണം ഭീകരവാദികളല്ല

കാരണം ഭീകരവാദികളല്ല

രാജ്യത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമാകാന്‍ സാധ്യതയുണ്ട്. എല്ലാ ഹിന്ദുക്കള്‍ക്കും ഇക്കാര്യത്തില്‍ ആശങ്ക വേണം. ഇവിടെ ജനസംഖ്യാ നിയന്ത്രണത്തില്‍ സന്തുലിതത്വമില്ലെങ്കില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറും. ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്നത് ഭീകരവാദികളുടെ ആക്രമണം കൊണ്ടല്ല. അതിന് കാരണം അവര്‍ തന്നെയാണെന്നും എംഎല്‍എ പറഞ്ഞു.

ബാലാല്‍സംഗം തടയാന്‍

ബാലാല്‍സംഗം തടയാന്‍

മുമ്പും ഒട്ടേറെ വിവാദ പ്രസ്താവന നടത്തിയിട്ടുള്ള വ്യക്തിയാണ് സുരേന്ദ്ര സിങ് എംഎല്‍എ. ഭാരത മാതാ കീ ജയ് പറയാത്തവര്‍ പാകിസ്താനികളാണെന്ന് ഇയാള്‍ അടുത്തിടെ പറഞ്ഞിരുന്നു. ബാലാല്‍സംഗം വര്‍ധിച്ചുവരുന്നത് സാക്ഷാല്‍ രാമന് പോലും തടയാന്‍ സാധിക്കില്ലെന്ന് ഇയാള്‍ പറഞ്ഞത് വന്‍ വിവാദമായിരുന്നു.

ബലാല്‍സംഗത്തിന് കാരണം

ബലാല്‍സംഗത്തിന് കാരണം

സര്‍ക്കാരുദ്യോഗസ്ഥരേക്കാള്‍ മെച്ചമാണ് വേശ്യകള്‍ എന്ന സുരേന്ദ്ര സിങിന്റെ പ്രസ്താവനക്കെതിരെ ഒട്ടേറെ പ്രമുഖരും വനിതാ സംഘടനകളും രംഗത്തുവന്നിരുന്നു. മോദി രാമന്റെ അവതാരമാണെന്ന് തട്ടിവിട്ടതും ഇയാള്‍ തന്നെയാണ്. ബലാല്‍സംഗം വര്‍ധിക്കാന്‍ കാരണം മൊബൈലാണെന്ന് ഇയാള്‍ പറഞ്ഞത് കഴിഞ്ഞദിവസമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+