Get Updates
Get notified of breaking news, exclusive insights, and must-see stories!

താലികെട്ടുന്നതിന് മുമ്പ് വധുവിന്റെ അമ്പരപ്പിച്ച പ്രഖ്യാപനം, ഇവനെ എനിക്ക് വേണ്ട; കാരണം വരന്റെ ചുംബനം!!

ലഖ്‌നൗ: വിവാഹം എന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ താലികെട്ടുന്നതിന് മുമ്പ് അത് മുടങ്ങി പോയാല്‍ എന്ത് ചെയ്യും. അങ്ങനൊരു സംഭവമാണ് ഒരു യുവാവിന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കുന്നത്. ഇയാള്‍ വിവാഹ ദിനത്തില്‍ കാണിച്ച ഒരു കാര്യമാണ് വിവാഹം മുടങ്ങുന്നതിലേക്ക് നയിച്ചത്. മറ്റാരുമല്ല, വധു തന്നെയാണ് എനിക്ക് ഈ വിവാഹം വേണ്ടെന്ന് തീരുമാനിച്ചത്.

ഉത്തര്‍പ്രദേശിലെ സമ്പലില്‍ നടന്ന ഈ സംഭവം വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് യുവതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. അവര്‍ എടുത്ത തീരുമാനം ഏറ്റവും മികച്ച തീരുമാനമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

വിവാഹ മണ്ഡപത്തില്‍ വെച്ച് വരന്‍ വധുവിനെ ചുംബിച്ചതാണ് ഇവിടെ വലിയ വിഷയമായി മാറിയിരിക്കുകയാണ്. എല്ലാവരുടെയും മുന്നില്‍ വെച്ച് ചുംബിച്ചത് യുവതിക്ക് വലിയ നാണക്കേടായി തോന്നുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. വിവാഹത്തിനിടെയുള്ള വരമാല ചടങ്ങിനിടെയായിരുന്നു വരന്റെ കടുത്ത നടപടിയുണ്ടായത്. മുന്നൂറോളം അതിഥികള്‍ ചടങ്ങിനുണ്ടായിരുന്നു. ഇവരുടെ മുന്നില്‍ വെച്ചായിരുന്നു വരന്‍ യുവതിയോട് ഇത്തരത്തില്‍ പെരുമാറിയത്. ഇതോടെ യുവതിയുടെ സ്വഭാവം മാറുകയായിരുന്നു.

2

23കാരിയായ യുവതി അപ്പോള്‍ തന്നെ വിവാഹ വേദിയില്‍ നിന്ന് ഇറങ്ങി പോവുകയായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിളിക്കുകയും ചെയ്തു. സുഹൃത്തുക്കുകളുമായുള്ള പന്തയത്തിന്റെ പുറത്താണ് വരന്‍ തന്നെ ചുംബിച്ചതെന്ന് യുവതി പറഞ്ഞു. ഇയാളുടെ വ്യക്തിത്വത്തില്‍ തനിക്ക് സംശയങ്ങളുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. തന്റെ വളരെ മോശമായ രീതിയില്‍ യുവാവ് സ്പര്‍ശിച്ചെന്നും, താന്‍ അത് ആദ്യം അവഗണിക്കുകയായിരുന്നുവെന്നും വധു വ്യക്തമാക്കി. ഇതോടെ രണ്ട് കുടുംബങ്ങളും പോലീസ് സ്‌റ്റേഷനിലെത്തിയിരിക്കുകയാണ്.

3

Skin: മുഖക്കുരു വല്ലാത്ത പ്രശ്‌നമാണോ? ഇതൊന്ന് പുരട്ടി നോക്കൂ; ചര്‍മം സുന്ദരമാകും

എല്ലാവരുടെയും മുന്നില്‍ വെച്ച് അവന്‍ എന്നെ ചുംബിച്ചപ്പോള്‍ എനിക്കാതെ നാണക്കേട് തോന്നു. എല്ലാവരുടെയും മുന്നില്‍ താന്‍ അപമാനിതയായി. എന്റെ ആത്മാഭിമാനത്തെ കുറിച്ച് അവന് യാതൊരു ബോധവുമില്ല. അവന് അതൊരു പ്രശ്‌നമേയല്ല. നിരവധി അതിഥികള്‍ക്ക് മുന്നില്‍ വെച്ചാണ് അയാള്‍ തന്നോട് മോശമായി പെരുമാറിയതെന്നും യുവതി പറഞ്ഞു. പോലീസ് ഈ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ നോക്കിയെങ്കിലും യുവതി വഴങ്ങിയില്ല. തനിക്ക് ഇയാളെ വേണ്ട എന്ന നിലപാടിലാണ് യുവതി എത്തിയത്.

4

അതേസമയം യുവതിയുടെ വാശിക്ക് മുന്നില്‍ എല്ലാവരും മുട്ടുമടക്കുകയായിരുന്നു. വിവാഹവും വേണ്ടെന്ന് വെച്ച യുവതി, അതിഥികളോട് മടങ്ങി പോകാനും നിര്‍ദേശിക്കുകയായിരുന്നു. വരനെ അവന്റെ സുഹൃത്തുക്കള്‍ പ്രകോപിപ്പിച്ചതിനെ തുടര്‍ന്നാണ് ചുംബിച്ചതെന്ന് വധുവിന്റെ അമ്മ പറയുന്നു. മകളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നോക്കി. എന്നാല്‍ അവള്‍ക്ക് അവനെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലായിരുന്നു. കുറച്ച് ദിവസം കാത്തിരിക്കാനാണ് പ്ലാന്‍. അതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും യുവതിയുടെ അമ്മ പറഞ്ഞു.

5

അതേസമയം ഈ വിവാഹം സാങ്കേതികപരമായി കഴിഞ്ഞതാണെന്ന് പോലീസ് പറയുന്നു. മന്ത്രങ്ങളും പൂജകളുമൊക്കെ കഴിഞ്ഞത് കൊണ്ടാണിത്. കുറച്ച് ദിവസം കഴിഞ്ഞ് പ്രശ്‌നങ്ങളൊക്കെ ഒന്ന് ശാന്തമായ ശേഷം കാര്യങ്ങള്‍ തീരുമാനിക്കാമെന്നും പോലീസ് പറഞ്ഞു. വരന്‍ മാല ചാര്‍ത്തിയതിന് പിന്നാലെ അപ്രതീക്ഷിതമായിട്ടാണ് പെണ്‍കുട്ടിയെ ചുംബിച്ചത്. ഇങ്ങനെ ചെയ്യുന്ന ഒരാള്‍ ഭാവിയില്‍ എന്തായിരിക്കും ചെയ്യുകയെന്ന് പറയാനാവില്ല. അങ്ങനെ ഒരാളെ ഭര്‍ത്താവായി തനിക്ക് വേണ്ട. അവനൊപ്പം ജീവിക്കാനില്ലെന്നും യുവതി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+