കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ അവസരവാദം.... യുപിയിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പാര്‍ട്ടി വിട്ടു, ആരോപണങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി റദാക്കിയ നടപടിയില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് വീണ്ടും ഒറ്റപ്പെടുന്നു. പാര്‍ട്ടിയില്‍ നിന്ന് ഒരു പ്രമുഖ നേതാവ് കൂടി രാജിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രമുഖ നേതാവ് രാജിവെക്കുകയും, ജോതിരാദിത്യ സിന്ധ്യ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഇത്തവണ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എന്‍പി സിംഗാണ് പാര്‍ട്ടി വിട്ടിരിക്കുന്നത്.

1

അതേസമയം കോണ്‍ഗ്രസ് ക്യാമ്പാകെ ഈ നീക്കത്തില്‍ അമ്പരപ്പിലാണ്. പ്രിയങ്ക ഗാന്ധിയുടെ ചുമതലയുള്ള യുപിയില്‍ നിന്നാണ് ഒരു നേതാവ് രാജിവെക്കുന്നത്. അത് കോണ്‍ഗ്രസിന് ഏറ്റവും വലിയ ക്ഷീണമാണ്. കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നയം ഒട്ടം യോജിക്കാനാവാത്തതാണ് രാജി സമര്‍പ്പിച്ച് കൊണ്ട് എന്‍പി സിംഗ് പറയുന്നു. പാര്‍ട്ടിയുടെ നീക്കം തന്നെ വല്ലാതെ ആശങ്കപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് യുപി അധ്യക്ഷന്‍ രാജ് ബബ്ബാറിനാണ് ഇയാള്‍ രാജിക്കത്ത നല്‍കിയത്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് കശ്മീര്‍ ബില്ലില്‍ സ്വീകരിച്ച നയം ദേശീയ താല്‍പര്യത്തിന് എതിരാണ്. നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും എതിരാണത്. ഇത് എനിക്ക് സഹിക്കാനാവില്ല. ഞാന്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുകയാണ്, അതോടൊപ്പം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കുകയാണെന്നും സിംഗ് രാജിക്കത്തില്‍ പറയുന്നു.

അതേസമയം രാജി വലിയ സംഭവമല്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. പഴയ നിയമനായിരുന്നു അദ്ദേഹത്തിന്റേത്. എന്‍പി സിംഗ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ രാജി കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കില്ല. ഇത്തരം ആളുകള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കാന്‍ അവസരം നോക്കിയിരിക്കുകയാണ്. ഇതിലൂടെ ലഭിക്കുന്ന മാധ്യമശ്രദ്ധയാണ് അവരുടെ ലക്ഷ്യമെന്നും യുപി കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ റാവത്ത് പറഞ്ഞു. നേരത്തെ രാജ്യസഭാ എംപിയും ചീഫ് വിപ്പുമായി ഭുവനേശ്വര്‍ കലിതയും രാജിവെച്ചിരുന്നു.

കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്കശ്മീരില്‍ പഞ്ചതന്ത്രം വിജയിച്ച് ബിജെപി.... ഈ സംസ്ഥാനങ്ങള്‍ തൂത്തുവാരും, ആദ്യ പണി പ്രിയങ്കയ്ക്ക്

English summary
up congress general secretary resign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X