കോഴിക്ക് മരണാനന്തര പൂജയുമായി യുപിയിലെ കുടുംബം: പങ്കെടുത്തത് 500 പേര്‍
ദില്ലി: വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുക എന്നത് എല്ലാവര്‍ക്കമുള്ള ഒരു ഹോബിയാണ്. എന്നാല്‍ ചിലര്‍ക്കത് വൈകാരികമായ ഒരു സ്‌നേഹമായിരിക്കും. ഉത്തര്‍പ്രദേശില്‍ വളര്‍ത്ത് കോഴിയുടെ വിയോഗത്തെ തുടര്‍ന്നാണ് മരണാനന്തര പൂജ തന്നെ നടത്തിയിരിക്കുകയാണ് ഒരു കുടുംബം. യുപിയിലെ പ്രതാപ്ഗഡിലാണ് സംഭവം.

ഒരു തെരുവ് നായയില്‍ നിന്ന് ഈ കുടുംബത്തിലെ ഒരു ആടിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഈ കോഴി ചത്തത്. 13 ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. ഇതേ തുടര്‍ന്നാണ് വീട്ടുകാര്‍ ബഹുമാനാര്‍ത്ഥം കോഴിക്ക് മരണാനനന്തര ചടകുകള്‍ നടത്തിയത്. സാധാരണ നിലയില്‍ മനുഷ്യര്‍ മരിച്ചാല്‍ പതിമൂന്നിന് മത്തരം പ്രാര്‍ത്ഥനകള്‍ നടത്താറുണ്ട്.
മനുഷ്യര്‍ക്ക് സമാനമായിട്ടാണ് ഇവിടെ ഒരു കോഴിയുടെ മൃതദേഹത്തനായി പൂജ നടത്തിയത്. അഞ്ഞൂറോം ഗ്രാമവാസികളാണ് കോഴിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ചടങ്ങിനെത്തിയത്. കോഴിയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കാനായിട്ടാണ് ഇവരുടെ പ്രാര്‍ത്ഥന.
ജൂലായ് ഏഴിനായിരുന്നു ഒരു തെരുവ് നായ ഇവരുടെ വീട്ടിലെത്തി ആക്രമിച്ചത്. ശബ്ദം കേട്ടാണ് കുടുംബാംഗങ്ങള്‍ ഇവിടേക്ക് എത്തിയത്. വീടിനുള്ളില്‍ തെരുവ് നായ കയറിയത് അറിഞ്ഞ് കോഴി അതിനെ നേരിടുകയായിരുന്നു. തെരുവ് നായ ആടിനെ പിടിച്ച ഉടനെയായിരുന്നു കോഴിയുടെ പരാക്രമം. വീട്ടിന് പുറത്തേക്ക് ഈ നായയെ തുരത്തി ഓടിക്കാനും ഈ കോഴിക്ക് സാധിച്ചു.
അതേസമയം വീടിന് പുറത്തിറങ്ങിയതോടെ ഈ തെരുവ് നായക്കൊപ്പം ഉള്ള മറ്റ് നായകള്‍ ഈ കോഴിയെ ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റാണ് കോഴി ചത്തത്. വീടിനടുത്ത് തന്നെ ഇതിനെ അടക്കം ചെയ്തു. സാധാരണ മനുഷ്യര്‍ക്കായി നടത്തുന്ന പൂജകളൊക്കെ നടത്തിയായിരുന്നു കോഴിയെ ഇവര്‍ അടക്കം ചെയ്തത്.
ഈ കോഴിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാനായി പതിമൂന്നാം ദിനം മരണാനന്തര പൂജ നടത്താന്‍ തീരുമാനിക്കുകയായിരുന്നു കുടുംബം. ഇതിന് മുമ്പൊന്നും കേട്ടുകേള്‍വിയില്ലാത്ത സംഭവമായി ഇത് മാറിയിരിക്കുകയാണ്. ഈ കുടുംബത്തിന്റെ മൃഗസ്‌നേഹത്തിന് കൈയ്യടിക്കുന്നവരും ധാരാളം.












Click it and Unblock the Notifications