ലൗ ജിഹാദിനെതിരെ യുപിയില്‍ നിയമം, ബിജെപി ഓര്‍ഡിനന്‍സ് പാസാക്കി, അഞ്ച് വര്‍ഷം വരെ തടവ്
ലഖ്നൗ: ലൗ ജിഹാദിനെതിരെ നിയമം പാസാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. വിവാഹത്തിലൂടെ ഹിന്ദു സ്ത്രീകളെ മതംമാറ്റുന്നുവെന്ന ആരോപണമാണ് ലൗ ജിഹാദിലൂടെ ബിജെപി ഉന്നയിക്കുന്നത്. ഇന്ന് ലൗ ജിഹാദിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സര്‍ക്കാര്‍ അത് പാസാക്കുകയും ചെയ്തു. യുപി മന്ത്രിസഭ നിയമവിരുദ്ധമായ മതംമാറ്റത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നുവെന്നും അത് പാസാക്കിയെന്നും മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. അഞ്ച് വര്‍ഷം വരെ തടവും 15000 രൂപ പിഴയുമാണ് ഈ നിയമത്തിലൂടെ ഈടാക്കുക.

പ്രണയത്തിന്റെ പേരില്‍ ഒരു സ്ത്രീയെയും മതംമാറ്റാന്‍ അനുവദിക്കില്ലെന്ന് യുപി സര്‍ക്കാര്‍ പറഞ്ഞു. ആര്‍ക്കെങ്കിലും വിവാഹത്തിന് ശേഷം മതംമാറണമെന്ന് ആഗ്രഹമുണ്ടെങ്കില്‍, ആ വ്യക്തി നിയമം അനുസരിച്ച് മതംമാറണം. ജില്ലാ മജിസ്ട്രേറ്റിന് മുമ്പില്‍ നടപടിക്രമങ്ങള്‍ പാലിച്ച് മതം മാറാന്‍ അവര്‍ക്ക് അധികാരമുണ്ടെന്നും സിദ്ധാര്‍ത്ഥ് നാഥ് സിംഗ് പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്തവരുടെയും പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗത്തിലെയും സ്ത്രീകളെ മതംമാറ്റിയാല്‍ മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ അഴിക്കുള്ളിലാവും. 25000 രൂപ പിഴയും ഈടാക്കും.
കൂട്ട മതംമാറ്റത്തിനും ഗുരുതരമായ ശിക്ഷയാണ് ഉള്ളത്. മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാം. 50000 രൂപ വരെയാണ് പിഴ. അതേസമയം ബിജെപി ഭരിക്കുന്ന നാലോളം സംസ്ഥാനങ്ങളില്‍ ലൗ ജിഹാദിനെതിരെ നിയമം വരുന്നുണ്ട്. നേരത്തെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര നിയമം കൊണ്ടുവരുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപിയിലും നിയമം കൊണ്ടുവരാന്‍ യോഗി ആദിത്യനാഥ് തീരുമാനിച്ചത്. യുപി ആഭ്യന്തര മന്ത്രാലയം നേരത്തെ നിയമം കൊണ്ടുവരാന്‍ അനുമതി തേടിയിരുന്നു.
സംസ്ഥാനത്തെ മതസൗഹാര് അന്തരീക്ഷത്തെ തകര്‍ക്കുന്നതാണ് ലൗ ജിഹാദെന്ന് യുപി നിയമ മന്ത്രി പറഞ്ഞിരുന്നു. ഇത് ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മന്ത്രി ബ്രജേഷ് പഥക് പഞ്ഞു. അതേസമയം ലൗ ജിഹാദ് എന്ന പദം വളരെയധികം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് അശോക് ഗെലോട്ട് ആരോപിച്ചു. ഇന്ത്യന്‍ സ്ത്രീകളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ഈ നിയമം കൊണ്ടുവരുന്നതെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും പറഞ്ഞു. ശക്തരായ സ്ത്രീകള്‍ ഇന്ത്യയിലുണ്ട്. എന്നാല്‍ അവര്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നത് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്ന കാഴ്ച്ചയാണ് ഇതെന്നും ഗൗരവ് പറഞ്ഞു.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications