Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാതന്ത്ര്യദിനത്തിലെ അവധി റദ്ദാക്കി യു.പി സർക്കാർ; കാരണം ഇതാണ്

ലഖ്‌നൗ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നിർണായക തീരുമാനവുമായി യോ​ഗി സർക്കാർ. സ്വാതന്ത്ര്യദിനത്തിലെ അവധി ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കി. സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മാർക്കറ്റുകൾ തുടങ്ങിയവ സ്വാതന്ത്ര്യദിനത്തിലും തുറന്നു പ്രവർത്തിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷകത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിനം പ്രത്യേക പരിപാടികളോടെ ആഘോഷിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

ശുചിത്വ പ്രവർത്തനങ്ങൾ നടത്താനാണ് സ്വാതന്ത്ര്യദിനത്തിലെ അവധി ഉത്തർപ്രദേശ് സർക്കാർ റദ്ദാക്കിയിരിക്കുന്നത്. അന്നേ ദിവസം സംസ്ഥാനത്ത് പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡി.എസ്.മിശ്ര അറിയിച്ചു. സ്വാതന്ത്ര്യസമര സേനാനികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. ഔദ്യോഗിക പരിപാടിയായി മാത്രം സ്വാതന്ത്ര്യദിനാഘോഷം ഒതുക്കില്ലെന്നും പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

yogi

സ്വന്ത്ര ഭാരതത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് കേന്ദ്ര സർക്കാർ ‌ആസാദി കാ അമൃത് മഹോത്സവ് എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെയും സംസ്കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനുമായി ആണ് ഇത്തരം ഒരു പദ്ധതി.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഔദ്യോഗിക യാത്ര 2021 മാർച്ച് 12-ന് ആയിരുന്നു ആരംഭിച്ത്. അന്ന് സാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലേക്കുള്ള 75-ആഴ്‌ച കൗണ്ട്‌ഡൗൺ ആരംഭിച്ചിരുന്നു. ഒരു വർഷത്തിനുശേഷം 2023 ഓഗസ്റ്റ് 15-ന് ആയിരിക്കും ഇത് അവസാനിക്കുന്നത്. ഫ്രീഡം സ്ട്രഗിൾ, ഐഡിയാസ് അറ്റ് 75, റിസോൾവ് അറ്റ് 75, ആക്ഷൻ അറ്റ് 75, അച്ചീവ്മെന്റ്സ് അറ്റ് 75 എന്നിവയാണ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ അഞ്ച് തീമുകൾ.

ഭരണം മാത്രമല്ല, ഇത്തിരി പാചകവും... മോമോസ് ഉണ്ടാക്കി മമതാ ബാനര്‍ജി..വൈറല്‍ ചിത്രങ്ങള്‍

അമൃത് മഹോത്സവത്തിന്റെ ഭാ​ഗമായിട്ട് എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്, കശ്മീരിലെ എല്ലാ വീടുകളിലും തിരംഗ പ്രചാരണം നടത്തുന്നുണ്ട്. ഈ അവസരത്തിൽ രാജ്യത്തുടനീളം വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇന്ന് മുതൽ അടുത്ത 75 ദിവസത്തേക്ക് കൊറോണ വാക്സിൻ ബൂസ്റ്റർ ഡോസ് സൗജന്യമായി നൽകുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+