കുടിച്ച് പൂസായി താലികെട്ടാനെത്തി വരന്; പോയി പണി നോക്കെന്ന് പ്രതിശ്രുത വധു, വിവാഹം മുടങ്ങി
ലഖ്നൗ: വിവാഹം എങ്ങനെയാണെങ്കിലും നടന്നോളും എന്ന് കരുതുന്ന പുരുഷന്മാരുണ്ട്. ഇവര്‍ തോന്നിയത് പോലെയായിരിക്കും വിവാഹ വേദിയില്‍ എത്തുന്നത് തന്നെ. കഴിഞ്ഞ ദിവസം വധുവിനെ നിര്‍ബന്ധിപ്പിച്ച് മധുരം വായില്‍ കുത്തി കയറ്റുന്ന ഒരു വരന്റെ വാര്‍ത്ത വൈറലായിരുന്നു. ഒടുവില്‍ ഇയാളെ യുവതി തന്നെ തല്ലിയോടിക്കുകയായിരുന്നു. അത് പിന്നീട് കൂട്ടത്തല്ലിലേക്കും വഴിമാറി.
അതുപോലൊരു സംഭവമാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ നടന്നിരിക്കുന്നത്. വിവാഹത്തിന് താലികെട്ടാന്‍ എത്തുന്ന വരന് കുടിച്ച് പൂസായിട്ടാണ് വരുന്നതെങ്കില്‍ എന്തായിരിക്കും അവസ്ഥ. യുവതിയുടെ കോപത്തിന് ഇവിടെ അങ്ങനൊരാള് ഇരയായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് ഈ സംഭവം നടന്നത്. വധു വരനായി കാത്തിരിക്കുകയായിരുന്നു. വരമാല ചടങ്ങിനായിട്ടായിരുന്നു കാത്തിരിപ്പ്. വലിയ പ്രതീക്ഷകളോടെയിരുന്ന ആ വധുവിന്റെ നെഞ്ച് തകര്‍ക്കുന്ന കാര്യങ്ങളാണ് പിന്നീട് നടന്നത്. സുന്ദരനായ യുവ വരന് വൈകാതെ എത്തി. എന്നാല്‍ വന്നതോടെ കുടിച്ച് പൂസായിട്ടായിരുന്നു. ഇത് വധുവിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ആ നിമിഷം വിവാഹം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു വധു. എല്ലാവരെയും അമ്പരപ്പിച്ചിരുന്നു ഈ തീരുമാനം.

അതേസമയം കൃത്യമായ തീരുമാനമാണ് യുവതി എടുത്തതെന്നാണ് ബഹുഭൂരിപക്ഷവും പറയുന്നത്. യുപിയിലെ സാഫിപൂര്‍ സ്വദേശിയായിരുന്നു ഈ യുവതി. അവരുടെ ബോള്‍ഡായ തീരുമാനമായിരുന്നു ഇങ്ങനെയൊരു വരനെ തനിക്ക് വേണ്ടെന്നത്. കാണ്‍പൂരില്‍ നിന്നുള്ള യുവാവിനെയാണ് ഇവര്‍ വിവാഹം ചെയ്യാനായിരുന്നത്. വിവാഹത്തിന്റെ ഭാഗമായിട്ടുള്ള ഭാരത് ചടങ്ങിനായിരുന്നു വരന് എത്തേണ്ടിയിരുന്നത്. എന്നാല്‍ മദ്യപിച്ചായിരുന്നു വരന് വന്നത്. ഇത് പെട്ടെന്ന് നോക്കുമ്പോള്‍ തന്നെ മനസ്സിലാവുമായിരുന്നു.

ജീവിതത്തിലെ വളരെ പ്രധാനപ്പെട്ടൊരു ചടങ്ങിന് വരെ ഇത്തരത്തില്‍ എത്തിയതില്‍ വധു ആകെ ദേഷ്യത്തിലായിരുന്നു. ആ നിമിഷം അവര്‍ വിവാഹം വേണ്ടെന്ന് വെക്കുകയായിരുന്നു. വരന് മദ്യപിച്ചിട്ടുണ്ടെന്ന് അവര്‍ക്ക് പെട്ടെന്ന് മനസ്സിലായി. സ്റ്റേജില്‍ നിന്ന് ഈ യുവതി ഇറങ്ങിപോവുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഈ ചടങ്ങില്‍ വെച്ച് ഇരുവരും പരസ്പരം പൂമാല അണിയിക്കേണ്ടതായിരുന്നു എന്നാല്‍ വരന്റെ മദ്യപാനം യുവതിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് ഇറങ്ങിപ്പോയത്.

നാല് കാലിന് ആടിയാടിയാണ് ജയമാല ചടങ്ങിനായി വരന് സ്റ്റേജിലേക്ക് എത്തിയത്. എന്ത് വന്നാലും ഈ വിവാഹം നടക്കുമെന്നായിരുന്നു യുവാവ് കരുതിയത്. ഒരിക്കല്‍ പോലും ഈ വിവാഹം മുടങ്ങുമെന്ന് ഇയാള്‍ കരുതിയതേയില്ല. എന്നാല്‍ വരന്റെ കൈയ്യിലിരിപ്പ് കണ്ട യുവതി ഉടന്‍ വേദിയില്‍ നിന്ന് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇരു കുടുംബങ്ങളിലെയും അംഗങ്ങള്‍ യുവതിയെ സമാധാനിപ്പിച്ച് അവിടെ നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വരന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമങ്ങളുമുണ്ടായില്ല. ഇതെല്ലാം യുവതിയെ ചൊടിപ്പിച്ചു.

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!
സ്വന്തം വിവാഹത്തിന് പോലും മദ്യം വേണ്ടെന്ന് വെക്കാന്‍ സാധിക്കാത്ത ഒരാളുടെ ഭാവി എന്തായിരിക്കുമെന്നാണ് വധു ചോദിച്ചത്. ഈ വിഷയം ഒടുവില്‍ പോലീസാണ് ഒത്തുതീര്‍പ്പിലെത്തിച്ചത്. പോലീസിന്റെ സാന്നിധ്യത്തില്‍ ഇരുവിഭാഗവും പരസ്പരം നല്കിയ സാധനങ്ങളും, പണവും, ആഭരണങ്ങളുമെല്ലാം കൈമാറി. ഇരു കുടുംബവും പരസ്പരമുള്ള ഒത്തുതീര്‍പ്പിന് തയ്യാറാവുകയായിരുന്നു. യുപിയില്‍ നിരന്തരം സ്ത്രീകള്‍ ഇത്തരം ബോള്‍ഡായ തീരുമാനമെടുക്കുന്നതില്‍ മിടുക്ക് കാണിക്കാറുണ്ട്. ഈ യുവതിക്ക് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുകയാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications