നിന്നെ ഞാന്‍ വിവാഹം കഴിക്കില്ല, വധുവിന്റെ ഫോണിലേക്ക് വരന്റെ മെസേജ്, വിവാഹം റദ്ദാക്കാന്‍ കാരണം ഇതാണ്!!
ലഖ്നൗ: വിവാഹം എന്നത് ഓരോ വ്യക്തികള്‍ക്കും വളരെ വിശിഷ്ടമായ ഒന്നാണ്. എന്നാല്‍ വിചിത്ര കാരണങ്ങളാല്‍ പലരുടെയും വിവാഹം മുടങ്ങി പോകാറുണ്ട്. ചിലപ്പോള്‍ വധുവും വരനും വിവാഹം കഴിക്കാന്‍ ഒരുങ്ങുമ്പോഴായിരിക്കും ഇങ്ങനെ ഓരോ സംഭവമുണ്ടാകുക. ചിലപ്പോള്‍ വരന്റെയോ, വധുവിന്റെയോ സ്വഭാവം കാരണം പ്രശ്നങ്ങളുണ്ടാവും.
യുപിയില്‍ അത്തരമൊരു രീതിയില്‍ വിവാഹം മുടങ്ങിയിരിക്കുകയാണ്. വിചിത്രമായ കാരണമാണ് ഇതിന് പറയാനുള്ളത്. വരന്റെ ദുരാഗ്രഹമാണ് ഈ വിവാഹം മുടങ്ങാന്‍ കാരണം. സോഷ്യല്‍ മീഡിയയില്‍ ആകെ ഇയാളുടെ പെരുമാറ്റം ചര്‍ച്ചയായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്.

യുപിയിലെ സര്‍ക്കാര്‍ കോളേജ് ലക്ച്ചററാണ് ഒരു വല്ലാത്ത പണി ഒപ്പിച്ചിരിക്കുന്നത്. ഇയാള്‍ വിവാഹം ഒന്നാകെ റദ്ദാക്കിയിരിക്കുകയാണ്. ഇതിന് കാരണം സ്ത്രീധനമാണ്. വധുവിന്റെ വീടുകാര് ഇയാള്‍ക്ക് ഫോര്‍ച്ച്യൂണര്‍ കാര്‍ സ്ത്രീധനമായി നല്കാന് തയ്യാറാവാത്തത് കൊണ്ടാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. കേട്ടിട്ട് തന്നെ അമ്പരപ്പല്ലേ. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമവിരുദ്ധമായ നമ്മുടെ നാട്ടിലാണ് ഇത്തരമൊരു കാര്യത്തില്‍ ഒരാളുടെ വിവാഹം മുടങ്ങുന്നത്. എന്തായാലും സംഭവം സോഷ്യല്‍ മീഡിയയില്‍ ആകെ ചര്‍ച്ചയായിരിക്കുകയാണ്.

സിദ്ധാര്‍ത്ഥ് വിഹാര്‍ എന്നാണ് ഇയാളുടെ പേര്. യുപിയിലെ കോളേജ് അധ്യാപകനില്‍ നിന്നാണ് ഇങ്ങനൊരു നടപടിയുണ്ടായത് എന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ്. എന്നാല്‍ ഇയാള്‍ തീരുമാനം പിന്‍വലിച്ചില്ലെന്നാണ് സൂചന. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വിവാഹത്തിന് ഒരുമാസം മുമ്പ് പെണ്‍കുട്ടിയുടെ വീട്ടുകാരോട് ഈ അധ്യാപകന് ഒരു ഫോര്‍ച്ചൂണര്‍ കാര്‍ തന്നെ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഇത് ലക്ഷങ്ങള്‍ വിലയുള്ള കാറാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇത് നല്‍കാനാവില്ലെന്ന് ഇയാളെ അറിയിക്കുകയായിരുന്നു.

അതേസമയം ഇയാള്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയ രീതിയാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. വിവാഹം കഴിക്കാനിരുന്ന യുവതിക്ക് ഫോണില്‍ ഒരു മെസേജ് അയച്ചാണ് ഇയാള്‍ ഈ തീരുമാനമെടുത്തത്. നിന്നെ എനിക്ക് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മെസേജില്‍ ഉണ്ടായിരുന്നത്. 2022 ഒക്ടോബര്‍ പത്തിന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വരന് സമ്മാനമായി ഒരു മാരുതി വാഗണ്‍ ആര് ബുക്ക് ചെയ്തിരുന്നു. എന്നാല്‍ ഇത് വരന് ഇഷ്ടപ്പെട്ടില്ല. വരന്റെ കുടുംബത്തില്‍ നിന്ന് ഒരാള്‍ വന്ന് ഈ കാര്‍ പറ്റില്ലെന്നും, പകരം ഫോര്‍ച്ച്യൂണര്‍ വേണമെന്നും ആവശ്യപ്പെടുകയുമായിരുന്നു.

ഇന്തോനേഷ്യയിലെ 'കേരളത്തിലേക്ക്' ഒരു ട്രിപ്പ് ആയാലോ; കാഴ്ച്ചകള്‍ ഒരുപാടുണ്ട്, മറക്കരുത് ഈ സ്ഥലങ്ങള്‍
അതേസമയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അപ്പോള്‍ തന്നെ വരന്റെ വീട്ടുകാരുടെ ആവശ്യം നിരസിക്കുകയായിരുന്നു. നവംബര്‍ 23ന് വിവാഹം റദ്ദാക്കിയതായി വരന് അറിയിക്കുകയായിരുന്നു. ഈ സംഭവം യുപിയിലാകെ ചര്‍ച്ചയായിരിക്കുകയാണ്. ഇയാള്‍ക്കെതിരെ പരാതിയും വന്നിട്ടുണ്ട്. യുപി പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ കടുത്ത നടപടി നേരിടുമെന്നാണ് ഉറപ്പാണ്. സ്ത്രീധനം ആവശ്യപ്പെടുന്നതും, വാങ്ങുന്നതിനും എതിരായ വകുപ്പുകള്‍ അടക്കം ചുമത്തിയിട്ടുണ്ട്. ക്രിമിനല്‍ കേസാണ് എടുത്തിരിക്കുന്നത്.

നേരത്തെ യുപിയിലെ ഇറ്റാവയില്‍ ഇതുപോലൊരു സംഭവം നടന്നിരുന്നു. അത് വധു വിവാഹത്തില്‍ നിന്ന് പിന്മാറിയതാണ്. വിവാഹം നടന്ന് കൊണ്ടിരിക്കെയായിരുന്നു പിന്മാറ്റം. വരന് വല്ലാതെ കറുത്തവനായി പോയത് കൊണ്ടാണ് വിവാഹം വേണ്ടെന്ന് വെച്ചത്. വരനും, വധുവും പരസ്പരം വരണമാല്യം ചാര്‍ത്തി കൊണ്ടിരിക്കെയായിരുന്നു പ്രശ്നങ്ങള്‍. വിവാഹത്തില്‍ നിന്ന് പിന്മാറാനുള്ള കാരണം ഈ പെണ്‍കുട്ടി അറിയിക്കുകയായിരുന്നു. വരന്റെ നിറം തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നായിരുന്നു കാരണമായി യുവതി പറഞ്ഞത്. എന്നാല്‍ വീട്ടുകാര്‍ പറഞ്ഞതൊന്നും കേള്‍ക്കാതെ യുവതി മണ്ഡപത്തില്‍ നിന്ന് ഇറങ്ങിപോവുകയായിരുന്നു. പിന്നീട് മടങ്ങി വന്നതേയില്ല.
-
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ഭൂരിഭാഗവും കൊട്ടത്തല എന്നാണ് ഉച്ചരിച്ചിരുന്നത്: അഖില്‍ കോട്ടാത്തല, അഖില്‍ മാരാർ ആയത് എങ്ങനെ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം












Click it and Unblock the Notifications