Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ കൊതുക് കടിക്കുന്നെന്ന പരാതിയുമായി ഭര്‍ത്താവ്; പൊലീസ് ചെയ്തത് കണ്ടോ.. കൈയടി

UPPOLICE

ലഖ്‌നൗ: പ്രസവിച്ച് കിടക്കുന്ന തന്റെ ഭാര്യയ്ക്കും കുഞ്ഞിനും ആശുപത്രിയില്‍ കൊതുക് കടിയേല്‍ക്കുന്നു എന്ന പരാതിയുമായി പൊലീസിന് മുന്നില്‍ ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ചന്ദൗസിയിലെ രാജ് മൊഹല്ലയില്‍ ആണ് സംഭവം. യുവാവിന്റെ പരാതിയില്‍ ഉടനടി നടപടി സ്വീകരിച്ച യു പി പൊലീസിന്റെ പ്രവര്‍ത്തനം ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഭാര്യയും കുഞ്ഞും കൊതുക് കടിയേല്‍ക്കുന്നു എന്ന് ചൂണ്ടിക്കാട്ടി അസദ് ഖാന്‍ എന്നയാള്‍ പൊലീസിന്റെ സഹായം തേടിയത്. ട്വിറ്ററിലൂടെ യു പി പൊലീസിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു അസദ് ഖാന്‍ സഹായം തേടിയത്. ചന്ദൗസിയിലെ ഹരി പ്രകാശ് നഴ്സിംഗ് ഹോമില്‍ ആണ് അസദ് ഖാന്റെ ഭാര്യയെ പ്രവേശിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രസവിച്ച തന്റെ ഭാര്യ ശാരീരികമായ വേദനകള്‍ക്ക് പുറമെ കൊതുക് കടി കൂടി സഹിക്കുകയാണ് എന്നും തനിക്ക് എത്രയും പെട്ടെന്ന് ഒരു കൊതുകുതിരി ലഭ്യമാക്കണം എന്നുമായിരുന്നു അസദ് ഖാന്‍ യു പി പൊലീസിനോട് പറഞ്ഞത്. എന്റെ ഭാര്യ ചന്ദൗസിയിലെ ഹരി പ്രകാശ് നഴ്‌സിംഗ് ഹോമില്‍ ഒരു മാലാഖയെ പ്രസവിച്ചു.

MOSQUITO

പ്രസവത്തെ തുടര്‍ന്നുള്ള വേദന എന്റെ ഭാര്യക്ക് അനുഭവിക്കുന്നുണ്ട്. അതോടൊപ്പം തന്നെ ധാരാളം കൊതുകുകളും ഭാര്യയെ കടിക്കുന്നു. അതിന്റെ വേദനയും ഭാര്യ സഹിക്കുകയാണ്. ദയവായി എനിക്ക് ഉടന്‍ തന്നെ കൊതുക് തിരികള്‍ നല്‍കുക എന്നായിരുന്നു അസദ് ഖാന്‍ തന്റെ ട്വീറ്റില്‍ യു പി പൊലീസിനെ ടാഗ് ചെയ്ത് കൊണ്ട് പറഞ്ഞത്.

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് മിനിറ്റുകള്‍ക്കകം കൊതുകുനിവാരണ കോയിലുമായി യു പി പൊലീസ് ആശുപത്രിയിലെത്തുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 2.45 ന് ആണ് അസദ് ഖാന്‍ യു പി പൊലീസിനെ ടാഗ് ചെയ്തുള്ള ട്വീറ്റ് പങ്ക് വെച്ചിരുന്നത്.

Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം

യു പി പൊലീസ് അല്ലാതെ മറ്റാരുടെയും സഹായം തേടാന്‍ തനിക്ക് ആ സമയത്ത് കഴിയുമായിരുന്നില്ല എന്നും തന്റെ ട്വീറ്റിന് തൊട്ടുപിന്നാലെ മറുവശത്ത് നിന്ന് എനിക്ക് പ്രതികരണം ലഭിച്ചെന്നും അസദ് ഖാന്‍ വ്യക്തമാക്കി. 10-15 മിനിറ്റിനുള്ളില്‍ കൊതുക് നിവാരണ കോയില്‍ പൊലീസ് തങ്ങള്‍ക്ക് എത്തിച്ച് നല്‍കിയെന്നും അസദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+