പൂച്ചയെ കാണാതായി; അയല്‍വാസിയുടെ 30 പ്രാവുകളെ കൊന്ന് യുവാവ്
ഷാജഹാൻപൂർ (യുപി): അയൽക്കാരന്റെ 30 പ്രാവുകളെ കൊന്ന് യുവാവ്. തന്റെ പൂച്ചയെ മോഷ്ടിച്ചുവെന്ന സംശയത്തെ തുടർന്ന് പ്രകോപിതനായ ഇയാൾ അയൽവാസിയുടെ പ്രാവുകൾക്ക് വിഷപദാർത്ഥം നൽകി 30 പേരെ കൊല്ലുകയായിരുന്നു.
ആബിദിന്റെ പൂച്ച അയാളുടെ അടുത്തേക്ക് മടങ്ങിയെത്തിയെങ്കിലും, പക്ഷി സ്നേഹിയായ വാരിസ് അലിക്ക് വർഷങ്ങളായി താൻ വളർത്തിയിരുന്ന 78 പ്രാവുകളിൽ 30 എണ്ണം അയൽക്കാരൻ കൊല്ലുകയായിരുന്നു.

ആബിദിന്റെ പൂച്ചയെ അടുത്തിടെ കാണാതായിരുന്നു. പൂച്ചയെ അയൽക്കാരന്റെ പ്രാവുകൾ കൊന്നുവെന്നായിരുന്നു ഇയാൾ പറഞ്ഞത്. പിന്നാലെ ഇയാള് അലിയുടെ പ്രാവുകളുടെ തീറ്റയിൽ വിഷം കലർത്തി,
അവയിൽ 30 എണ്ണം ചാവുകയും നിരവധി പ്രാവുകൾക്ക് അസുഖം ബാധിക്കുകയും ചെയ്തുവെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (സിറ്റി) സഞ്ജയ് കുമാർ പറഞ്ഞു. താന സദർ ബസാറിലെ മൊഹല്ല അമൻസായിയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 428 (മൃഗങ്ങളെ കൊന്ന് ക്രൂരത കാണിക്കൽ) പ്രകാരം ആബിദ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. ചത്ത പ്രാവുകളെ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി എഎസ്പി കുമാർ പറഞ്ഞു.












Click it and Unblock the Notifications