Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻകാമുകന് അയച്ചത് 1000 മെസേജുകൾ, വീട്ടുമുറ്റത്ത് സമ്മാനം; സഹികെട്ട യുവാവ് പോലീസിനെ വിളിച്ചു

പ്രണയം ആളുകളെ വല്ലാത്തൊരു അവസ്ഥയില്‍ എത്തിക്കും. ചിലരുടെ ജീവിതം വളരെ സന്തോഷം നിറഞ്ഞതാവും ചിലരുടെ ജീവിതം ആകെ പ്രശ്‌നത്തിലാകും. ഇനി പറയാന്‍ പോകുന്നത് വിചിത്രമായ ഒരു പ്രണയത്തെക്കുറിച്ചാണ്..

കാമുകനുമായുള്ള ബന്ധം വേര്‍പെടുത്തിയിട്ടും ആ കാമുകന് വേണ്ടി ഒരു കാമുകി ചെയ്തുകൂട്ടിയ കാര്യങ്ങളും ഒടുവില്‍ കാമുകന്‍ ചെയ്ത കാര്യവുമാണ് പറയാന്‍ പോകുന്നത്. ഒരുപക്ഷേ ലോകത്ത് തന്നെ മറ്റൊരു കാമുകിയും ഇത്തരം കാര്യം ചെയ്തുകാണാൻ സാധ്യതയില്ല.. സംഭവത്തെക്കുറിച്ച് വിശദമായി അറിയാം...

1

വളരെയേറെ പ്രണയത്തിലായ രണ്ടുപേർ ഒടുവിൽ വേർപിരിഞ്ഞു. എന്നാൽ‌ കാമുക്ക് കാമുകനെ മറക്കാൻ കഴിഞ്ഞില്ല. അയാൾ തന്റെയടുത്ത് വേണമെന്ന് അയാൾ ആ​ഗ്രഹിച്ചു. തന്റെ മുൻ കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം ഈ യുവതി ഈ കാമുകനെ 1,000-ലധികം സന്ദേശങ്ങളാണ് അയച്ചത്. മിഷേൽ ഫെൽട്ടൺ ആണ് തന്റെ മുൻ കാമുകൻ റയാൻ ഹാർലിയെ ഒരു ദിവസം 150 തവണ വരെ വിളിക്കുകയോ സന്ദേശങ്ങൾ അയയ്ക്കുകയോ ചെയ്തത്...

2

യുവതി നിർത്താതെ സന്ദേശങ്ങൾ അയച്ചതോടെ ഇദ്ദേഹം ആകെ പ്രശ്നത്തിലായി. നീയെന്താ എന്നോട് സംസാരിക്കാത്തത്? ഞാൻ നിന്നെ സ്നേഹിക്കുന്നു. നമ്മൾ ഇന്ന് രാത്രി കണ്ടുമുട്ടുന്നുണ്ടോ? നമുക്ക് പുറത്ത് പോകണോ?" സ്‌പെക്‌സേവേഴ്‌സിന്റെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന മിഷേൽ റയാനോട് ചോദിച്ചു. ഇദ്ദേഹമാണെങ്കിൽ യുവതിയെ സന്ദേശങ്ങൾക്ക് മറുപടി അയക്കാൻ നിന്നില്ല. എന്നാൽ യുവതിയുണ്ടോ വിടുന്ന അടുത്ത വഴി കണ്ടെത്തി...

3


തന്റെ മെസേജുകളോടും കോളുകളോടും റയാൻ പ്രതികരിക്കാത്തപ്പോൾ, ഇയാൾ ഡ്രൈവിംഗ് ടെസ്റ്റിൽ കോപ്പിയടിച്ചതായി അവൾ ആരോപിച്ചു.
എന്നിട്ടും തീർന്നില്ല. ഫോൺകോളുകൊണ്ടും മെസേജ് കൊണ്ടും വഴിയില്ലാതായപ്പോൾ റയാന്റെ വീട്ടിന്റെ വാതിൽക്കൽ യുവതി സമ്മാനങ്ങൾ കൊണ്ടുപോയി. ഇതോടെ റയാൻ രണ്ടും കൽപ്പിച്ചിറങ്ങി. കാമുകിയിൽ നിന്ന് രക്ഷപ്പെടാനായി റയാൻ പോലീസിന്റെ സഹായം അഭ്യർത്ഥിച്ചു..

4


21 മാസമാണ് ഇവർ പ്രണയത്തിലുണ്ടായിരുന്നത്. ഈ പന്ത്രണ്ട് മാസവും യുവതി തന്റെ നിയന്ത്രിക്കുകയായിരുന്നു എന്നാണ് യുവാവ് പറഞ്ഞത്.
ആ ബന്ധം അവസാനിപ്പിക്കണമെന്നാണ് തനിക്കുണ്ടായതെന്നും റയാൻ പറഞ്ഞു. 2020 മേയിലാണ് ഇവർ ഡേറ്റ് ചെയ്യുന്നത്. ആ ബന്ധം 2022 ഫെബ്രുവരി വരെ പോയി പിന്നീട് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായി. ഇതോടെയാണ് ഇവരുടെ ബന്ധം അവസാനിപ്പിച്ചത്.. ഇവർ തമ്മിൽ തർക്കം ഉണ്ടായപ്പോൾ റയാൻ കാമുകിയുടെ വിരൽ ഒടിക്കുകയും യുവതി റയാനെ ചവിട്ടി തെറിപ്പിക്കുകയും ചെയ്തു...

5

ആശുപത്രിയിൽ പോകാൻ ആഗ്രഹിക്കാത്തതിനാൽ മിഷേലിനെ നോക്കാൻ റയാൻ അഞ്ച് ദിവസം ചെലവഴിച്ചുവെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. പിന്നീട് അവളോട് തനിക്ക് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞു. മിഷേലുമായി പിരിയാൻ ആഗ്രഹിക്കുന്നതായി റയാൻ അറിയിച്ചതായി പ്രോസിക്യൂട്ടർ പറഞ്ഞു. "തന്നെ സംബന്ധിച്ച് ഇത് ടോക്സിക്കാണെന്ന് അയാൾ പറഞ്ഞു. അവൾ അതിനോട് യോജിച്ചില്ല, അത് പീഡനക്കുറ്റത്തിലേക്ക് നയിച്ചു," പ്രോസിക്യൂട്ടർ പറഞ്ഞു.

6

ഫെബ്രുവരി 15 നും 26 നും ഇടയിൽ, യുവതി തന്റെ മുൻ പങ്കാളിക്ക് 100 സന്ദേശങ്ങളും മിസ്ഡ് കോളുകളും അയച്ചു. സന്ദേശങ്ങൾ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയിരുന്നില്ല. ഫെബ്രുവരി 27 ന്, തനിക്ക് സഹായം ആവശ്യമാണെന്ന് മനസ്സിലാക്കിയ മിഷേൽ ആശുപത്രിയിൽ പോയി. ജനറൽ അനസ്തേഷ്യയിൽ അവൾ ശസ്ത്രക്രിയയ്ക്ക് വിധേയയായി.

9

"[റയാൻ] അത് തനിക്ക് വലിയ അസ്വാസ്ഥ്യമുണ്ടാക്കിയെന്ന് പറയുന്നു. യുവതയുമായി അദ്ദേഹം കൂടുതൽ സമ്പർക്കം പുലർത്താൻ ആഗ്രഹിക്കുന്നില്ല, തന്റെ ജീവിതം വീണ്ടും തുടങ്ങാൻ ആഗ്രഹിക്കുന്നു. സന്ദേശങ്ങൾ അദ്ദേഹത്തിന് വലിയ ദോഷവും ദുരിതവും ഉണ്ടാക്കി." പ്രോസിക്യൂട്ടർ പറഞ്ഞു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+