Get Updates
Get notified of breaking news, exclusive insights, and must-see stories!

15 ലക്ഷം സ്ത്രീധനമില്ല...... പത്താം നാള്‍ നവവധുവിനെ വെടിവെച്ച് കൊന്നു!! പോലീസിന് മുന്നില്‍ നാടകം!!

സ്ത്രീധനത്തിന്റെ പേരില്‍ യുവാവ് നവവധുവിനെ കൊലപ്പെടുത്തി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ധ്‌ഷെഹറില്‍ നടന്ന ഒരു ക്രൂരകൃത്യത്തിന്റെ ചുരുള്‍ അഴിച്ചിരിക്കുകയാണ് പോലീസ്. സ്ത്രീധനത്തിനായി സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയിരിക്കുകയാണ് ഒരു യുവാവ്. അതും വിവാഹം കഴിഞ്ഞ് വെറും 10 ദിവസത്തിനുള്ളില്‍ ഈ സംഭവം നടന്നിരിക്കുന്നത്. അങ്ങേയറ്റത്തെ ക്രൂരതയറിഞ്ഞ് പോലീസ് പോലും ഞെട്ടിയിരിക്കുകയാണ്.

അതേസമയം യുവാവിന്റെ നാടകങ്ങളെയും കള്ളത്തരങ്ങളെയും പൊളിച്ചടുക്കിയാണ് പോലീസ് സത്യം കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. അതേസമയം ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ ഇയാളെ കുറിച്ച് നല്ലതൊന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പറയാനില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു.

15 ലക്ഷം സ്ത്രീധനം

15 ലക്ഷം സ്ത്രീധനം

വളരെ കഷ്ടപ്പെട്ടാണ് പിങ്കി എന്ന യുവതിയെ വീട്ടുകാര്‍ വിവാഹം ചെയ്ത് അയച്ചത്. ആദ്യമേ ഇയാള്‍ 15 ലക്ഷം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. മകളുടെ വിവാഹത്തിന് ഇതിനകം തന്നെ 20 ലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ട്. ഇത് തന്നെ താങ്ങാവുന്നതില്‍ അപ്പുറമാണെന്ന് പിങ്കിയുടെ വീട്ടുകാര്‍ പറഞ്ഞു. ഇനിയും 15 ലക്ഷം തങ്ങളെ കൊണ്ട് ഒരിക്കലും നല്‍കാനാവില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ വിവാഹ ചടങ്ങുകള്‍ കഴിഞ്ഞ് രണ്ട് ദിവസമായപ്പോഴേക്കും ഇയാള്‍ സ്ത്രീധനം ആവശ്യപ്പെട്ട് തുടങ്ങിയെന്ന് മാതാപിതാക്കള്‍ ആരോപിക്കുന്നു.

കൊന്നുകളഞ്ഞു....

കൊന്നുകളഞ്ഞു....

പണം കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഇയാള്‍ ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു. ഇതിന് ഇയാള്‍ കൃത്യമായ ആസൂത്രണങ്ങളും നടത്തിയിരുന്നു. ബുലന്ധ്‌ഷെഹറില്‍ വച്ച് ഇയാള്‍ ഭാര്യയെയും ക്ഷേത്രത്തിലേക്ക് പോയി. ഇവിടെ വച്ച് മടങ്ങുന്ന വഴി കാറില്‍ വെച്ചാണ് പിങ്കിയെ ഭര്‍ത്താവ് രവികാന്ത് ഗിരി വെടിവെച്ച് കൊന്നത്. സംശയം തോന്നാതിരിക്കാന്‍ ഇയാള്‍ പോലീസിനെ വിളിച്ച് പറയുകയും ചെയ്തു. എന്നാല്‍ പോലീസിന് ഇയാളുടെ പെരുമാറ്റത്തില്‍ ആകെ സംശയം തോന്നിയതാണ് രവികാന്തിന് കുടുക്കിയത്.

കൊള്ളസംഘം....

കൊള്ളസംഘം....

ഭാര്യയെ കൊന്ന ശേഷം നൂറില്‍ വിളിച്ച് ഇയാള്‍ പോലീസിനെ വിളിച്ചുവരുത്തി. തുടര്‍ന്ന്് നുണകഥകളാണ് പോലീസിന് മുന്നില്‍ ഇയാള്‍ നിരത്തിയത്. താനും ഭാര്യയും ക്ഷേത്രത്തില്‍ നിന്ന് വരുന്ന വഴി കൊള്ളസംഘം തങ്ങളുടെ കാറിനെ ആക്രമിച്ചെന്നായിരുന്നു ഇയാള്‍ പോലീസിനോട് പറഞ്ഞത്. മോഷണശ്രമം തടുത്ത തന്റെ ഭാര്യയെ കൊള്ളസംഘം വെടിവെച്ച് കൊന്നെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. തന്റെ കൈയ്യിലുണ്ടായിരുന്ന എല്ലാം ബൈക്കിലെത്തിയ കൊള്ളസംഘം കൊണ്ടുപോയെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

പോലീസിന് സംശയം

പോലീസിന് സംശയം

ഇയാളുടെ വാക്കുകള്‍ വിശ്വാസത്തിലെടുക്കാന്‍ പോലീസ് തീരെ തയ്യാറായിരുന്നില്ല. പ്രധാന കാരണം ഇയാള്‍ പറഞ്ഞ കാരങ്ങളൊന്നും പൊരുത്തപ്പെടുന്നില്ലെന്നതായിരുന്നു. കൊള്ളസംഘം വന്നപ്പോള്‍ ഇയാള്‍ എന്തുകൊണ്ട് എതിര്‍ത്തില്ലെന്നും ഭാര്യ മാത്രം എതിര്‍ത്തത് എന്തുകൊണ്ടാണെന്നും പോലീസ് ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. അതോടൊപ്പം ഈ മേഖലയില്‍ കൊള്ളസംഘങ്ങള്‍ തീരെയില്ലാത്ത പ്രദേശവുമാണ്. ഇതൊക്കെ ചേര്‍ക്കുമ്പോള്‍ ഇയാള്‍ പറയുന്നത് നുണയാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

വീട്ടുകാരുടെ മൊഴി

വീട്ടുകാരുടെ മൊഴി

ഇയാളെ സംശയമുണ്ടായിരുന്നെങ്കിലും അറസ്റ്റ് ചെയ്യാനുള്ള തെളിവുകളൊന്നും പോലീസിന്റെ കൈവശമുണ്ടായിരുന്നില്ല. കൂടുതല്‍ അന്വേഷണത്തിനിറങ്ങിയ പോലീസിന് പിങ്കിയുടെ വീട്ടുകാരുടെ മൊഴിയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നതില്‍ നിര്‍ണായകമായത്. ഇയാള്‍ സ്ത്രീധനത്തിന്റെ പേരില്‍ തങ്ങളെയും പിങ്കിയെയും നിരന്തരം ഉപദ്രവിക്കാറുണ്ടെന്നായിരുന്നു മൊഴി. പിങ്കിയെ കൊല്ലാന്‍ പോലും ഇയാള്‍ തയ്യാറാവുമെന്നും നിര്‍ണായകമായ മൊഴിയിലുണ്ട്. ഇതോടെ ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഭാര്യയെ കൊന്നത് താന്‍ തന്നെയാണെന്നും സ്ത്രീധനത്തിന്റെ പേരിലാണ് കൊല നടത്തിയതെന്നും ഇയാള്‍ സമ്മതിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+