പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നു.... കര്‍ണാടക തന്നെ കാരണം!! യുപിയില്‍ ബിജെപിക്കെതിരെ കളമൊരുങ്ങി!!
യുപിയില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് ബിജെപിയെ നേരിടും
ബെംഗളൂരു: കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്താതെ പോയതിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ കക്ഷികള്‍. ജനതാദള്‍ നേതാവ് കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ് അതുകൊണ്ട് ബിജെപി വിരുദ്ധ കക്ഷികളെല്ലാം ചേര്‍ന്ന് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ്. പക്ഷേ ഇതിനിടയിലും പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടെന്ന കാര്യം ഒഴിവാക്കാനാവാത്തതാണ്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ ഇപ്പോഴും പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. മഹാസഖ്യം രൂപീകരിക്കുമ്പോഴും പ്രതിപക്ഷത്തിന്റെ മുന്നിലുള്ള ആശങ്കയും ഇത് തന്നെയാണ്.
അതേസമയം മമതാ ബാനര്‍ജി മാത്രമാണ് ബിജെപിക്കെതിരെ കൃത്യമായൊരു നീക്കം നടത്തിയിട്ടുള്ളൂ. ബംഗാളില്‍ അവരെ വെല്ലുവിളിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പക്ഷേ മറ്റ് സംസ്ഥാനങ്ങളില്‍ അതല്ല അവസ്ഥ. എന്നാല്‍ കര്‍ണാടക തന്ന ആത്മവിശ്വാസം മുതലെടുത്ത് മുന്നേറാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷ കക്ഷികള്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് അതിന്റെ തുടക്കമെന്നാണ് സൂചന. അഖിലേഷ് യാദവും മായാവതിയും ചേര്‍ന്ന് പുതിയൊരു നീക്കം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.

യുപി പിടിക്കണം
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് നിര്‍ണായമാവുമെന്ന് ഏറ്റവും നന്നായി മനസിലാക്കിയ പാര്‍ട്ടിയാണ് ബിജെപി. അതുകൊണ്ട് യുപി കേന്ദ്രീകരിച്ചാണ് ബിജെപി എല്ലാ പ്രവര്‍ത്തനവും നടത്തുന്നത്. ഇത് പ്രതിപക്ഷവും മനസാക്കിയിട്ടുണ്ടെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാനാവുന്നില്ലെന്ന് എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും ആവര്‍ത്തിച്ച് പറയുന്നു. തങ്ങള്‍ മൂന്നുപേരും തന്നെയാണ് ഇതിന് കാരണക്കാരെന്ന് സ്വയം കുറ്റപ്പെടുത്തലും ഇവര്‍ നടത്തുന്നുണ്ട്. അതുകൊണ്ട് പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യങ്ങള്‍ ഈ മൂന്നു പാര്‍ട്ടികളും ചേര്‍ന്ന് ചര്‍ച്ച് ചെയ്തിട്ടുണ്ട്. വോട്ടുകള്‍ ഭിന്നിച്ച് പോകുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് പറയുന്നു.

തന്ത്രപൂര്‍വം കളിക്കണം
ബിജെപിക്കെതിരെ തന്ത്രപരമായ നീക്കങ്ങളാണ് ആവശ്യമെന്ന് കോണ്‍ഗ്രസ് പറയുന്നു. ഇവര്‍ ഇത് അഖിലേഷിനെയും മായാവതിയെയും ബോധ്യപ്പെടുത്തിയിട്ടുണ്ട്. 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്ത്രങ്ങള്‍ തയ്യാറാക്കണമെന്നാണ് ആവശ്യം. ഒന്നിച്ച് നിന്നാല്‍ മാത്രമേ ജയം നേടാന്‍ സാധിക്കുകയുള്ളൂവെന്ന് അഖിലേഷ് പറഞ്ഞു. ഫൂല്‍പൂരിലും ഗൊരഖ്പൂരിലും ഇപ്പോള്‍ കര്‍ണാടകയിലും ജയം നേടിയത് ഒന്നിച്ചത് നിന്നത് കൊണ്ടാണെന്ന് പ്രതിപക്ഷത്തിന് തെളിയിക്കാനായിട്ടുണ്ട്. അതേസമയം അഖിലേഷുമായി തുറന്ന സഖ്യം തന്നെ തിരഞ്ഞെടുപ്പുകളില്‍ ആകാമെന്ന് മായാവതിയും വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനയെ സംരക്ഷിക്കണം
ബിജെപി ഓരോ ദിവസവും വളര്‍ന്ന് രാജ്യത്തിന് ഭീഷണിയായി കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ദ്വിജേന്ദ്ര ത്രിപാഠി പറഞ്ഞു. അവര്‍ ഭരണഘടനയെ അട്ടിമറിക്കാന്‍ വരെ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അധികാരത്തില്‍ നിന്ന് അവരെ അകറ്റിനിര്‍ത്തേണ്ടതുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് ഇതിന് വേണ്ട പിന്തുണയും സഹായവും എടുക്കുമെന്നും ത്രിപാഠി വ്യക്തമാക്കി. അതേസമയം സംസ്ഥാനങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ആശങ്കയാണ് പ്രതിപക്ഷ ഐക്യത്തിന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

മുസ്ലീം ഭൂരിപക്ഷം പ്രദേശങ്ങള്‍
മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ബിജെപി വിരുദ്ധത പ്രചരിപ്പിക്കാന്‍ എസ്പി-ബിഎസ്പി സഖ്യം നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് കാണിച്ച മണ്ടത്തരം ഇനി ആവര്‍ത്തിക്കരുതെന്ന് മായാവതി നിര്‍ദേശിച്ചിട്ടുണ്ട്. ജനതാദള്‍ ബിജെപിയുടെ ബി ടീമാണെന്നുള്ള ആരോപണം വലിയ രീതിയില്‍ കര്‍ണാടകത്തില്‍ തിരിച്ചടിയായെന്ന് മായാവതി പറഞ്ഞു. അത് ബിജെപിക്ക് ഏറെ ഗുണം ചെയ്‌തെന്നും മായാവതി വ്യക്തമാക്കി. ഇത്തരം കടന്നാക്രമണങ്ങള്‍ നടത്തുമ്പോള്‍ കോണ്‍ഗ്രസ് സ്വന്തം ഭാവി കൂടി ഓര്‍ക്കണം. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് കാരണം ഇത്തരം ആരോപണങ്ങളാണെന്നും മായാവതി പറഞ്ഞു.

കര്‍ണാടക നല്‍കിയ പാഠം
കര്‍ണാടക നല്‍കിയ പാഠം വലുതാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് സമ്മതിക്കുന്നുണ്ട്. അതുകൊണ്ട് പരസ്പരം ഇനി മുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ച് അത് ബിജെപിക്ക് ഗുണകരമാക്കേണ്ടെന്നും തീരുമാനമായിട്ടുണ്ട്. അതേസമയം പ്രതിപക്ഷ സഖ്യത്തില്‍ രാഷ്ട്രീയ ലോക്ദളും പങ്കുചേരുമെന്ന് പാര്‍ട്ടി വക്താവ് അനില്‍ ദുബെ പറഞ്ഞു. ബിജെപി നിലവില്‍ രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ്.അവരെ വീഴ്ത്താന്‍ ഒറ്റയ്‌ക്കൊരു പാര്‍ട്ടിക്കും തല്‍ക്കാലം സാധിക്കില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസ് ഒരു ദേശീയ പാര്‍ട്ടി എന്ന നിലയില്‍ തങ്ങളുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ സാധിക്കണം. പ്രാദേശിക കക്ഷികളുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ രീതികളെ കോണ്‍ഗ്രസ് മാതൃകയാക്കി എടുക്കണമെന്നും നിര്‍ദേശമുണ്ട്.












Click it and Unblock the Notifications