25 ലക്ഷം തൊഴിൽ, 5000 രൂപ തൊഴിലില്ലായ്മ വേതനം, 40000 രൂപ സ്ത്രീകൾക്ക്, യുപി പിടിക്കാൻ വൻ പ്രഖ്യാപനങ്ങൾ

ലഖ്നൌ: 2027ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക പുറത്തിറക്കി സമാജ്വാദി പാര്‍ട്ടി. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും ജെന്‍സിക്കും അടക്കം പ്രാമുഖ്യം നല്‍കിക്കൊണ്ടുളള പ്രകടന പത്രികയാണ് അഖിലേള് യാദവ് പുറത്തിറക്കിയിരിക്കുന്നത്. 25 ലക്ഷം സര്‍ക്കാര്‍ ജോലിയും ഗ്രാജ്വേറ്റുകൾക്ക് ജോലി ലഭിക്കുന്നത് വരെ പ്രതിമാസം 5000 രൂപ തൊഴിലില്ലായ്മ വേതനവും അടക്കമുളള വാഗ്ദാനങ്ങള്‍ എസ്പിയുടെ പ്രകടന പത്രികയിലുണ്ട്.

ജന്‍ മന്‍ കാ മാനിഫെസ്റ്റോ എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രിക യുവാക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, പിന്നോക്ക വിഭാഗങ്ങള്‍, ദളിതര്‍, ന്യൂനപക്ഷം എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളേയും കണക്കിലെടുത്ത് കൊണ്ടുളളതാണ്. വിദ്യാഭ്യാസ രംഗത്ത് സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം, അടച്ച് പൂട്ടപ്പെട്ട പ്രൈമറി വിദ്യാലയങ്ങള്‍ തുറക്കല്‍, കരാര്‍ അധ്യാപകരായ ശിക്ഷാ മിത്രകള്‍ക്ക് വേതന വര്‍ധനവും തൊഴിലുറപ്പും അടക്കമുളള വാഗ്ദാനങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

ടാറിട്ട റോഡുകളും വൈദ്യുതിയും തെരുവ് വിളക്കുകയും വൈഫൈയും ഉളള പുതിയ ഗ്രാമങ്ങളും എസ്പി വാഗ്ദാനം ചെയ്യുന്നു. സൗജന്യ ആരോഗ്യ സംരക്ഷണം, ആംബുലന്‍സ് സേവനങ്ങള്‍, എഐ അടിസ്ഥാനമാക്കിയുളള പോലീസ് പ്രവര്‍ത്തനം, ശക്തമായ സ്ത്രീ സുരക്ഷ, ഫാസ്റ്റ് ട്രാക്ക് കോടതികളിലൂടെ അതിവേഗ നീതി, പഴയ പെന്‍ഷന്‍ സ്‌ക്മീം പുനസ്ഥാപിക്കല്‍ അടക്കം നിരവധി വാഗ്ദാനങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

UP Polls

സ്ത്രീകള്‍ക്ക് 40,000 രൂപയുടെ വാര്‍ഷിക ധനസഹായം, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ മെട്രോ യാത്ര, പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്ക്ക് എതിരെ ശക്തമായ നിയമനിര്‍മ്മാണം എന്നിവയും എസ്പിയുടെ പ്രകടന പത്രികയിലെ എടുത്ത് പറയേണ്ട വാഗ്ദാനങ്ങളാണ്.

കോൺഗ്രസ് ചോദിച്ചത് 131 സീറ്റുകൾ, എസ്പിയുടെ ഓഫർ വെറും 26, കോൺഗ്രസിൽ അമർഷം പുകയുന്നു
കോൺഗ്രസ് ചോദിച്ചത് 131 സീറ്റുകൾ, എസ്പിയുടെ ഓഫർ വെറും 26, കോൺഗ്രസിൽ അമർഷം പുകയുന്നു

സംസ്ഥാനത്ത് മൂന്ന് ലോകനിലവാരത്തിലുളള സ്‌റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോളേജുകളും നിര്‍മ്മിക്കുമെന്നും പൂര്‍വ്വാഞ്ചല്‍ മേഖലയില്‍ ഭോജ്പൂരി ഫിലി സിറ്റി, നാല് പ്രധാന നഗരങ്ങളില്‍ ഐടി ഹബ്ബുകള്‍, 5 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ എന്നിവ സ്ഥാപിക്കുമെന്നും സംസ്ഥാനത്ത് ഒട്ടാകെ 20 ലക്ഷം ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്യുമെന്നും പ്രകടന പത്രികയിലുണ്ട്.

ഓരോ ജില്ലയ്ക്കും പ്രത്യേകം പ്രകടന പത്രിക തയ്യാറാക്കുന്നുണ്ടെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു. അത് കൂടാതെ ഓരോ നഗരങ്ങള്‍ക്കും സ്ത്രീകള്‍ക്ക് വേണ്ടിയും പ്രത്യേകം പ്രകടന പത്രികകളുണ്ടാകും. പാര്‍ട്ടി അധികാരത്തില്‍ ഇരുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളേക്കാളും കൂടുതല്‍ കാര്യങ്ങള്‍ ഉത്തര്‍ പ്രദേശില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma