അമ്മയ്ക്ക് പ്രണയമുണ്ടെന്ന് സംശയം; മകന്‍ അമ്മയെ കുത്തിക്കൊന്ന്, മൃതശരീരം ഒളിപ്പിച്ചു
ഗുരുഗ്രാം: അമ്മയെ കുത്തിക്കൊലപ്പെടുത്തി മകൻ. അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയം ഉണ്ടെന്ന് സംശയത്തെ തുടർന്നാണ് മകൻ വീട്ടിനുള്ളിൽ വെച്ച് അമ്മയെ കുത്തിക്കൊന്നത്. കൊല നടത്തിയ ശേഷം മകൻ അമ്മയുടെ മൃതദേഹം ഒളിപ്പിച്ചു. പ്രദേശവാസികളുടെ പരാതിയെ തുടർന്ന് ഇരുപ്പത്തിയൊന്നുകാരനായ മകൻ പർവേഷിനെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഗുരുഗ്രാമിലെ സോനാദേവി(40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് പോലീസ് കണ്ടെത്തൽ ഇങ്ങനെ
ഭർത്താവിന്റെ മരണ ശേഷം സോനാദേവി സ്വന്തം ഗ്രാമമായ ഹിസാറിലെ ഗാർഹിയിലായിരുന്നു താമസിച്ചു വരുന്നത്. അവിടെ സ്വകാര്യ സ്‌കൂളിൽ വാർഡനായി ജോലിയും നോക്കിയിരുന്നു. ഏകദേശം ആറ് മാസം മുമ്പാണ് അവർ ജോലി വിടുകയും ഇതേ ഗ്രാമത്തിൽ വാടകയ്ക്ക് താമസിച്ചുവരികയുമായിരുന്നു.

സോനിപത്തിൽ താമസിക്കുകയായിരുന്ന പർവേഷ് ഇവിടെ ഇടയ്ക്കിടെ സന്ദർശിക്കാറുണ്ടായിരുന്നു. തുടർന്നാണ് അമ്മയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന തോന്നൽ പർവേഷിനുണ്ടായത്. പലപ്പോഴും അമ്മ ഫോൺവിളിക്കുന്നത് താൻ കാണാറുണ്ടെന്നും പർവേഷ് പോലീസിനോട് പറഞ്ഞിട്ടുണ്ട്.
ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ടാല്‍കം ബേബി പൗഡര്‍ ഓര്‍മയിലേക്ക്; ആ വാര്‍ത്ത പങ്കുവെച്ച് കമ്പനി..കാരണവും
നിരവധി തവണ കുത്തി സോനാദേവിയുടെ മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം കിടക്കയിൽ കെട്ടി അകത്ത് ഒളിപ്പിച്ചെന്നും പോലീസ് പറഞ്ഞു. ദുർഗന്ധം വന്നതോടെ കെട്ടിട ഉടമ പരാതിയെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച് നാല് ദിവസത്തിന് ശേഷം സോനാദേവിയുടെ മൃതദേഹം കണ്ടെത്തിയത്.
സോനാദേവിയുടെ സഹോദരന്റെ പരാതിയെ തുടർന്നാണു വ്യാഴാഴ്ച റോഹത്തിൽ നിന്നും പർവേഷിനെ അറസ്റ്റ് ചെയ്തത്.. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിവയടക്കമുള്ള കുറ്റം ചുമത്തിയാണ് പോലീസ് പർവേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications