ഭാര്യക്ക് പാമ്പ് കടിയേറ്റു.. പാമ്പിനേയും കൊണ്ട് ആശുപത്രിയിലെത്തി ഭര്‍ത്താവ്; കാരണം കേട്ട് ഞെട്ടി ഡോക്ടര്‍മാര്‍
ലഖ്‌നൗ: ഭാര്യയ്ക്ക് പാമ്പ് കടിയേറ്റ വിവരമറിഞ്ഞെത്തി പാമ്പിനെ ആശുപത്രിയില്‍ എത്തിച്ച് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ആണ് സംഭവം. കഴിഞ്ഞ ദിവസമാണ് ഉന്നാവോ ജില്ലയിലെ സഫിപൂര്‍ കോട്വാലി പ്രദേശത്തെ ഉമര്‍ അത്വാ ഗ്രാമത്തില്‍ നിന്നുള്ള കുസുമയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്. അടുക്കളയില്‍ ജോലി ചെയ്യുന്നതിനിടെ ആണ് കുസുമയ്ക്ക് പാമ്പ് കടിയേല്‍ക്കുന്നത്.
പാമ്പ് കടിയേറ്റ് നിമിഷങ്ങള്‍ക്കകം യുവതി ബോധം കെട്ട് വീഴുകയായിരുന്നു. ഈ സമയം ഭര്‍ത്താവ് നരേന്ദ്ര വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാളെ പിന്നീടാണ് വിവരം അറിയിക്കുന്നത്. ഭര്‍ത്താവ് വരുമ്പോഴേക്കും കുസുമയെ ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് നരേന്ദ്രയോട് ഭാര്യയ്ക്ക് പാമ്പ് കടിയേറ്റ വിവരം അറിയിക്കുന്നത്. എന്നാല്‍ വിവരം അറിഞ്ഞ നരേന്ദ്ര ചെയ്ത കാര്യമാണ് എല്ലാവരേയും ഞെട്ടിച്ചത്.

ഭാര്യ ആശുപത്രിയിലാണ് എന്ന് അറിഞ്ഞിട്ടും നരേന്ദ്ര ആശുപത്രിയില്‍ ഭാര്യയെ കാണാനല്ല പോയത്. നേരെ വീട്ടിലേക്ക് പോയ നരേന്ദ്ര വീടാകെ അരിച്ച് പെറുക്കി പാമ്പിനെ കണ്ടെത്തുകയായിരുന്നു. പാമ്പിനെ പിടികൂടി ചാക്കിലാക്കിയ നരേന്ദ്ര നേരെ ആശുപത്രിയിലേക്ക് വെച്ച് പിടിച്ചു. ഡോക്ടര്‍മാരും ജീവനക്കാരും എല്ലാം പാമ്പിനെ ആശുപത്രിയിലേക്ക് കൊണ്ട് വരുന്നത് കണ്ട് ഞെട്ടിപ്പോയി.
എന്തിനാണ് ആശുപത്രിയിലേക്ക് പാമ്പിനെ കൊണ്ടുവന്നത് എന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു. ഇതിന് നരേന്ദ്ര പറഞ്ഞ മറുപടിയാണ് വിചിത്രം. ഭാര്യയെ ഏത് പാമ്പാണ് കടിച്ചത് എന്ന് മനസിലാക്കി അതിന് അനുസരിച്ചുള്ള ചികിത്സ കൊടുക്കാനാണ് പാമ്പിനേയും ആയി ആശുപത്രിയിലേക്ക് എത്തിയത് എന്നാണ് നരേന്ദ്ര പറഞ്ഞത്. അതേസമയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍ തുഷാര്‍ ശ്രീവാസ്തവ അറിയിച്ചു.
നേരത്തെ മാഖി പൊലീസ് സര്‍ക്കിളിന് കീഴിലുള്ള അഫ്സല്‍ നഗര്‍ മേഖലയിലും സമാനമായ സംഭവം നടന്നിരുന്നു. പാമ്പിനേയും കടികൊണ്ട് മുറിവേറ്റ ഭാര്യയെയും കൂട്ടിയാണ് ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിയിരുന്നു. പാമ്പിനെ കൊണ്ടുവന്നത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ഭാര്യയെ ഏത് പാമ്പാണ് കടിച്ചതെന്ന് ചോദിച്ചാല്‍ അത് കാണിക്കുന്നതിന് വേണ്ടിയാണ് താന്‍ പാമ്പിനെ കൊണ്ടുവന്നത് എന്നായിരുന്നു ഭര്‍ത്താവ് ഡോക്ടറോട് പറഞ്ഞത്.
Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യം കുറയുന്നോ? കാരണമിതാകാം












Click it and Unblock the Notifications