മുത്തലാഖ് ചൊല്ലിയതിന് പരാതി....യുവതിയെ മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് തീക്കൊളുത്തി!!
ലഖ്നൗ: മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തില്‍ 22കാരിയെ തീക്കൊളുത്തി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ശ്രാവസ്തി ജില്ലയിലെ ഗാന്ദ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതി ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതുമായി ബന്ധപ്പെട്ട് നടന്ന വാക്കുതര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. യുവതിയുടെ അഞ്ച് വയസ്സുള്ള മകളുടെ മുന്നില്‍ വെച്ചാണ് സംഭവം നടന്നത്.

ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്നാണ് യുവതിയെ തീകൊളുത്തിയതെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ ഭര്‍ത്താവ് നഫീസ് മുംബൈയിലാണ് ജോലി ചെയ്യുന്നത്. ഇയാള്‍ ഓഗസ്റ്റ് ആറിന് മകളെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി യുവതിയുടെ പിതാവ് റംസാന് ഖാന് പറയുന്നു. യുവതിയെ ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയതായും പിതാവ് പറയുന്നു. എന്നാല്‍ പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല.
യുവതിയെ തിരിച്ചയച്ച പോലീസ്, ഭര്‍ത്താവ് മടങ്ങി വരുമ്പോള്‍ സ്റ്റേഷനിലെത്താന്‍ പറയാനും ആവശ്യപ്പെട്ടിരുന്നു. ഇവരുടെ ഭര്‍ത്താവ് നഫീസ് മുംബൈയില്‍ നിന്ന് തിരിച്ചുവന്ന് സ്റ്റേഷനില്‍ ഹാജരായിരുന്നു. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ സ്റ്റേഷനില്‍ വെച്ച് നടന്നിരുന്നു. ഒടുവില്‍ യുവതിയോട് ഭര്‍ത്താവിനൊപ്പം നില്ക്കാന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രാര്‍ത്ഥന കഴിഞ്ഞെത്തിയ നഫീസും യുവതിയും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുകയും വീട്ടില്‍ നിന്ന് ഇറങ്ങിപോവാന് ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കമാണ് തീക്കൊളുത്തലിന് കാരണമായതെന്ന് മകള്‍ ഫാത്തിമ പറഞ്ഞു.
നഫീസിന്റെ പിതാവ് അസീസുള്ള, മാതാവ് ഹസീന, മറ്റൊരു ബന്ധു ഗുഡിയ എന്നിവര്‍ ചേര്‍ന്നാണ് തീക്കൊളുത്താന് വഴിയൊരുക്കിയത്. തന്റെ പിതാവ് അമ്മയുടെ മുടി കുത്തിപ്പിടിച്ച് മര്‍ദിച്ചെന്ന് മകള്‍ മൊഴി നല്‍കിയിട്ടുണ്ട്. ബന്ധുക്കളാ നദീറയും ഗുഡിയയും ചേര്‍ന്നാണ് അമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചത്. അസീസുള്ളയും ഹസീനയും ചേര്‍ന്നാണ് തീക്കൊളുത്തിയത്. യുവതിയുടടെ സഹോദരന് റഫീഖ് യുവതിയുടെ മകളെയും കൊണ്ട് സ്റ്റേഷനിലെത്തിയപ്പോഴാണ് ഇക്കാര്യം കുട്ടി വ്യക്തമാക്കിയത്. അതേസമയം ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് റഫീഖ് പറഞ്ഞു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications