'യുപിഎ 10 വർഷം കൊണ്ട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നിഷ്ക്രിയമാക്കി'; മോദി സർക്കാരിന്റെ ധവളപത്രം
ന്യൂഡൽഹി: മുൻ യുപിഎ സർക്കാരുകളുടെ പ്രവർത്തനത്തെ ശക്തമായി വിമർശിച്ച് കേന്ദ്ര സർക്കാരിന്റെ ധവളപത്രം പുറത്ത്. യുപിഎ സർക്കാർ ആരോഗ്യകരമായ സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കിയെങ്കിലും, അവരുടെ കീഴിൽ പത്ത് വർഷത്തോളം സമ്പദ്‌വ്യവസ്ഥയെ പ്രവർത്തനരഹിതമാക്കി എന്നായിരുന്നു യുപിഎയുടെ 10 വർഷത്തെയും മോദിയുടെ കീഴിലുള്ള പത്ത് വർഷത്തെയും താരതമ്യം ചെയ്‌ത ധവളപത്രത്തിൽ കേന്ദ്രം ആരോപിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനെതിരെ നടത്തിയ കടന്നാക്രമണത്തിൽ, 2014ൽ അധികാരത്തിൽ നിന്ന് പുറത്തുപോയ യുപിഎ സർക്കാർ, "ഘടനാപരമായി ദുർബലമായ സമ്പദ്‌വ്യവസ്ഥയും നിരാശയുടെ അന്തരീക്ഷവും" അവശേഷിപ്പിച്ചുവെന്നാണ് കേന്ദ്രം ആരോപിച്ചത്. നേരത്തെ ഇരു കാലഘട്ടത്തിലെയും വളർച്ച താരതമ്യം ചെയ്‌തുകൊണ്ട് ധവളപത്രം പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

"നഷ്‌ടപ്പെട്ട ദശകം" എന്ന് ഈ കാലഘട്ടത്തെ വിശേഷിപ്പിച്ച കേന്ദ്രം, സാമ്പത്തിക കെടുകാര്യസ്ഥതയുടെയും പൊതു ധനകാര്യങ്ങൾ ദീർഘദൃഷ്‌ടി ഇല്ലാതെ കൈകാര്യം ചെയ്‌തതിന്റെയും പേരിൽ യുപിഎ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുകയും ചെയ്‌തു.
സാമ്പത്തിക ഉദാരവൽക്കരണം കൊണ്ടുവന്ന തത്വങ്ങൾ സർക്കാർ ഉപേക്ഷിച്ചുവെന്നും ധവളപത്രത്തിൽ പറയുന്നു. സാമ്പത്തിക കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്‌മയും ഇക്കാലത്ത് ഉണ്ടായിരുന്നുവെന്നും അതിൽ ആരോപിക്കുന്നു. വ്യാപകമായ അഴിമതി ഉണ്ടായിരുന്നുവെന്നും അതിൽ ചൂണ്ടിക്കാണിക്കുന്നു.
"2004ൽ, യുപിഎ സർക്കാരിന്റെ കാലാവധി ആരംഭിക്കുമ്പോൾ, സമ്പദ്‌വ്യവസ്ഥ 8 ശതമാനത്തിൽ വളരുകയായിരുന്നു (വ്യവസായ, സേവന മേഖലകളിലെ വളർച്ച 7 ശതമാനത്തിന് മുകളിലും 2004 സാമ്പത്തിക വർഷത്തിൽ 9 ശതമാനത്തിന് മുകളിൽ കാർഷിക മേഖലയുടെ വളർച്ചയും) ഉണ്ടായിരുന്നു", കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് വൈകുന്നേരം പാർലമെന്റിൽ അവതരിപ്പിച്ച ധവളപത്രത്തിൽ പറയുന്നു.
എന്നാൽ പരിഷ്‌കാരങ്ങൾ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിനും, നേട്ടങ്ങൾ ഉണ്ടാക്കുന്നതിനും പകരം, "മുൻ എൻഡിഎ സർക്കാന്റെ പരിഷ്‌കാരങ്ങളുടെ പിന്നോക്കാവസ്ഥയും അനുകൂലമായ ആഗോള സാഹചര്യങ്ങളും" കൊണ്ടുവന്ന ഉയർന്ന വളർച്ചയുടെ അംഗീകാരം മാത്രമാണ് യുപിഎ ഏറ്റെടുത്തതെന്നും ധവളപത്രം ആരോപിക്കുന്നു.
2004 നും 2014നും ഇടയിലുള്ള ശരാശരി വാർഷിക പണപ്പെരുപ്പ നിരക്ക് ഏകദേശം 8.2 ശതമാനം ആയിരുന്നുവെന്നും ഉയർന്ന പണപ്പെരുപ്പം പിടിച്ചുനിർത്താൻ യുപിഎ ഒന്നും ചെയ്‌തില്ലെന്നും ധവളപത്രം കുറ്റപ്പെടുത്തി.
യുപിഎ സർക്കാരിനെതിരെ ഉയർന്ന് വന്ന അഴിമതി ആരോപണങ്ങളായ ടെലികോം മേഖലയിലെ എയർസെൽ-മാക്‌സിസ് കേസുകൾ, കൽക്കരിപ്പാടം അനുവദിക്കൽ, കോമൺവെൽത്ത് ഗെയിംസ്, ശാരദ ചിറ്റ് ഫണ്ട്, ഐഎൻഎക്‌സ് മീഡിയ കേസ്, കോമൺവെത്ത് കാലത്തെ ക്രമക്കേടുകൾ, അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഹെലികോപ്റ്റർ അഴിമതിയും പ്രതിരോധ മേഖലയിൽ ഹോക്ക് എയർക്രാഫ്റ്റ് വാങ്ങലും ഉൾപ്പെടെ നിരവധി അഴിമതി ആരോപണങ്ങൾക്കായി ധവളപത്രത്തിന്റെ ഒരു ഭാഗം നീക്കി വച്ചിട്ടുണ്ട്.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications