ബിഹാറില്‍ അഞ്ചാംഘട്ടം തുടങ്ങി; കനത്ത പോളിങ്
പട്‌ന: നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിധിയെഴുത്താകും എന്ന് കരുതപ്പെടുന്ന ബീഹാര്‍ നിയമസഭാ തിഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒന്‍പതു ജില്ലകളിലായി 57 സീറ്റുകളിലാണ് അവസാന ഘട്ടമായ നവംബര്‍ അഞ്ചിന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന്റെ ആദ്യ രണ്ട് മണിക്കൂറില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. 10 മണി ആകുമ്പോഴേക്കും 17.67 ശതമാനം വോട്ടുകള്‍ പെട്ടിയിലായിക്കഴിഞ്ഞു.
അഞ്ചാം ഘട്ടത്തില്‍ ദര്‍ഭംഗ, സുപോള്‍, മധേപുര, സഹരസ, അരാരിയ, കിഷന്‍ഗഞ്ച്, പൂര്‍ണിയ, കാദിഹാര്‍ തുടങ്ങിയ ജില്ലകളിലാണ് തെരഞ്ഞെടുപ്പ്. 827 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ട്. ഇതില്‍ 58 സ്ഥാനാര്‍ഥികള്‍ വനിതകളാണ്. 769 പുരുഷ സ്ഥാനാര്‍ഥികള്‍. 1.55 കോടിയിലധികം വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ളത്.

നിലവിലെ പ്രതിപക്ഷ കക്ഷിയായ ബി ജെ പി 38 സീറ്റുകളില്‍ മത്സരിക്കുന്നു. സഖ്യകക്ഷികളായ എല്‍ ജെ പി 11ലും എച്ച് എ എം മൂന്ന് സീറ്റിലും ജനവിധി തേടുന്നു. നിതീഷ് കുമാറിന്റെ ജെ ഡി യു 25 സീറ്റിലും ലാലുവിന്റെ ആര്‍ ജെ ഡി 20 സീറ്റിലും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിന് 12 ഇടങ്ങളില്‍ മാത്രമേ സ്ഥാനാര്‍ഥികളുള്ളൂ.
കേന്ദ്രം ഭരിക്കുന്ന എന്‍ ഡി എയ്‌ക്കെതിരെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സകല പാര്‍ട്ടികളും അണിനിരന്നിരിക്കുകയാണ്. ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ബി ജെ പിക്കെതിരെ മത്സരിക്കുന്നു.












Click it and Unblock the Notifications