സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, ഒന്നാം റാങ്ക് ശുഭംകുമാറിന്, ആദ്യ പത്തില്‍ മലയാളിയും
ദില്ലി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. യുപിഎസ്‌സിയാണ് ഫലം പ്രഖ്യാപിച്ചത്. ഒന്നാം റാങ്ക് ശുഭം കുമാറിനാണ്. ആദ്യ പത്തില്‍ മലയാളിയുമുണ്ട്. ആറാം റാങ്ക് നേടിയ മലയാളി കെ മീരയാണ് ആദ്യ പത്തിലെത്തിയത്. അതേസമയം രണ്ടാം റാങ്ക് ജാഗ്യതി അവസ്തിക്കും മൂന്നാം റാങ്ക് അങ്കിത ജെയിനുമാണ്. ആദ്യ ഇരുപതില്‍ വേറെയും മലയാളികളുണ്ട്. പതിനാലാം റാങ്ക് നേടിയത് കരിഷ്മ നായരാണ്. പി ശ്രീജ ഇരുപതാം റാങ്കും നേടിയ. വേറെയും മലയാളികള്‍ മികച്ച നേട്ടം സിവില്‍ സര്‍വീസില്‍ സ്വന്തമാക്കിയിട്ടുണ്ട്. വിഎസ് സത്യനാരായണ ശര്‍മ 33ാം റാങ്കിലും അപര്‍ണ രമേശ് 35ാം റാങ്കിലും അശ്വതി ജിജി 41ലും നിഷ 51ലുമുണ്ട്.

വീണ സുതന്‍ 57, എംബി അപര്‍ണ 62, ആര്യ നായര്‍ 113, എസ് മാലിനി 135, പി ദേവി 1743, പിഎം മിന്നു 150 എന്നിങ്ങനെയാണ് മലയാളികള്‍ നേടിയ റാങ്കുകള്‍. മൊത്തം 836 പേരാണ് സര്‍വീസിന് യോഗ്യത നേടിയത്. ഐഎഎസ് വിഭാഗത്തില്‍ 180 പേരും ഐഎഫ്എസ് 36 പേരും ഐപിഎസ് 200 പേരും യോഗ്യത നേടി. പ്രിലിമനറി പരീക്ഷ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് നടന്നത്. മെയിന്‍ പരീക്ഷ ഈ വര്‍ഷം ജനുവരി എട്ട് മുതല്‍ 17 വരെയാണ് നടന്നത്. ഒന്നാം റാങ്ക് നേടിയ ശുഭ കുംമാര്‍ ബോംബെ ഐഐടിയിലെ ബി ടെക് സിവില്‍ എഞ്ചിനീയറിംഗ് ടോപ്പറാണ്.
ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം
ജാഗ്രതി അശ്വതി വനിതകളില്‍ ഉയര്‍ന്ന റാങ്ക് നേടി. ഇവര്‍ ഭോപ്പാലില്‍ എംഎഎന്‍ഐടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിട്ടുണ്ട്. ആദ്യ ഇരുപത്തഞ്ചില്‍ 13 പുരുഷന്മാരും 12 സ്ത്രീകളുമാണ് ഉള്ളത്. മെയിന്‍ പരീക്ഷയില്‍ വിജയം നേടിയവരെയാണ് ഇന്റര്‍വ്യൂവിനായി ക്ഷണിക്കുക. ഓഗസ്റ്റ് രണ്ട് മുതല്‍ സെപ്റ്റംബര്‍ 22 വരെയുള്ള തിയതികളില്‍ പേഴ്‌സണാലിറ്റി ടെസ്റ്റ് അടക്കം കഴിഞ്ഞതാണ്.












Click it and Unblock the Notifications