Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിആർഎഫിനെ ഭീകരസംഘടനായി പ്രഖ്യാപിച്ച യുഎസ് നടപടി; സ്വാഗതം ചെയ്‌ത്‌ ഇന്ത്യ, 'സുപ്രധാന ചുവടുവയ്പ്പ്'

ന്യൂഡൽഹി: ജമ്മു കശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച സംഘടനയായ ദി റെസിസ്‌റ്റൻസ് ഫ്രണ്ടിനെ (ടിആർഎഫ്) ഭീകര സംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസിന്റെ നീക്കത്തെ സ്വാഗതം ചെയ്‌ത്‌ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യ-യുഎസ് ഭീകരവിരുദ്ധ പ്രവർത്തനത്തിന്റെ ശക്തമായ സ്ഥിരീകരണം എന്നാണ് ഈ ശ്രമത്തെ ഇന്ത്യ ഏറ്റവുമൊടുവിൽ വിശേഷിപ്പിച്ചത്.

പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) നിഴൽ ഗ്രൂപ്പായ ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാനായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും അദ്ദേഹത്തിന്റെ വകുപ്പും നടത്തിയ ശ്രമങ്ങളെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സ്‌ പോസ്‌റ്റിലൂടെ അഭിനന്ദിച്ചു.

marcojaishankartrf

'ഇന്ത്യ-യുഎസ് ഭീകരവിരുദ്ധ സഹകരണത്തിന്റെ ശക്തമായ സ്ഥിരീകരണം. ലഷ്‌ക-ഇ-തൊയ്ബ എന്ന സംഘടനയെ വിദേശ ഭീകര സംഘടന ആയും പ്രത്യേകമായി നിയുക്ത ആഗോള ഭീകരവാദി ആയും പ്രഖ്യാപിച്ചതിന് റൂബിയോയെയും വകുപ്പിനെയും എന്നിവയെ അഭിനന്ദിക്കുന്നു. ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിരുന്നു. തീവ്രവാദത്തോട് ഒരു വിട്ടുവീഴ്ച്ചയും ഇല്ല' എന്നായിരുന്നു ജയശങ്കർ കുറിച്ചത്.

'ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിലും ആഗോള സഹകരണത്തിന്റെ ആവശ്യകത ഇന്ത്യ നിരന്തരം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തെ പ്രതിഫലിപ്പിക്കുന്ന സമയോചിതവും പ്രധാനപ്പെട്ടതുമായ ഒരു ചുവടുവയ്പ്പാണ് ടിആർഎഫിനെതിരായ നടപടി' വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു.

ഭീകരതയോട് സഹിഷ്‌ണുതയില്ലാത്ത നയത്തിൽ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും തീവ്രവാദ സംഘടനകളെയും അവരുടെ നിഴൽ സംഘടനകളെയും ഉത്തരവാദിത്തപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാൻ അന്താരാഷ്ട്ര പങ്കാളികളുമായി അടുത്ത് പ്രവർത്തിക്കുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ ഏപ്രിൽ 22ന് മിനി സ്വിറ്റ്സർലൻഡ് എന്ന് വിളിക്കപ്പെടുന്ന ബൈസാരനിൽ നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ടിആർഎഫ് ഏറ്റെടുത്തിരുന്നു. ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ ഇരുപത്തിയഞ്ച് വിനോദസഞ്ചാരികൾ പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ നടന്ന ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

2019ലെ പുൽവാമ ആക്രമണത്തിന് ശേഷം താഴ്‌വരയിലുണ്ടായ ഏറ്റവും മാരകമായ ഭീകരാക്രമണമായിരുന്നു പഹൽഗാമിൽ നടന്നത്. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ ന്യൂഡൽഹി സന്ദർശനവും ഇതേ സമയത്തായിരുന്നു നടന്നിരുന്നത്. അതുകൊണ്ട് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം തന്നെ യുഎസ് യഥാസമയം അറിയുന്നുണ്ടായിരുന്നു.

അതിന് പിന്നാലെയാണ് ഇപ്പോൾ യുഎസ് ടിആർഎഫിനെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, ഭീകരതയെ ചെറുക്കുന്നതിനും, പഹൽഗാം ആക്രമണത്തിന് നീതി ലഭ്യമാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം നടപ്പിലാക്കുന്നതിനുമുള്ള പ്രതിബദ്ധതയാണ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്വീകരിച്ച ഈ നടപടികൾ പ്രകടമാക്കുന്നതെന്ന് മാർക്കോ റൂബിയോ അറിയിച്ചിരുന്നു.

'ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്റ്റിലെ സെക്ഷൻ 2019, എക്‌സിക്യൂട്ടീവ് ഓർഡർ 13224 എന്നിവ പ്രകാരം, യഥാക്രമം എഫ്‌ടിഒ, എസ്‌ഡിജിടി എന്നീ പദവികളിൽ ടിആർഎഫും മറ്റ് അനുബന്ധ അപരനാമങ്ങളും ചേർത്തിട്ടുണ്ട്. എൽഇടിയുടെ എഫ്‌ടിഒ പദവി സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അവലോകനം ചെയ്യുകയും നിലനിർത്തുകയും ചെയ്‌തിട്ടുണ്ട്. ഫെഡറൽ രജിസ്‌റ്ററിൽ പ്രസിദ്ധീകരിക്കുന്നതോടെ എഫ്‌ടിഒ പദവിയിലെ ഭേദഗതികൾ പ്രാബല്യത്തിൽ വരും' പ്രസ്‌താവന കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+