കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഎസ് നിയമനിര്‍മാണ അംഗങ്ങള്‍
ന്യൂയോര്‍ക്ക്: യു എസ് നിയമനിര്‍മാണ സഭയിലെ നിരവധി അംഗങ്ങളാണ് ഇന്ത്യയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്.പുതിയ കാര്‍ഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന കര്‍ഷര്‍ക്ക് സമാധാനമായി സമരം ചെയ്യാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്ന് ഇവര്‍ അവശ്യപ്പെടുന്നു.
ഇന്ത്യയില്‍ സമരം ചെയ്യുന്ന പഞ്ചാബി കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി യുഎസ് കോണ്‍ഗ്രസ് അംഗമായ ഡൗഗ് ലാമഫ അറിയിച്ചു. പുതിയ കാര്‍ഷിക ബില്ല് കര്‍ഷകരുടെ ജീവിതത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും ലാമഫ പറഞ്ഞു.പഞ്ചാബി കര്‍ഷകര്‍ക്ക് സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നതിന് സമാധാനപരമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കണമെന്ന് കാലിഫോര്‍ണിയയിലെ നിയനിര്മാണസഭയില് അംഗമായ റിപ്പബ്ലിക്കന്‍ നേതാവു കൂടിയായ ലാമഫ ആവശ്യപ്പെട്ടു.

പഞ്ചാബ്,ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേ ആയിരക്കണക്കിന് കര്‍ഷകരാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യ തലസ്ഥാനമായ ദില്ലിയില്‍ സമരം ചെയ്യുന്നത്. കര്‍ഷക വിരുദ്ധമായ പുതിയ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. കേന്ദ്ര സര്ക്കരുമായി കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയമാവുകയായിരുന്നു. കാര്‍ഷിക ബില്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.എന്നാല്‍ പുതിയ കാര്‍ഷിക ബില്ല് കര്‍ഷകര്‍ക്ക് പുതിയ അവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് സര്‍ക്കാര്‍ വാദം.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അവിടുത്തെ ജനങ്ങള്‍ക്ക് സമാധാനപരമായി സമരം ചെയ്യാനും പ്രതിഷേധിക്കാനും അനുവദിക്കണമെന്ന് ഡെമോക്രാറ്റക് കോണ്‍ഗ്രസ് അംഗമായ ജോഷ് ഹാര്‍ഡര്‍ ആവശ്യപ്പെട്ടു. നരേന്ദ്ര മോദി സമരക്കാരുമായി സമാധനപരമായ ചര്‍ച്ചക്കു തയ്യാറാവണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെ കര്‍ഷകപ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചതിന് പുറമേ യുഎസിലെ പ്രധാന മാധ്യമങ്ങളെല്ലാം തന്നെ കര്‍ഷക സമരത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് റാലികളും അമേരിക്കയില്‍ നടന്നിരുന്നു. അമേരിക്കയിലെ പഞ്ചാബി സമൂഹമാണ് റാലി സംഘടിപ്പിച്ചത്. അമേരിക്കക്കു പുറമേ കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന് ട്രൂഡൊയും കര്‍ഷകരെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
ഇന്ന് രാജ്യവ്യപകമായി കര്‍ഷകര്‍ പ്രഖ്യാപിച്ച ബന്ദ് നടക്കുകയാണ്.
-
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും












Click it and Unblock the Notifications