കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടും കല്‍പ്പിച്ച് അമിത് ഷാ ഇറങ്ങുന്നു; ചര്‍ച്ചയ്ക്കായി കര്‍ഷകരെ ക്ഷണിച്ചു, കേന്ദ്രത്തിന്റെ പുതിയ നീക്കം

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക ബില്ലിനെതിരെ കർഷകർ ദിവസങ്ങളോളമായി പ്രക്ഷോഭം നടത്തുന്ന പശ്ചാത്തലത്തില്‍ പ്രശ്‌നപരിഹാരത്തിനായി പുതിയ നീക്കത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ രംഗത്തിറക്കിയാണ് കേന്ദ്രം പുതിയ പദ്ധതി തയ്യാറാക്കുന്നത്. അടിയന്തരമായി കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ് അമിത് ഷാ.

amit shah

ചൊവ്വാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് ചര്‍ച്ച നിശ്ചയിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ അഞ്ച് തവണ കേന്ദ്രം കര്‍ഷകരുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഒന്നും തന്നെ വിജയം കണ്ടിരുന്നില്ല. ആറാമത് ചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് അമിത് ഷായെ നേരിട്ടറിക്കി പുതിയ നീക്കം നടത്തുന്നത്.

ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷക നേതാവ് രാകേഷ് തികായതിനെയാണ് ഇന്ന് അമിത് ഷാ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ കര്‍ഷക നേതാക്കന്മാര്‍ എത്തിയേക്കുമെന്നാണ് സൂചന. അതേസമയം, കാര്‍ഷിക ബില്ലിലെ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റ് നീക്കുപോക്കുകള്‍ക്ക് കര്‍ഷകര്‍ തയ്യാറാക്കില്ലെന്നാണ് സൂചന. ഇപ്പോള്‍ എട്ട് നേതാക്കളെയാണ് ചര്‍ച്ചയ്ക്ക് വിളച്ചിരിക്കുന്നത്. ഇതില്‍ കര്‍ഷക സംഘടനകള്‍ക്കിടെയില്‍ അമര്‍ഷമുണ്ട്. നേതാക്കളെ ഭിന്നിപ്പിച്ച് സമരം തകര്‍ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നതെന്ന ആരോപണമുണ്ട്.

എന്നാല്‍ കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. നിയമം പിന്‍വലിക്കില്ലെന്നും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ നടത്താം എന്ന നിലപാടിലാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍. സര്‍ക്കാരിന് ഈ വിഷയത്തില്‍ അഹങ്കാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കര്‍ഷക പ്രക്ഷോഭം രാജ്യവ്യാപകമാകുമെന്ന സര്‍ക്കാരിന് ഭയമുണ്ട്. ഈ സാഹചര്യത്തിലാണ് അമിത് ഷായെ നേരിട്ട് രംഗത്തിറക്കുന്നത്.

അതേസമയം, കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ ബന്ദിനിടെ പ്രധാന നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നു. ഇടത് നേതാക്കളെ ദില്ലി പോലീസ് സമരമുഖത്ത് നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. സിപിഎമ്മിന്റെ രാജ്യസഭാ എംപിയായ കെകെ രാഗേഷ്, പി കൃഷ്ണ പ്രസാദ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ബിലാസ് പൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

അകാലിദളിന്റെ സഖ്യം പൊളിക്കാന്‍ കോണ്‍ഗ്രസ്, പുതിയ മഹാസഖ്യമുണ്ടാക്കും, അമരീന്ദറിന്റെ നേതൃത്വം!!അകാലിദളിന്റെ സഖ്യം പൊളിക്കാന്‍ കോണ്‍ഗ്രസ്, പുതിയ മഹാസഖ്യമുണ്ടാക്കും, അമരീന്ദറിന്റെ നേതൃത്വം!!

കർഷക സമരം: രാഹുൽ ഗാന്ധി അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ ബുധനാഴ്ച രാഷ്ട്രപതിയെ കാണുംകർഷക സമരം: രാഹുൽ ഗാന്ധി അടക്കമുളള പ്രതിപക്ഷ നേതാക്കള്‍ ബുധനാഴ്ച രാഷ്ട്രപതിയെ കാണും

Recommended Video

cmsvideo
കര്‍ഷക സമരത്തെ പിന്തുണച്ച നേതാക്കള്‍ക്കെതിരെ മോദി | Oneindia Malayalam

English summary
Farmers protest: Central Home Minister Amit sha called the farmers Leader's for an urgent discussion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X