മോദിയുടെ കീഴില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു, ഇന്ത്യക്കെതിരെ വീണ്ടും യുഎസ് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിനെതിരെ വീണ്ടും യുഎസ് പാനല്‍ റിപ്പോര്‍ട്ട്. കടുത്ത വിമര്‍ശനമാണ് ഇത്തവണയും യുഎസ് പാനല്‍ ഉന്നയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും, അവരുടെ സാഹചര്യം ഇന്ത്യയില്‍ നിത്യേന മോശമായി കൊണ്ടിരിക്കുകയാണെന്നും യുഎസ് പാനല്‍ പറയുന്നു.
ഇന്ത്യയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പാനല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ചെറിയൊരു ഇടവേളയ്ക്ക് ശേഷം കടുത്ത വിമര്‍ശനമാണ് മതസ്വാതന്ത്ര്യങ്ങള്‍ പരിശോധിക്കുന്ന യുഎസ് കമ്മീഷന് ഇന്ത്യക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ ഉന്നയിച്ചിരിക്കുന്നത്.

അതേസമയം യുഎസ് അന്താരാഷ്ട്ര മതസ്വാതന്ത്ര കമ്മീഷന് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാം. എന്നാല്‍ ഇക്കാര്യത്തില്‍ നയം രൂപീകരിക്കാന്‍ സാധിക്കില്ല. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യക്കെതിരെ ഈ പരാമര്‍ശം അംഗീകരിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഏഷ്യന്‍ മേഖലയില്‍ ഇന്ത്യയെ നിര്‍ണായക പങ്കാളിയായിട്ടാണ് യുഎസ് കാണുന്നത്.
അതുകൊണ്ട് ഈ പരാമര്‍ശത്തിന് ഔദ്യോഗിക സ്വഭാവം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഓരോ വര്‍ഷവും മതസ്വാതന്ത്ര്യം കുറഞ്ഞ് വരുന്ന രാജ്യങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇവര്‍ക്കെതിരെ ഉപരോധം കൊണ്ടുവരണമെന്ന ഉദ്ദേശത്തോടെയാണ് ഇക്കാര്യം ചെയ്യുന്നത്.അതേസമയം മതസ്വാതന്ത്ര്യ കമ്മീഷന് സ്വതന്ത്ര്യ കമ്മീഷന് കൂടിയാണ്.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
യുഎസ് പ്രസിഡന്റും, കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കളും ചേര്‍ന്നാണ് കമ്മീഷന് അംഗങ്ങളെ നിയമിക്കുക. വാര്‍ഷിക റിപ്പോര്‍ട്ടില്‍ മുസ്ലീങ്ങള്‍ക്കും, ക്രിസ്ത്യാനികള്‍ക്കും എതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വസ്തുവകകള്‍ നിപ്പിക്കുക, അവര്‍ക്കെതിരെ ബിജെപി അംഗങ്ങള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ എന്നിവ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ബിജെപി നേതാക്കളും, ആള്‍ക്കൂട്ട ആക്രമണങ്ങളും, വിജിലന്റ് ഗ്രൂപ്പുകളുമെല്ലാം റിപ്പോര്‍ട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇവര്‍ ന്യൂനപക്ഷങ്ങളെ ടാര്‍ഗറ്റ് ചെയ്യുന്നുവെന്നാണ് പാനല്‍ പറയുന്നത്. ഇത് തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഇന്ത്യ ഈ പാനലിന്റെ റിപ്പോര്‍ട്ടില്‍ ഇടംപിടിക്കുന്നത്.
ഇന്ത്യക്കെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യ ഈ കമ്മീഷന് റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞിരിക്കുകയാണ്. വിവിധ താല്പര്യങ്ങളോടെയാണ കമ്മീഷന് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയോടുള്ള കമ്മീഷന്റെ സമീപനത്തില്‍ പ്രശ്നങ്ങളുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മറുപടി നല്‍കിയിരുന്നു.
അതേസമയം ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്നപ്പോള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നൈജീരിയയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്രിസ്ത്യന്‍ സഭകളില്‍ നിന്നുള്ള ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ജോ ബൈഡന് സര്‍ക്കാര്‍ ഈ വിലക്ക് മാറ്റിയിരുന്നു. മതപരമായ സംഘര്‍ഷങ്ങളല്ല ഇതെന്നാണ് ബൈഡന് സര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications