പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ രാജ്യത്ത് നിര്‍ത്തലാക്കും; പ്രഖ്യാപനവുമായി ഗഡ്കരി
2024 ഓടെ രാജ്യത്തെ അപകടങ്ങള്‍ കുറക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. എന്നാല്‍ അതിലേക്ക് എത്താന്‍ തങ്ങള്‍ക്കായില്ല എന്നും അദ്ദേഹം പറഞ്ഞു.

ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കേണ്ടതുണ്ട് എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ആളുകള്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോ എഥനോള്‍ ചേര്‍ത്ത ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളോ വാങ്ങണം എന്ന് നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പെട്രോള്‍ ഡീസല്‍ ഉപയോഗം രാജ്യത്ത് അവസാനിപ്പിക്കണം എന്നാണ് നിതിന്‍ ഗഡ്കരി പറഞ്ഞത്.
എല്‍ എന്‍ ജി, സി എന്‍ ജി, ബയോ ഡീസല്‍, ഹൈഡ്രജന്‍, ഗ്രീന്‍ ഹൈഡ്രജന്‍, എഥനോള്‍ എന്നിവ പെട്രോളിനും ഡീസിലിനും പകരമായി ഉപയോഗിക്കുക എന്നതാണ് തന്റെ ലക്ഷ്യം. നിങ്ങള്‍ ഇലക്ട്രിക് കാറുകളോ ഫ്ളെക്സ് എന്‍ജിന്‍ കാറുകളോ വാങ്ങൂ. കര്‍ഷകരുണ്ടാക്കുന്ന എഥനോള്‍ നിങ്ങള്‍ക്ക് ഫ്ളെക്സ് എന്‍ജിന്‍ കാറുകളില്‍ ഉപയോഗിക്കാം എന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ നമ്മുടെ കര്‍ഷകര്‍ അന്നദാതാക്കള്‍ മാത്രമല്ല, ഊര്‍ജദാതാക്കളുമാണ് എന്നും നിതിന്‍ ഗഡ്കരി ഓര്‍മിപ്പിച്ചു. അതോടൊപ്പം റോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യരുത് എന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. അത്തരം സാഹചര്യങ്ങളില്‍ കനത്ത പിഴ ചുമത്തും എന്നും തന്റെ ലക്ഷ്യം രാജ്യതലസ്ഥാനത്ത് ജല- വായു- ശബ്ദമലിനീകരണത്തിനെതിരെ പൊരുതുകയാണ് എന്നും നിതിന്‍ ഗഡ്കരി അവകാശപ്പെട്ടു

Beauty Tips with Potato: സൗന്ദര്യം കൂട്ടാന്‍ ഉരുളക്കിഴങ്ങോ..? കള്ളമല്ല, സത്യമാണ്
ഹൈഡ്രജന്‍ ആയിരിക്കും നമ്മുടെ ഭാവി ഇന്ധനം. ഇന്ത്യയുടെ ഭാവി വാഹനങ്ങള്‍ ഹൈഡ്രജനിലും ഹരിത ഇന്ധനത്തിലും ഓടും എന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. അടുത്ത വര്‍ഷത്തോടെ ലിഥിയം-അയണ്‍ ബാറ്ററിയുടെ വില കുറയും എന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഹൈവേകളുടെ വികസനത്തില്‍ സംതൃപ്തിയുണ്ട് എന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ രാജ്യത്ത് പൊതുഗതാഗതത്തില്‍ വിപ്ലവം സൃഷ്ടിക്കും.
പുതിയ ഹൈവേകള്‍ പ്രധാന നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും മന്ത്രി അവകാശപ്പെട്ടു. എല്ലാ ദിവസവും 60 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിക്കുകയാണ് തന്റെ ലക്ഷ്യം. എന്നാല്‍ 2024 ആകുമ്പോഴേക്കും റോഡപകടങ്ങള്‍ 50 ശതമാനം കുറയ്ക്കണം എന്ന ആഗ്രഹം സാക്ഷാത്കരിക്കാന്‍ സാധിച്ചില്ല എന്നും നിതിന്‍ ഗഡ്കരി അവകാശപ്പെട്ടു.












Click it and Unblock the Notifications