Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, പോളിംഗ് 60 ശതമാനം

Feb 10, 2022, 8:58 pm IST

യുപിയില്‍ ആദ്യ ഘട്ടത്തില്‍ 60.17 ശതമാനം പോളിംഗ്.
Feb 10, 2022, 6:46 pm IST

കൈരാനയില്‍ അഞ്ച് മണിവരെ 61.78 ശതമാനം പോളിംഗ്‌
Feb 10, 2022, 6:44 pm IST

ഫലം ഇച്ഛിക്കാതെ കര്‍മം ചെയ്യൂ എന്ന് പ്രിയങ്ക
Feb 10, 2022, 6:36 pm IST

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട പോളിംഗ് അവസാനിച്ചു. അഞ്ച് മണിവരെ 57.79 ശതമാനം പോളിംഗ്‌
Feb 10, 2022, 6:21 pm IST

ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരിക്ക് ഇത്തവണ വോട്ടിംഗ് രേഖപ്പെടുത്താനായില്ല. മഥുരയിലായിരുന്നു ജയന്തിന് വോട്ടുണ്ടായിരുന്നത്‌
Feb 10, 2022, 6:20 pm IST

കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് ഗാസിയാബാദില്‍. 44.94 ശതമാനം പേരാണ് അഞ്ച് മണിവരെ വോട്ട് ചെയ്തത്.
Feb 10, 2022, 6:20 pm IST

അഞ്ച് മണിവരെ യുപിയില്‍ 57.79 ശതമാനം വോട്ടിംഗ്‌
Feb 10, 2022, 5:38 pm IST

സ്ഥാനാർത്ഥി പാർട്ടിവിട്ടു, യുപിയിൽ AAPക്ക് തിരിച്ചടി
Feb 10, 2022, 5:25 pm IST

യുപിയില്‍ നാല് മണിവരെ 48.24 ശതമാനം പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് മീരാപൂരില്‍. 56 ശതമാനം പേരാണ് ഇതുവരെ പോള്‍ ചെയ്തത്. ഏറ്റവും കുറവ് സഹീദാബാദില്‍. 38 ശതമാനം പേര്‍ മാത്രമാണ് ഇവിടെ വോട്ട് ചെയ്തത്.
Feb 10, 2022, 5:05 pm IST

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ വസ്ത്രം ധരിച്ച യുവാവ് നോയിഡയിൽ വോട്ട് രേഖപ്പെടുത്തി
Feb 10, 2022, 4:16 pm IST

ഉത്തർ പ്രദേശിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 3 മണി വരെ 48 % പോളിംഗ്
Feb 10, 2022, 4:05 pm IST

ക്ഷേത്രങ്ങള്‍ നവീകരിച്ച കണക്കുകള്‍ പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Feb 10, 2022, 3:41 pm IST

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ഉച്ചകഴിഞ്ഞ് 3 മണി വരെ 35.03% പോളിങ് രേഖപ്പെടുത്തി
Feb 10, 2022, 3:00 pm IST

യോഗി ആദിത്യനാഥിന് ചുട്ടമറുപടിയുമായി ശശി തരൂര്‍ എംപി
Feb 10, 2022, 2:37 pm IST

.
Feb 10, 2022, 2:14 pm IST

'യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ ഉത്തര്‍ പ്രദേശ കേരളമായി മാറിയാല്‍ മികച്ച വിദ്യാഭ്യാസ സൗകര്യവും ആരോഗ്യ സേവനങ്ങളും സാമൂഹിക അന്തരീക്ഷവും ജീവിത നിലവാരവും ഉണ്ടാകും. മാത്രമല്ല മതത്തിന്റെയും ജാതിയുടേയും പേരില്‍ ആളുകളെ കൊലപ്പെടുത്താത്ത സമാധാനപരമായ സമൂഹവുമുണ്ടാകും. അതാവും ഉത്തര്‍പ്രദേശിലെ ജനം ആഗ്രഹിക്കുന്നത്'' എന്നാണ് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചത്.
Feb 10, 2022, 1:51 pm IST

കേരളത്തിന് എതിരെയുളള ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.
Feb 10, 2022, 1:50 pm IST

വോട്ടർമാർക്ക് യോഗിയുടെ മുന്നറിയിപ്പ്
Feb 10, 2022, 1:29 pm IST

.
Feb 10, 2022, 1:17 pm IST

ഉത്തർ പ്രദേശിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
Feb 10, 2022, 12:53 pm IST

കരിമ്പ് കർഷകർക്ക് ശാശ്വത പരിഹാരത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചസാര വിപണിയിലെ ഉയർച്ച താഴ്ചകൾ നേരിടാൻ എഥനോൾ ഉൽപ്പാദിപ്പിക്കാനും കരിമ്പ് ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Feb 10, 2022, 12:28 pm IST

ഉത്തർ പ്രദേശിലെ സഹാറൻപൂരിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
Feb 10, 2022, 11:59 am IST

ഒന്നാം ഘട്ട യുപി തിരഞ്ഞെടുപ്പ്. രാവിലെ 11 മണിവരെ 20 ശതമാനം പോളിംഗ് രേഖപ്പെടുത്തി
Feb 10, 2022, 11:41 am IST

ജാട്ടുകൾ ബിജെപിക്കൊപ്പം നിൽക്കുമെന്ന് 100% ആത്മവിശ്വാസമുണ്ട്. യുപിയിൽ വികസനത്തിനും ക്രമസമാധാനത്തിനും വേണ്ടി ജനങ്ങൾ വോട്ട് ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
Feb 10, 2022, 11:18 am IST

യുപിയുടെ പുതിയ മുദ്രാവാക്യം: വികസനം പ്രത്യയശാസ്ത്രമായിരിക്കട്ടെയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു,
Feb 10, 2022, 10:46 am IST

അഖിലേഷ് യാദവിനെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി എസ് പി സിംഗ് ബാഗേൽ വോട്ട് രേഖപ്പെടുത്തി
Feb 10, 2022, 10:28 am IST

തിരഞ്ഞെടുപ്പ് റാലി നടക്കുന്നതിനാൽ ആർഎൽഡി നേതാവ് ജയന്ത് ചൗധരി ഇന്ന് വോട്ട് ചെയ്യില്ല, മഥുര മേഖലയിലെ വോട്ടറാണ് അദ്ദേഹം
Feb 10, 2022, 10:10 am IST

.
Feb 10, 2022, 9:48 am IST

യുപി തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ രാവിലെ 9 മണി വരെ ഏകദേശം 8% പോളിംഗ് രേഖപ്പെടുത്തി
Feb 10, 2022, 9:31 am IST

തെറ്റ് വരുത്തിയാല്‍ ഉത്തര്‍ പ്രദേശ് കേരളമാകും. വോട്ടര്‍മാര്‍ക്ക് യോഗി ആദിത്യനാഥിന്റെ മുന്നറിയിപ്പ്.
READ MORE

Recommended Video

cmsvideo
    രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ആര് ആർക്കൊപ്പം?

    ദില്ലി: ആദ്യ ഘട്ട വോട്ടെടുപ്പിന് ഒരുങ്ങി ഉത്തര്‍പ്രദേശ്. ഫെബ്രുവരി പത്തിനാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. 58 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒന്‍പത് മന്ത്രിമാരുടെ മണ്ഡലങ്ങള്‍ ഇക്കൂട്ടത്തില്‍ തിരഞ്ഞെടുപ്പ് നേരിടുന്നുണ്ട്. പ്രധാനമായും ജാട്ട് ഭൂരിപക്ഷ മേഖലകളിലാണ് ഫോക്കസ്. ബിജെപിയും സമാജ് വാദി പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമായി തിരഞ്ഞെടുപ്പ് മാറി കഴിഞ്ഞു.

    1

    പതിനൊന്ന് ജില്ലകളിലായിട്ടാണ് ഈ 58 സീറ്റുകള്‍ ഉള്ളത്. മഥുര, ഗാസിയാബാദ്, അത്രോലി എന്നിവയാണ് പ്രമുഖ മണ്ഡലങ്ങള്‍. 623 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 2.27 കോടി വോട്ടര്‍മാര്‍ക്ക് ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കും. യോഗി സര്‍ക്കാര്‍ ക്രമസമാധാന പാലനത്തിലും എസ്പി വികസനത്തിലും ഫോക്കസ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+