Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സഖ്യ സാധ്യത തള്ളി ആർ എൽ ഡി നേതാവ് ജയന്ത് ചൗധരി

ലഖ്നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിനുള്ള സാധ്യത തള്ളി ആർ എൽ ഡി നേതാവ് ജയന്ത് ചൗധരി. സമാജ്‌വാദി പാർട്ടിയുമായുള്ള തന്റെ പാർട്ടിയുടെ സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി. ജയന്ത് ചൗധരിഅടുത്തിടെ ലഖ്‌നൗ വിമാനത്താവളത്തിൽ വെച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയെ കണ്ടിരുന്നു, പിന്നീട് ഇരുവരും ഛത്തീസ്ഗഢ് സർക്കാരിന്റെ ചാർട്ടേഡ് വിമാനത്തിലായിരുന്നു ഡൽഹിയിലേക്ക് പുറപ്പെട്ടത്. ഇതിന് പിന്നാലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം ഉണ്ടാക്കിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാവാന്‍ തുടങ്ങി. ഇതോടെയാണ് വിഷയത്തില്‍ വിശദീകരണവുമായി ജയന്ത് ചൗധരി രംഗത്ത് എത്തിയത്.

കൂടുതല്‍ വായനക്ക്:- മണിക്കുട്ടനും ഡിംപലും വലിയ സുഹൃത്തുക്കളായിട്ട് തോന്നിയിരുന്നില്ല: പക്ഷെ അഡോണി: സന്ധ്യ മനോജ് പറയുന്നു

സംസ്ഥാന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എസ്പിയിൽ സമ്മർദ്ദം ചെലുത്താനുള്ള രാഷ്ട്രീയ ലോക്ദളിന്റെ തന്ത്രപരമായ നീക്കമായാണോ കോണ്‍ഗ്രസ് സഖ്യ അഭ്യൂഹങ്ങള്‍ ഉയര്‍ന്ന് വരുന്നതെന്ന് ചോദിച്ചപ്പോള്‍ ഒരു മുതിർന്ന ആർ‌എൽ‌ഡി നേതാവ് വ്യക്തമാക്കിയത് അതൊരു അനൗപചാരിക കൂടിക്കാഴ്ചയായിരുന്നു. മുൻകാല നേതാക്കൾക്കിടയിൽ ഇത്തരം സമീപനങ്ങള്‍ വ്യാപകമായിരുന്നു. ബി ജെ പിയാണ് ഈ പ്രവണത മാറ്റിയത്. രാഷ്ട്രീയത്തിൽ ആളുകൾ പരസ്പരം ശത്രുക്കളായി മാറുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

congress

അതേസമയം, സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ 14 ദിവസത്തിനകം യുവാക്കൾക്ക് ഒരു കോടി തൊഴിലവസരങ്ങൾ, കരിമ്പിന് സംസ്ഥാന ഉപദേശക വില (എസ് എ പി) നിശ്ചയിക്കൽ, ഗ്യാരണ്ടി പേയ്‌മെന്റുകൾ എന്നിവ ഉൾപ്പെടെ പാർട്ടി പ്രകടനപത്രികയിലെ എല്ലാ വാഗ്ദാനങ്ങളും ആർഎൽഡി നിറവേറ്റുമെന്ന് ചൗധരി പറഞ്ഞു. 2003ലെ ഇലക്‌ട്രിസിറ്റി ആക്ടിലെ ഭേദഗതികളേയും അദ്ദേഹം എതിർത്തു. സഖ്യ ചര്‍ച്ച പൂര്‍ത്തിയായതിന് ശേഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണ പരിപാടികളിലേക്ക് കടക്കുമെന്നും ആര്‍ എല്‍ ഡി നേതാവ് വ്യക്തമാക്കുന്നു.

അങ്ങ് ചെങ്കോട്ടയില്‍ എത്തിയാലും ഫോട്ടോ ഷൂട്ട്: വൈറലായി റിതു മന്ത്രയുടെ പുതിയ ചിത്രങ്ങള്‍

കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് എസ്പിയും നേരത്ത വ്യക്തമാക്കിയിരുന്നു. പ്രമുഖ കക്ഷികളുമായി തങ്ങളും സഖ്യത്തിനില്ലെന്ന് യുപി പി സി സി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും അഭിപ്രായപ്പെട്ടു. ഏതാനും പ്രാദേശിക കക്ഷികളുമായി സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. അമ്പതോളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
    Viral Video: Street performer with bull seen accepting UPI payment, Anand Mahindra shares video

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+