Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തർപ്രദേശിൽ മൂന്നാമത്തെ സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ട് കോൺഗ്രസ്; 37 വനിതകൾ

ലഖ്നൗ; ഉത്തർപ്രദേശിൽ മൂന്നാമത്തെ സ്ഥാനാർത്ഥി പട്ടികയും കോൺഗ്രസ് പുറത്തുവിട്ടു. 89 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതിൽ 37 പേർ വനിതകളാണ്. ഇതിനോടകം 255 സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചത്. ആദ്യ പട്ടികയിൽ 125 സ്ഥാനാർത്ഥികളേയും രണ്ടാമത്തെ പട്ടികയിൽ 41 സ്ഥാനാർത്ഥികളേയുമാണ് പ്രഖ്യാപിച്ചത്.

Recommended Video

cmsvideo
    UP Election 2022: Congress Releases Third List Of 89 Candidates, Including 37 Women

    മൂന്നാം സ്ഥാനാർഥി പട്ടികയിൽ 37 വനിതകളാണുള്ളത്. കോൺഗ്രസിന്റെ ഒന്നും രണ്ടും പട്ടികയിൽ യഥാക്രമം 50 ഉം 16 ഉം സ്ത്രീകളാണുള്ളത്. വനിതാ വോട്ടുകൾ ലക്ഷ്യം വെച്ച് 40 ശതമാനം വനിതാ സ്ഥാനാർത്ഥികൾ ഇത്തവണ കോൺഗ്രസിന് വേണ്ടി മത്സരത്തിനിറങ്ങുമെന്ന് പാർട്ടി പ്രഖ്യാപിച്ചിരുന്നു മാത്രമല്ല, അധികാരം ലഭിച്ചാൽ പെൺകുട്ടികൾക്ക് സ്മാർട്ട് ഫോൺ, ഇരുചക്ര വാഹനം തുടങ്ങിയ പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. 2019 ലെ കണക്കു പ്രകാരം യു പിയിൽ 6.61 കോടി വനിതാ വോട്ടർമാരാണ് ഉള്ളത്. പുരുഷ വോട്ടർമാർ 7.79 കോടിയും.

    congress

    2017 ൽ വെറും 7 സീറ്റുകൾ മാത്രം നേടിയ കോൺഗ്രസ് സംസ്ഥാനത്ത് ഇക്കുറി വൻ തിരിച്ചുവരവിനാണ് ലക്ഷ്യം വെയ്ക്കുന്നത്. എന്നാൽ ഇത്തവണയും കോൺഗ്രസിന് യാതൊരു ചലനങ്ങളും സംസ്ഥാനത്ത് ഉണ്ടാക്കാൻ സാധിച്ചേക്കില്ലെന്ന വിലയിരുത്തൽ ശക്തമാണ്. ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങൾ മാത്രം ശേഷിക്കേയും കോൺഗ്രസിൽ നിന്നും നേതാക്കൾ മറ്റ് പാർട്ടികളിലേക്ക് ചേക്കേറുകയാണ്. ഏറ്റവും ഒടുവിലായി മുന്‍ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിംഗ് ആണ് പാർട്ടിയിൽ നിന്നും രാജി വെച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്തിറക്കിയ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിലെ താരപ്രചാരകരുടെ പട്ടികയിലുള്ള ആളായിരുന്നു ആ ര്‍പി എന്‍ സിംഗ്. രാജിയ്ക്ക് പിന്നാലെ അദ്ദേഹം ബി ജെ പിയിൽ ചേർന്നു. തിരഞ്ഞെടുപ്പിനോട് അടുക്കവേയും കൂടുതൽ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.

    യോഗി ആദിത്യനാഥിനെതിരെ കഫീൽ ഖാൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകും?

    ഡോ. കഫീൽ ഖാൻ, നിലവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗൊരഖ്പൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം താൻ യോഗിക്കെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് കഫീൽ ഖാൻ വ്യക്തമാക്കിയിരുന്നു. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി കഫീൽ ഖാൻ ചർച്ച നടത്തുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

    'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+