അച്ഛന്റെ ക്രൂരത; മകളെ കൊലപ്പെടുത്തി കുഴല്‍ക്കണറിലിട്ടു
സംബല്‍: ക്രൂരനായ പിതാവിനാല്‍ പത്തുവയസുകാരിയായ പെണ്‍കുട്ടിക്ക് ദാരുണമായ അന്ത്യം. ഉത്തര്‍ പ്രദേശിലെ ചംബല്‍ ജില്ലയില്‍ നിന്നുമാണ് പിതാവിന്റെ ക്രൂരതയുടെ വാര്‍ത്ത പുറത്തുവരുന്നത്. റാംപുര്‍ ഗ്രാമവാസിയായ പിതാവ് ഹര്‍ദ്വാരി മകള്‍ രാശിയെ കൊലപ്പെടുത്തിയശേഷം മറ്റൊരു ഗ്രാമത്തിലെ കുഴല്‍ക്കിണറിലിടുകയായിരുന്നു.
വ്യാഴാഴ്ചയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. കടുത്ത മദ്യപാനിയായ പിതാവിന്റെ മര്‍ദ്ദനം മൂലമാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് വിവരം. മരണം ഒളിപ്പിക്കാനായാണോ അതോ കുട്ടി കുഴല്‍കിണറില്‍ വീണു മരിച്ചതാണെന്ന് ബോധ്യപ്പെടുത്താനാണോ ആണ് ഇയാള്‍ മൃതദേഹം കുഴല്‍ക്കിണറിലിട്ടതെന്ന് പോലീസ് പറഞ്ഞു.

ഹര്‍ദ്വാരിയുടെ ഭാര്യ പരമേശ്വരി പോലീസിന് കൊലപാതകത്തെക്കുറിച്ച് മൊഴി നല്‍കിയിട്ടുണ്ട്. മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് തന്നെയും കുട്ടികളെയും മര്‍ദ്ദിക്കുന്നത് പതാവാണെന്ന് അവര്‍ പറയുന്നു. മകളെ കൊലപ്പെടുത്തിയശേഷം ഒളിവില്‍പോയ പിതാവിനുവേണ്ടി തെരച്ചില്‍ നടത്തുകയാണെന്ന് മുതിര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കെതിരെ ഉത്തര്‍ പ്രദേശില്‍ അതിക്രമം വര്‍ദ്ധിച്ചുവരികയാണ്. പെണ്‍കുട്ടികള്‍ ജനിച്ചുകഴിയുന്നതുമുതല്‍ അവരെ പലവിധത്തിലുള്ള പീഡനത്തിനും ഇരയാക്കുക പതിവാണെന്ന് ശിശുക്ഷേമ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്നാണ് ആക്ഷേപം.












Click it and Unblock the Notifications