കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുടെ മോഹം നടക്കില്ല: മെയിന്‍പുരി ലോക്സഭ മണ്ഡലം ഉറപ്പിച്ച് എസ്പി, ഫലത്തിന് മുന്നേ ആഘോഷം

Google Oneindia Malayalam News

ദില്ലി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിനോടൊപ്പം ഉത്തർപ്രദേശിലെ മെയിന്‍പൂരി ലോക്സഭ സീറ്റിലേതുള്‍പ്പുടേയുള്ള ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് പുറത്ത് വരും. മുന്‍ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എസ് പി നേതാവുമായന് മുലായം സിങ് യാദവിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിവ് വന്ന മെയിൻപുരി ലോക്സഭ സീറ്റിലേക്കും ഖതൗലി, റാംപുർ നിയമസഭ സീറ്റുകളിലേക്കുമാണ് യു പിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിഹാറില്‍ കുർഹാനി മണ്ഡലത്തിലും ഒഡിഷയിലെ പദംപുർ മണ്ഡലത്തിലും ഡിസംബർ 5 ന് ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ഛത്തിസ്ഗഢ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്.

അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിനെയാണ്

മെയിൻപുരിയില്‍ പാർട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവിനെയാണ് എസ്പി മത്സരിപ്പിച്ചത്. 2009ലും 2019ലും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ മറ്റ് മണ്ഡലങ്ങളില്‍ രണ്ടുതവണ തോറ്റെങ്കിലും മുലായം സിംഗ് യാദവിന്റെ തട്ടകത്തില്‍ ഡിംപിലിന് വിജയിക്കാന്‍ കഴിയുമെന്നാണ് എസ്പിയുടെ ആത്മവിശ്വാസം. അതേസമയം കുടുംബാധിപത്യ ആരോപണം ഉയർത്തി ബി ജെ പിയും വലിയ പ്രചരണമായിരുന്നു മണ്ഡലത്തില്‍ അഴിച്ചു വിട്ടത്.

വിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയുംവിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും

മെയിൻപുരിയിലെ പ്രബല സമുദായങ്ങളിലൊന്നാണ് ശാക്യ

മുലായത്തിന്റെ സഹോദരൻ ശിവ്‌പാൽ സിംഗ് യാദവിന്റെ മുൻ വിശ്വസ്തൻ രഘുരാജ് സിംഗ് ശാക്യയെയാണ് ബിജെപി സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. മെയിൻപുരിയിലെ പ്രബല സമുദായങ്ങളിലൊന്നാണ് ശാക്യ. രണ്ട് ദശാബ്ദത്തോളമായി എസ്പി മാത്രം വിജയിക്കുന്ന മണ്ഡലത്തില്‍ ഇത്തവണയും അവർക്ക് തന്നെയാണ് സാധ്യതയെന്നാണ് എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. വിജയം മുന്നില്‍ കണ്ട് പാർട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ ആഘോഷത്തിനുള്ള ഒരുക്കളും എസ് പി തുടങ്ങി കഴിഞ്ഞു.

സർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടിസർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടി

ബാബറി മസ്ജിദ് തകർച്ചയുടെ പശ്ചാത്തലത്തിൽ

ബാബറി മസ്ജിദ് തകർച്ചയുടെ പശ്ചാത്തലത്തിൽ പോലും ബി ജെ പിക്ക് സീറ്റ് പിടിച്ചെടുക്കാന്‍ സാധിക്കാതെ പോയ മണ്ഡലമാണ് മെയിന്‍പൂർ. രാംപൂർ പോലെ, എസ്പിയുടെ വോട്ട് ബാങ്കായ യാദവ, മുസ്ലീം വോട്ടർമാരാണ് ഇവിടെയും ആധിപത്യം പുലർത്തുന്നത്. മുലായം സിംഗ് യാദവിന്റെ പാരമ്പര്യത്തെ മാനിച്ചാണ് തങ്ങള്‍ മത്സരത്തില്‍ നിന്ന് വിട്ടു നിന്നതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

മുസാഫർനഗർ കലാപക്കേസിൽ വിചാരണക്കോടതി

മുസാഫർനഗർ കലാപക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഖത്തൗലിയിലെ ബി ജെ പി എം.എൽ.എ വിക്രം സിംഗ് സൈനിക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഇതേ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. സമാനമായി 2019ലെ വിദ്വേഷ പ്രസംഗ കേസിൽ എസ്പി എംഎൽഎ അസം ഖാനെ ഒക്ടോബർ 28ന് ശിക്ഷിച്ചതാണ് രാംപൂരിലും ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

യുപിയിലെ മൂന്ന് ഉപതിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസും

മൂന്ന് ഉപതിരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസും ബി എസ്‌ പിയും വിട്ടുനിൽക്കുന്നതിനാൽ, മൂന്നിടത്തും ബി ജെ പിയും സമാജ്‌വാദി പാർട്ടിയും സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളും (ആർ എൽ ഡി) തമ്മിൽ നേരിട്ടുള്ള പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മെയിന്‍പുരിയില്‍ കോണ്‍ഗ്രസ് എസ്പിക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

Vastu Tips of aquarium: നിസ്സാരക്കാരല്ല ഗപ്പിയും എഞ്ചലുമൊന്നു: അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ ഭാഗ്യം പൂത്തുലയും

മെയിന്‍പുരി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്

മെയിന്‍പുരി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ആഗ്രയില്‍ ത്രിതല സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെൻട്രൽ പാരാ മിലിട്ടറി ഫോഴ്‌സ് (സി‌പി‌എം‌എഫ്) പുറത്തും പ്രവിശ്യാ ആംഡ് കോൺ‌സ്റ്റാബുലറി (പി‌എ‌സി) വോട്ടെടുപ്പ് കേന്ദ്രത്തിന് അകത്തും സുരക്ഷയൊരുക്കും. ഇതിന് പുറമെ പൊലീസ് കാവലും ശക്തമായിരിക്കും

English summary
Uttar Pradesh Mainpuri By-elections Results 2022: SP secures victory in Mainpuri seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X