ഹെലികോപ്ടറിന്റെ ബ്ലേഡിടിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മരിച്ചു; സംഭവം സെല്‍ഫിയെടുക്കുന്നതിനിടെ
ഡെറാഡൂണ്‍: ഹെലികോപ്ടറിന്റെ ബ്ലേഡ് ഇടിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന് മരിച്ചു. ഉത്താരഖണ്ഡിലെ കേദാര്‍നാഥില്‍ ആണ് ദാരുണമായ സംഭവം. ഹെലികോപ്ടറിന് മുന്നില്‍ വെച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ആണ് അപകടം. ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഫിനാന്‍ഷ്യല്‍ കണ്ട്രോളര് ജിതേന്ദ്ര കുമാര്‍ സൈനി എന്ന ഉദ്യോഗസ്ഥന് ആണ് മരിച്ചത്.
കേദാര്‍നാഥ് ധാമിലെ ഹെലിപാഡിലാണ് അപകടമുണ്ടായത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജിതേന്ദ്ര കുമാര്‍ സൈനി ഹെലികോപ്റ്ററിന്റെ ടെയില്‍ റോട്ടര്‍ ബ്ലേഡിന്റെ പരിധിയില്‍ വരികയായിരുന്നു. ഈ സമയം ബ്ലേഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരുന്നില്ല. അക്ഷയതൃതീയ ദിനത്തില്‍ തീര്‍ഥാടകര്‍ക്കായി ഉത്തരകാശി ജില്ലയിലെ ഗംഗോത്രിയുടേയും യമുനോത്രിയുടേയും തുറന്ന് ചാര് ധാം യാത്ര ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം.

16 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ ഇതിനകം തീര്‍ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കേദാര്‍നാഥ് ഏപ്രില്‍ 25 നും ബദരീനാഥ് ഏപ്രില്‍ 27 നും ആണ് തുറക്കുന്നത്. ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് കാല്‍നടയായും ഹെലികോപ്ടര്‍ വഴിയും പോകാന്‍ അവസരമുണ്ട്. വടക്കേ ഇന്ത്യയിലെ പുണ്യ പുരാതന ക്ഷേത്രമാണ് കേദാര്‍നാഥ്. ഹെലികോപ്റ്റര്‍ സര്‍വീസ് ബുക്കിംഗിന് ഐആര്‍സിടിസി ആണ് സൗകര്യമൊരുക്കുന്നത്.
Astro Tips: കുന്നും മലയും ഇഷ്ടമല്ല, മടുക്കാത്തത് ബീച്ച് മാത്രം എന്തുകൊണ്ടെന്നറിയാമോ?
കേദാര്‍നാഥിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഡിജിസിഐ നേരത്തെ തന്നെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സര്‍വീസ് ആരംഭിക്കുന്നവര്‍ക്ക് കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറില്‍ നല്‍കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് ഏവിയേഷന്‍ അതോറിറ്റിയും, ഐആര്‍സിടിസി എംഒയും ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വെക്കുകയും ചെയ്തിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications