കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികരെ 'വിടാതെ' കോണ്‍ഗ്രസ്; രാഹുലിനെ വെല്ലും റാവത്തിന്റെ കട്ടൗട്ട്, ഏറ്റെടുത്ത് ബിജെപി

Google Oneindia Malayalam News

ഡെറാഡൂണ്‍: വളരെ രസകരമായ തിരഞ്ഞെടുപ്പ് നീക്കങ്ങളാണ് ഉത്തരാഖണ്ഡില്‍. ഫെബ്രുവരിയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസും ബിജെപിയും പ്രചാരണം ശക്തിപ്പെടുത്തി. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉത്തരാഖണ്ഡ് സന്ദര്‍ശിച്ചിരുന്നു. ഇന്ന് രാഹുല്‍ ഗാന്ധി ഉത്തരഖണ്ഡിലെത്തി. ബിജെപിയും കോണ്‍ഗ്രസും പ്രധാനമായും പ്രചാരണ ആയുധമാക്കുന്നത് സൈനികരെയാണ്.

സൈനികരെ ഞങ്ങള്‍ ചേര്‍ത്ത് പിടിക്കുന്നുവെന്ന് ഇരുപാര്‍ട്ടികളും അവകാശപ്പെടുന്നു. ഇന്ന് രാഹുല്‍ പങ്കെടുത്ത റാലിയില്‍ പ്രഥമ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ കൂറ്റന്‍ കട്ടൗട്ടുകള്‍ പൊങ്ങി. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൈനികര്‍ക്ക് വലിയ പ്രധാന്യം നല്‍കുന്ന പ്രചാരണമാണ് ഉത്തരാഖണ്ഡില്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍പ്രവാസികള്‍ പ്രാര്‍ഥിക്കുന്നു... ഏപ്രില്‍ തിരിച്ചുവരണേ!! പണം കൈ നിറയെ, രൂപ 20.75ല്‍

1

ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷമായ കോണ്‍ഗ്രസും സൈനികരെ ഏറ്റെടുത്തിരിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇന്ന് ഉത്തരാഖണ്ഡില്‍ പങ്കെടുത്ത റാലിയില്‍ മൂന്ന് പേരുടെ കട്ടൗട്ടുകളാണ് പൊങ്ങിയത്. ഒന്ന് രാഹുല്‍ ഗാന്ധിയുടേത്. മറ്റൊന്ന് ഇന്ദിരാഗാന്ധിയുടേത്. മൂന്നാമത്തേത്, ബിപിന്‍ റാവത്തിന്റേതും. ഈ മാസം തമിഴ്‌നാട്ടില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സേനാ മേധാവിയാണ് റാവത്ത്.

2

രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ടിനേക്കാള്‍ വലുതായിരുന്നു ബിപിന്‍ റാവത്തിന്റെ കട്ടൗട്ട് എന്നതും ശ്രദ്ധേയമാണ്. സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും വലിയ സ്വാധീനമുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. വോട്ടുബാങ്കില്‍ വലിയൊരു ഭാഗം സൈനികരാണ്. ഇതു ലക്ഷ്യമിട്ട് ബിജെപിയും പ്രത്യേക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. രാജ്‌നാഥ് സിങിന്റെ സന്ദര്‍ശനം ഈ ലക്ഷ്യത്തോടെയായിരുന്നു.

3

ഡെറാഡൂണില്‍ ഒരു യുദ്ധ സ്മാരകം പണിയാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ തറക്കല്ലിടല്‍ കഴിഞ്ഞ ദിവസം നടന്നു. രാജ്‌നാഥ് സിങാണ് കര്‍മം നിര്‍വഹിച്ചത്. സ്മാരകത്തിന്റെ കവാടത്തിന് ജനറല്‍ ബിപിന്‍ റാവത്തിന്റെ പേരാണിട്ടിരിക്കുന്നത്. പരിപാടിയില്‍ 200 സൈനിക രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് പ്രത്യേക വിരുന്നും ബിജെപി ഒരുക്കിയിരുന്നു.

4

വിജയ് സമ്മാന്‍ റാലി എന്ന പേരിലായിരുന്നു ഇന്ന് രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. ബംഗ്ലാദേശ് 50ാം സ്വതന്ത്ര്യ ദിനം ആഘോഷിക്കുകയാണ് ഇന്ന്. 1971ലെ യുദ്ധത്തില്‍ ഇന്ത്യയുടെ ശക്തമായ പിന്തുണയാണ് പാകിസ്താനെ പരാജയപ്പെടുത്താന്‍ സഹായിച്ചത്. ഇന്ദിരാ ഗാന്ധിയുടെ ദൃഢമായ തീരുമാനങ്ങളായിരുന്നു ഇതില്‍ നിര്‍ണായകം. ഇക്കാര്യമാണ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കുന്നത്.

സ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്, അടുത്ത നടപടി ഇങ്ങനെസ്ത്രീകളുടെ വിവാഹ പ്രായം 21; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചെന്ന് റിപ്പോര്‍ട്ട്, അടുത്ത നടപടി ഇങ്ങനെ

5

രാഷ്ട്രീയ റാലിയില്‍ എന്തിനാണ് ബിപിന്‍ റാവത്തിന്റെ ഫോട്ടോ വച്ചിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളോട് ചോദിച്ചു. സൈനികരെ കോണ്‍ഗ്രസ് ആദരിക്കുന്നു എന്നായിരുന്നു സംസ്ഥാന പ്രസിഡന്റ് ഗണേശ് ഗോദിയാലിന്റെ പ്രതികരണം. റാവത്ത് രാജ്യത്തിന്റെ അഭിമാനമാണ്. അദ്ദേഹത്തിന് ഉത്തരാഖണ്ഡുമായി ബന്ധമുണ്ട്. ഈ നാടിന്റെ മകനാണ് അദ്ദേഹം. അതുകൊണ്ടാണ് ഇവിടെ റാവത്തിന്റെ ചിത്രങ്ങള്‍ വച്ചത്. മുന്‍ സൈനികരെ റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും ഗോദിയാല്‍ പറഞ്ഞു.

6

സൈനികരെ കോണ്‍ഗ്രസ് രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നാണ് ബിജെപി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കോണ്‍ഗ്രസിന് സൈനികരോട് താല്‍പ്പര്യമുണ്ടാകാനുള്ള കാരണം എല്ലാവര്‍ക്കുമറിയാം. റാവത്തിന്റെ പേര് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ബിജെപി വക്താവ് വിപിന്‍ കൈന്തോല പറഞ്ഞു.

അസ്സലാമു അലൈക്കും ചൊല്ലി മൊഞ്ചത്തിയായി നസ്രിയ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

7

70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 57 സീറ്റുമായി മികച്ച വിജയമാണ് ബിജെപി നേടിയത്. എന്നാല്‍ 30 മണ്ഡലങ്ങളില്‍ ശക്തമായ ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്നാണ് പാര്‍ട്ടിയുടെ പുതിയ വിലയിരുത്തല്‍. 60ലധികം സീറ്റുകള്‍ നേടി ജയിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. 70 മണ്ഡലങ്ങളിലും ബിജെപി അഭ്യന്തര സര്‍വ്വെ നടത്തി.

Recommended Video

cmsvideo
സൈനീകർക്കുള്ള സന്ദേശം മരിക്കും മുമ്പ് റെക്കോർഡ് ചെയ്ത് റാവത്ത്, വീഡിയോ

English summary
Uttarakhand Election: Bipin Rawat Cut-Outs In Rahul Gandhi's Rally, BJP Also Reach Out Soldiers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X