Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡില്‍ 10 മൃതദേഹങ്ങള്‍ കണ്ടെത്തി, 16 തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് രക്ഷിച്ചു

ദില്ലി: മഞ്ഞുമല ഇടിഞ്ഞുവീണതിനെ തടര്‍ന്ന് വന്‍ ദുരന്തമുണ്ടായ ഉത്തരാഖണ്ഡില്‍ 10 മൃതദേഹങ്ങള്‍ കണ്ടെത്തി. 150ലധികം പേരെ കാണാനില്ല. 16 തൊഴിലാളികളെ തുരങ്കത്തില്‍ നിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലാണ് ദുരന്തമുണ്ടായത്. ജോഷിമഠ് പ്രദേശത്താണ് തിരച്ചില്‍ നടക്കുന്നത്. ദില്ലിയില്‍ നിന്ന് ദ്രുതകര്‍മ സേനാംഗങ്ങളെ ഡെറാഡൂണില്‍ എത്തിച്ചു. അതിന് ശേഷം ജോഷിമഠിലേക്ക് കൊണ്ടുവന്നു. കരസേനയുടെ 600 അംഗങ്ങളാണ് ദുരന്തമേഖലയില്‍ എത്തിയിട്ടുള്ളത്. സൈനിക ഹെലികോപ്റ്ററുകളും വിന്യസിച്ചാണ് തിരച്ചില്‍ തുടരുന്നത്. രണ്ടു മെഡിക്കല്‍ സംഘങ്ങളും മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. വ്യോമ സേനയും ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസും തിരച്ചിലിന്റെ ഭാഗമായിട്ടുണ്ട്.

Recommended Video

cmsvideo
    Massive flood in uttarakhand, 150 people are missing
    x

    അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. ചാമോലി ജില്ലയില്‍ മിന്നല്‍ പ്രളയമുണ്ടായി. ജോഷിമഠ്-മലാരി പാലം ഒലിച്ചുപോയി. ദൗലി ഗംഗാ നന്ദി കരകവിഞ്ഞ് ഒഴുകുകയാണ്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയിലേക്ക് പോകാന്‍ ഉപയോഗിക്കുന്ന പാലമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാഷ്ട്രപതി രാംനാഥ് കോവിന്ദും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും വിശദാംശങ്ങള്‍ തിരക്കി ഉത്തരാഖണ്ഡ് സര്‍ക്കാരുമായി ബന്ധപ്പെട്ടു. ഗംഗാ നദിയോട് ചേര്‍ന്നുള്ള ഉത്തര്‍ പ്രദേശ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് ജാഗ്രതാ നിര്‍ദേശം.

    രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

    ഇന്ന് രാവിലെ എട്ടിനും ഒമ്പതിനും ഇടയിലാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. തൊട്ടുപിന്നാലെ ഋഷിഗംഗാ അണക്കെട്ട് തകര്‍ന്നു. ഋഷി ഗംഗാ അണക്കെട്ട് പദ്ധതിയുടെ ഭാഗമായി 150ലധികം തൊഴിലാളികള്‍ ജോലിയിലേര്‍പ്പെട്ടിരുന്നു. ഇവരെയാണ് കാണാതായത്. അണക്കെട്ട് തകര്‍ന്നതോടെയാണ് വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായത്. ഏറെ നേരത്തിന് ശേഷം വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ സാധിച്ചു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+