Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡ്; കനത്ത വെള്ളപ്പാച്ചിൽ.. മിന്നൽ പ്രളയത്തിൽ 150 പേരെ കാണാതായതായി റിപ്പോർട്ട്

ഡറാഡൂൺ; ഉത്തരാഖണ്ഡിൽ ചമോലി ജില്ലയിലെ ജോളിമഠിലെ മഞ്ഞുമല ഇടിഞ്ഞ് ഉണ്ടായ മിന്നൽ പ്രളയത്തിൽ 150 പേരെയോളം കാണാതായതായതായി റിപ്പോർട്ട്. ഋഷിഗംഗ ജലവൈദ്യുത പദ്ധതി ഭാഗികമായി തകർന്നതോടെ ഇവിടെ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളെയാണ് കാണാതായതെന്നാണ് വിവരം.ധൗലി ഗംഗ നദി കരകവിഞ്ഞ് ഒഴുകിയതോടെയാണ് വെള്ളപ്പൊക്കം ഉണഅടായത്. ഇവിടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Recommended Video

cmsvideo
    Massive flood in uttarakhand, 150 people are missing

    പ്രോജക്ട് സൈറ്റിൽ തങ്ങളുടെ 150 ഓളം തൊഴിലാളികളുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നാണ് വൈദ്യുതി പദ്ധതിയുടെ പ്രതിനിധികൾ അറിയിച്ചതെന്ന് സംസ്ഥാന ദുരന്ത പ്രതികരണ സേന ഡിഐജി റിധിം അഗർവാളിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. നിരവധി പേർ മേഖലയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.

    cov

    ഇന്ന് രാവിലെയോടെയാണ് കനത്ത മഴയെ തുടർന്ന് മഞ്ഞുമല ഇടിഞ്ഞ് വീണത്. തുടർന്ന് അളക നന്ദി നദിയിലെ അണക്കെട്ട് പൂർണമായും തകരുകയും ധൗലി ഗംലയിൽ ജലനിരപ്പ് ഉയരുകയായിരുന്നു. ഐടിബിപിയുടെ രണ്ട് സംഘം ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനം തുടരുകയാണ്. വൈകുന്നേരത്തോടെ മൂന്ന് എൻഡിആർഎഫ് സംഘങ്ങൾ കൂടി രക്ഷാപ്രവർത്തനത്തിനായി എത്തും.

    രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം

    അളകനന്ദ നദിയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാധ്യത ഉണ്ട്. ഇവിടെയുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.അപകടത്തിന്റെ പശ്ചാത്തലത്തിൽ ഋഷികേശ്, ഹരിദ്വാർ എന്നീ പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുൻ കരുതൽ നടപടിയെന്ന നിലയിൽ ഭഗീരഥി നദിയുടെ ഒഴുക്ക് കുറച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+