Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം ജനസംഖ്യ വര്‍ധന പരിശോധന, പള്ളികള്‍ പൊളിക്കുക, വിവാദ ഉത്തരവിറക്കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ദില്ലി: ഉത്തരാഖണ്ഡില്‍ ബിജെപി സര്‍ക്കാരിന്റെ വിവാദ ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളോട് മുസ്ലീം ജനസംഖ്യയില്‍ വന്‍ വര്‍ധനവുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗം എന്ന് മാത്രമാണ് ഇതില്‍ പറയുന്നത്. എന്നാല്‍ മുസ്ലീങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് ഇതെന്ന് വ്യക്തമാണ്. ഹിന്ദു-മുസ്ലീം സ്പര്‍ധയ്ക്കാണ് ഈ നീക്കം വളമിടുകയെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ബിജെപി നേതാക്കള്‍ നേരത്തെ മുസ്ലീം ജനസംഖ്യ ക്രമാതീതമായി വര്‍ധിച്ച് വരുന്നുവെന്ന് ആരോപിച്ചിരുന്നു. അനധികൃതമായി മുസ്ലീം പള്ളികള്‍ നിര്‍മിക്കുന്നതും വര്‍ധിച്ച് വരുന്നതായും നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാര്‍ വിവാദ നിര്‍ദേശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്.

1

ജില്ലാ മജിസ്‌ട്രേറ്റുമാരോടും എഎസ്പിമാരോടും ഉത്തരാഖണ്ഡിന് പുറത്തുനിന്നുള്ളവരെ സംസ്ഥാനത്ത് നിന്ന് പ്രത്യേകം കണ്ടെത്തി തരംതിരിക്കാനാണ് നിര്‍ദേശം. അതോടൊപ്പം വര്‍ഗീയ വിഷയങ്ങള്‍ പരിഹരിക്കാനായി കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ഇവരും മുസ്ലീം ജനസംഖ്യാ വര്‍ധനവിനെ പരിശോധിക്കും. സംസ്ഥാനത്ത് പുറത്ത് നിന്നുള്ളവരെയും ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ചേര്‍ത്ത് പട്ടികയുണ്ടാക്കാനാണ് ആവശ്യം. ഇവരുടെ ബിസിനസ് കാര്യങ്ങള്‍ എന്താണെന്നും, കൃത്യമായ മേല്‍വിലാസവും, എല്ലാം തയ്യാറാക്കും. ജനസംഖ്യാ വര്‍ധനവിനെ തുടര്‍ന്നുണ്ടാകുന്ന വര്‍ഗീയ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനുള്ള നടപടിയെടുക്കാനാണ് ജില്ലാ തലത്തിലുള്ള കമ്മിറ്റിയെ നിയമിച്ചിരിക്കുന്നത്.

ഭൂമിയുടെ നിയമവിരുദ്ധമായ വില്‍പ്പനയും വാങ്ങലും പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇത് മുസ്ലീം ജനസംഖ്യാ വര്‍ധന ഉള്ള മേഖലകളിലെ മാത്രം കാര്യമാണ്. ആരും സമ്മര്‍ദത്തെയോ ഭയത്തെയോ തുടര്‍ന്ന് വസ്തുവകകള്‍ വില്‍ക്കാന്‍ ആരും തയ്യാറാവരുത് എന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിദേശികളുടെ എണ്ണമെടുക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. വിദേശികളില്‍ ആരൊക്കെ ഇന്ത്യന്‍ തിരിച്ചറിയല്‍ കാര്‍ഡ് സ്വന്തമാക്കിയവരെയും കണ്ടെത്തവണം. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുസ്ലീം ജനസംഖ്യയുടെ വര്‍ധനയും, ഹിന്ദുക്കള്‍ ഉത്തരാഖണ്ഡില്‍ നിന്ന് പലായനം ചെയ്യുന്നതിനുള്ള സാധ്യതയും അതിലുള്ള ആശങ്കയുമാണ് സംസ്ഥാന സര്‍ക്കാര്‍ പങ്കുവെച്ചിരിക്കുന്നത്.

ഗുരുതര സ്വഭാവത്തിലുള്ള ഈ നിര്‍ദേശങ്ങളാണ് വിവാദമായിരിക്കുന്നത്. ഉത്തരാഖണ്ഡിന്റെ ചില ഭാഗങ്ങളില്‍ ജനസംഖ്യാ വര്‍ധന വളരെ കൂടുതലാണ്. ഈ മേഖലകളില്‍ ഒരു പ്രത്യേക ജനവിഭാഗം അവരുടെ വീടുകളും നാടും ഉപേക്ഷിച്ച് പലായനത്തിന് ഇടവരുത്തുമെന്നാണ് കരുതുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. നിലവിലെ സാഹചര്യത്തില്‍ നിരീക്ഷണത്തിലുള്ള മേഖലയിലെല്ലാം വര്‍ഗീയ ചേരിതിരിവിനും പ്രശ്‌നങ്ങള്‍ക്കുമുള്ള സാധ്യതകളുണ്ടെന്നും സംസ്ഥാന ആഭ്യന്തര മന്ത്രാലയം പറയുന്നു. കുറ്റവാളികള്‍ ഉത്തരാഖണ്ഡില്‍ അഭയം തേടുന്നത് അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി ആനന്ദ് ബര്‍ധന്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി മുസ്ലീം ജനസംഖ്യ വല്ലാതെ കൂടുന്നു എന്ന് പറഞ്ഞ് സര്‍ക്കാരിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നത്. വലതുപക്ഷ ആക്ടിവിസ്റ്റായ ദര്‍ശന്‍ ഭാരതി ജനസംഖ്യാ ആനുപാതത്തില്‍ മാറ്റം വരുന്നുണ്ടെന്നും, അനധികൃത മുസ്ലീം പള്ളികള്‍ സര്‍ക്കാര്‍ ഭൂമികളില്‍ നിര്‍മിച്ചിട്ടുണ്ടെന്നും ആരോപിച്ചു. ഭാരതി ജൂലായ് 23ന് നേരത്തെ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് കത്തയിച്ചിരുന്നു. ലവ് ജിഹാദും ഭൂമി ജിഹാദും ഇവിടെ നടക്കുന്നുണ്ട്. മരണം വരെ അതിനെതിരെ നിരാഹാരം ഇരിക്കാന്‍ പോവുകയായിരുന്നു ഞാന്‍. അത് പിന്‍വലിച്ചത് മുഖ്യമന്ത്രി നടപടി ഉറപ്പ് തന്നപ്പോഴാണ്. ബിജെപി നേതാവ് അജേന്ദ്ര അജയും നേരത്തെ മുഖ്യമന്ത്രി അനധികൃത പള്ളികള്‍ ഇടിച്ച് പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

മലനിരകളില്‍ ജനസംഖ്യാപ്രശ്‌നങ്ങളുണ്ട്. അവിടെയാണ് നിയമവിരുദ്ധമായി മുസ്ലീം പള്ളികള്‍ നിര്‍മിക്കുന്നത്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന പിതോര്‍ഗഡ് ജില്ല ഇതിനൊരു ഉദാഹരണമാണ്. തെഹ്രിയില്‍ അടുത്തിടെ ജില്ലാ ഭരണകൂടം പള്ളി പൊളിച്ചിരുന്നു. ഏക്കര്‍ കണക്കിന് ഭൂമി വാങ്ങുന്നതിനെതിരെ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പ്രത്യേകിച്ച് സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കാവണം നിയന്ത്രണം. ഉത്തരാഖണ്ഡ് രണ്ട് അന്താരാഷ്ട്ര അതിര്‍ത്തികള്‍ പങ്കിടുന്ന രാജ്യമാണെന്നും അജേന്ദ്ര അജയ് പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധ്രുവീകരണം ഉണ്ടാക്കാനാണ് ബിജെപിയുടെ ശ്രമം. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിലടിപ്പിക്കാനാണ് ശ്രമമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിതം സിംഗ് പറഞ്ഞു.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+