
'ഇതാണ് നിങ്ങളുടെ മാനസികനില'; ഭാര്യയുടെ ആത്മഹത്യാശ്രമം വീഡിയോയില്‍ പകര്‍ത്തി ഭര്‍ത്താവ്, വൈകാതെ മരണം, ദുരൂഹത
ലഖ്‌നൗ: ഭാര്യയുടെ ആത്മഹത്യാശ്രമം കണ്‍മുന്നില്‍ കണ്ടിട്ടും രക്ഷപ്പെടുത്താതെ വീഡിയോ പകര്‍ത്തി ഭര്‍ത്താവ്. യുവതി പിന്നീട് മരണപ്പെടുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. കാണ്‍പൂരിലെ ശോഭിത ഗുപ്തയാണ് ആത്മഹത്യ ചെയ്തത്. അഞ്ച് വര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്.
മരിക്കുന്നതിന് മുന്‍പ് ശോഭിതയും സഞ്ജയിയും വഴക്കിട്ടിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. സഞ്ജയ് ഗുപ്തയെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ശോഭിത ആത്മഹത്യ ചെയ്ത കാര്യം സഞ്ജയ് തന്നെയാണ് ഭാര്യ വീട്ടുകാരെ അറിയിച്ചത്. സഞ്ജയ് ഗുപ്ത ആത്മഹത്യാ ശ്രമം വീഡിയോയില്‍ ചിത്രീകരിച്ചതായും അത് തങ്ങളെ കാണിച്ചതായും ശോഭിതയുടെ മാതാപിതാക്കള്‍ പറഞ്ഞു.

സഞ്ജയ് ഗുപ്ത എടുത്ത മൊബൈല്‍ വീഡിയോയില്‍ കഴുത്തില്‍ ഒരു സ്‌കാര്‍ഫുമായി ശോഭിത കട്ടിലില്‍ കയറി മുകളിലുള്ള ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുന്നതായി വ്യക്തമാണ്. എന്നാല്‍ സഞ്ജയ് ഗുപ്ത ഒരു ഘട്ടത്തിലും ശോഭിത അതില്‍ നിന്ന് തടയാന്‍ ശ്രമിക്കുന്നില്ല. താന്‍ ജീവനൊടുക്കാന്‍ പോകുമ്പോഴും വീഡിയോ എടുക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥ എന്താണ് എന്നാണ് കാണിക്കുന്നത് എന്നും നിങ്ങള്‍ക്ക് വളരെ മോശമായ മാനസികാവസ്ഥയാണ്, കൊള്ളാം എന്നും ശോഭിത വീഡിയോയില്‍ നോക്കി പറയുന്നുണ്ട്.

ഇതിന് ശേഷം ശോഭിത കുരുക്ക് അഴിച്ച് കട്ടിലില്‍ നില്‍ക്കുന്ന അവനെ നോക്കി. ആ ഘട്ടത്തിലാണ് വീഡിയോ അവസാനിക്കുന്നത്. എന്നാല്‍ പിന്നീട് ചൊവ്വാഴ്ച ഉച്ചയോടെയാണ് ശോഭിത ആത്മഹത്യ ചെയ്തതായി പറഞ്ഞ് മരുമകനില്‍ നിന്ന് ഫോണ്‍ വന്നതെന്ന് ശോഭിതയുടെ പിതാവ് രാജ് കിഷോര്‍ ഗുപ്ത പറയുന്നു.

ഞങ്ങള്‍ എത്തുമ്പോള്‍ അവള്‍ കട്ടിലില്‍ കിടക്കുകയായിരുന്നു. ആ സമയം സഞ്ജയ് ഗുപ്ത അവള്‍ക്ക് സി പി ആര്‍ കൊടുക്കുന്നുണ്ടായിരുന്നു. ശോഭിത നേരത്തെ ആത്മഹത്യ ശ്രമിച്ചിരുന്നു എന്നും ആ ശ്രമത്തില്‍ താന്‍ അവളെ രക്ഷിച്ചെന്നും അവകാശപ്പെട്ട് ആണ് സഞ്ജയ് ഗുപ്ത താന്‍ എടുത്ത വീഡിയോ ശോഭിതയുടെ മാതാപിതാക്കളെ കാണിച്ചത്.

എന്നാല്‍ അദ്ദേഹത്തിന്റെ പെരുമാറ്റം അങ്ങേയറ്റം സംശയാസ്പദമായിരുന്നു എന്ന് ശോഭിതയുടെ അച്ഛന്‍ പറഞ്ഞു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അവന്‍ അവളുടെ നെഞ്ചില്‍ അമര്‍ത്തി സി പി ആര്‍ കൊടുക്കുന്നത് ഞങ്ങള്‍ കണ്ടു. അവള്‍ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പറയുന്ന ഒരു വീഡിയോ സഞ്ജയ്ഞങ്ങള്‍ക്ക് കാണിച്ചു.

എന്നാല്‍ ഈ വീഡിയോയില്‍ ശോഭിതയെ സഞ്ജയ് തടയുന്നത്. ഉച്ചയ്ക്ക് 12.30 ന് ആണ് വീഡിയോ എടുത്തത്. അതിന് ശേഷം വൈകാതെ അവള്‍ മരിച്ചു, ഇത് സംശയാസ്പദമാണ് എന്നാണ് രാജ് കിഷോര്‍ ഗുപ്ത പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ ശോഭിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

അവളെ രക്ഷിക്കാന്‍ സാധിക്കുമായിരുന്നു എന്നും തങ്ങള്‍ക്ക് നീതി വേണം എന്നും രാജ് കിഷോര്‍ ഗുപ്ത പറഞ്ഞു. ഭാര്യയുടെ മരണത്തില്‍ സഞ്ജയ്ക്കുള്ള പങ്ക് അന്വേഷിക്കുന്നുണ്ട് എന്ന് പൊലീസ് പറഞ്ഞു. സഞ്ജയ് ഗുപ്തയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട് എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.