Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിക്കെതിരെയുള്ള പ്രസ്താവന പിണറായി തിരുത്തണം, പ്രതിപക്ഷം കൂടെക്കൂടിയെന്ന് വി മുരളീധരന്‍

ദില്ലി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന തിരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മിന്നുന്ന ജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് വി മുരളീധരന്റെ പ്രസ്താവന.

മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗി ആദിത്യനാഥിനെ ചീത്ത വിളിച്ചപ്പോള്‍ കൂടെയുണ്ടായിരുന്നത് പ്രതിപക്ഷ നേതാവായിരുന്നു. യോഗിയെ ചീത്ത വിളിക്കുമ്പോള്‍ കൂടെ നിന്നത് പ്രതിപക്ഷമാണ്. പിണറായിക്ക് വേണ്ടി യോഗിയെ ചീത്ത വിളിക്കുന്ന പ്രവണത വി ഡി സതീശന്‍ ഒഴിവാക്കണമെന്ന് മുരളീധരന്‍ പറഞ്ഞു.

india

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിക്കാട്ടിയ നാല് സംസ്ഥാനങ്ങളിലാണ് ബിജെപി മികച്ച വിജയം നേടിയത്. കേരളവും ഇതേ സാഹചര്യത്തില്‍ നീങ്ങും അതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും താമര വിരിഞ്ഞിരിക്കുകയാണ്. വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ നാലിടത്തും ബി ജെ.പി തന്നെയാണ് വ്യക്തമായ ലീഡോടെ മുന്നേറുന്നത്.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാതാര്‍ത്ഥ്യമാക്കിക്കൊണ്ടാണ് ബിജെപിയുടെ തേരോട്ടം. കോണ്‍ഗ്രസിന്റെ പഞ്ചാബില്‍ മാത്രമാണ് ബി ജെപിക്ക് കാര്യമായ നേട്ടം കൈവരിക്കാതിരുന്നത്. ഉത്തര്‍ പ്രദേശില്‍ തുടക്കം മുതലേ ബി ജെ പിയായിരുന്നു ലീഡ് ചെയ്തിരുന്നത്. ഒരു ഘട്ടത്തില്‍ പോലും മുന്നിലെത്താന്‍ പ്രധാന എതിരാളിയായ സമാജ്വാദി പാര്‍ട്ടിക്ക് സാധിച്ചില്ല.

അതേസമയം, കോണ്‍ഗ്രസ് നേരിട്ട തിരിച്ചടിയില്‍ പ്രതികരിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ജനവിധി അംഗീകരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ ഗാന്ധിയും അറിയിച്ചിട്ടുണ്ട്. അതേസമയം, കോണ്‍ഗ്രസിന്റെ തകര്‍ച്ചയില്‍ പ്രതികരിച്ച് മന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തി. ദേശീയ തലത്തില്‍ ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് എന്ന് കുറേകാലമായി വലതുപക്ഷ വിശകലന വിദഗ്ധര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് അടി പതറിയ മറ്റൊരു തെരഞ്ഞെടുപ്പ് വിധി കൂടി വന്നുകൊണ്ടിരിക്കുകയാണെന്ന് വി ശിവന്‍ കുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനാകില്ല എന്നാണ് പ്രവണതകള്‍ സൂചിപ്പിക്കുന്നത്. കൈയിലുണ്ടായിരുന്ന പഞ്ചാബും കോണ്‍ഗ്രസിന് നഷ്ടമായി.

വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചത് മൂലം കോണ്‍ഗ്രസ് മത്സരിച്ചത് ഉത്തര്‍ പ്രദേശില്‍ ബിജെപിക്കാണ് ഗുണം ചെയ്തത്. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോണ്‍ഗ്രസും ജനങ്ങള്‍ക്ക് ബാധ്യതയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+