18ന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ മുടങ്ങും, സ്റ്റോക്കില്ലെന്ന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ വാക്‌സിനേഷന്‍ മൂന്നാം ഘട്ട ആരംഭിക്കാനിരിക്കെ പ്രതിസന്ധി. നാളെ മുതല്‍ 18 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ നടത്താനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ നിലപാട് എടുത്തിരിക്കുകയാണ്. പല സ്ഥലങ്ങളിലും വാക്‌സിനേഷന്‍ ദൗര്‍ലഭ്യം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് മൂന്നാം ഘട്ട വാക്‌സിനേഷന്‍ നാളെ ആരംഭിക്കാന്‍ സാധ്യതയില്ല. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ്, കര്‍ണാടക, ഗോവ, എന്നീ സംസ്ഥാനങ്ങളിലും ഇതേ നിലപാടിലാണ്. ഇവര്‍ക്കും ആവശ്യത്തിന് വാക്‌സിന്‍ ഡോസുകള്‍ ലഭിച്ചിട്ടില്ല. എപ്പോള്‍ കിട്ടുമെന്നും വ്യക്തമല്ല.

ഒരു കോടി വാക്‌സിന്‍ ഡോസുകള്‍ ഇനിയും ബാക്കിയുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. സംസ്ഥാനങ്ങള്‍ ഇരുപത് ലക്ഷം ഡോസുകള്‍ കൂടി അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കുമെന്നും കേന്ദ്രം പറഞ്ഞിരുന്നു. എന്നാല്‍ ഒന്നും നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ആരോഗ്യ മന്ത്രാലയം പറയുന്നത് 16.16 കോടി ഡോസ് വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി സൗജന്യമായി നല്‍കിയെന്നാണ്. 2.45 കോടി പേരാണ് മൂന്നാം ഘട്ട വാക്‌സിനേഷനായി ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്ര അടിയന്തരമായി 30 ലക്ഷം ലക്ഷം ഡോസുകളാണ് ആവശ്യപ്പെടുന്നത്. ഇല്ലെങ്കില്‍ പതിനെട്ട് വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിക്കാനാവില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു. കൊവിഡിന്റെ മൂന്നാം തരംഗത്തിനായി മഹാരാഷ്ട്ര സജ്ജമായിരിക്കുകയാണ്. 12 കോടി ഡോസുകള്‍ മഹാരാഷ്ട്രയ്ക്ക് ആവശ്യമാണെന്ന് തോപെ പറയുന്നു. അതേസമയം ബിഎംസി മുംബൈയിലെ വാക്‌സിനേഷന്‍ അവസാനിപ്പിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തേക്ക് വാക്‌സിനേഷന്‍ നടത്താനാവില്ലെന്ന് ബിഎംസി പറയുന്നു.
കര്‍ണാടകത്തിലും ദൗര്‍ലഭ്യമുണ്ടെന്ന് ആരോഗ്യ മന്ത്രി കെ സുധാകര്‍ പറയുന്നു. ഒരു കോടി ഡോസുകള്‍ക്കാണ് കര്‍ണാടക ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ നാളെ വാക്‌സിനേഷന്‍ നല്‍കാന്‍ അവര്‍ സജ്ജരായിട്ടില്ല. ജനങ്ങളോട് ആശുപത്രിയിലേക്ക് വരേണ്ടെന്നാണ് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. ദില്ലിയിലും സമാന അവസ്ഥയാണ്. മെയ് ഒന്നിന് ദില്ലിയിലും വാക്‌സിനേഷന്‍ തുടങ്ങില്ലെന്ന് അരവിന്ദ് കെജ്രിവാളും വ്യക്തമാക്കി. വാക്‌സിനേഷന്‍ ലഭ്യമായാല്‍ അറിയിക്കുമെന്നും ദില്ലി സര്‍ക്കാര്‍ പറഞ്ഞു. 67 ലക്ഷം ഡോസുകള്‍ക്കാണ് ദില്ലി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഗോവ അഞ്ച് ലക്ഷം ഡോസുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് കിട്ടിയിട്ടില്ല.
Recommended Video
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
മധ്യപ്രേദശിലും ബംഗാളിലും സമാന അവസ്ഥയാണ്. ബംഗാള്‍ ആറ് കോടി ഡോസാണ് ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് കോടി ഡോസ് കിട്ടിയാല്‍ മാത്രമേ പതിനെട്ടിന് മുകളിലുള്ള ഒരു കോടി പേരെ വാക്‌സിനേറ്റ് ചെയ്യാനാവൂ. പഞ്ചാബിലും ആവശ്യത്തിന് വാക്‌സിന്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ദു പറഞ്ഞു. തെലങ്കാനയില്‍ വാക്‌സിന്‍ ഇതുവരെ എത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി എറ്റെല്ല രാജേന്ദര്‍ വ്യക്തമാക്കി. ജാര്‍ഖണ്ഡ് 25 ലക്ഷം വാക്‌സിനാണ് ആവശ്യപ്പെട്ടത്. ഇത് കിട്ടിയിട്ടില്ല. ഗുജറാത്തില്‍ മെയ് പതിനഞ്ചെങ്കിലുമാവും വാക്‌സിനേഷന്‍ ആരംഭിക്കാനെന്നാണ് സൂചന. യുപിയില്‍ 50 ലക്ഷം ഡോസുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതുവരെ കിട്ടിയിട്ടില്ല. അന്താരാഷ്ട്ര ടെന്‍ഡര്‍ വിളിച്ചിട്ടും രക്ഷയില്ല.
ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ












Click it and Unblock the Notifications