ആറിടത്ത് മാത്രം ഇന്ന് വാക്‌സിനേഷന്‍, രാജ്യത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം, കേരളത്തിലടക്കം വൈകും
ദില്ലി: രാജ്യത്ത് കടുത്ത വാക്‌സിന്‍ ക്ഷാമം. പതിനെട്ട് വയസ്സ് കഴിഞ്ഞവരുടെ വാക്‌സിനേഷന്‍ ഇനിയും വൈകുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. വാക്‌സിന്‍ കമ്പനികള്‍ എപ്പോള്‍ ഇവ ലഭ്യമാക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല. ആറ് സംസ്ഥാനങ്ങള്‍ മാത്രമാണ് ഇന്ന് യുവജനങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. കേരളത്തില്‍ അടക്കം ഇവ വൈകാനാണ് സാധ്യത. മുന്‍ഗണനയിലുള്ളവര്‍ക്കാണ് വാക്‌സിനേഷന്‍ ആദ്യ കേരളത്തില്‍ ലഭിക്കുന്നത്. പഞ്ചാബ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, ദില്ലി, മഹാരാഷ്ട്ര, എന്നീ സംസ്ഥാനങ്ങള്‍ക്ക് വേണ്ടത്ര ഡോസുകള്‍ ലഭിച്ചിട്ടില്ല.

മുംബൈയില്‍ അടക്കം നേരത്തെ തന്നെ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചതാണ്. കേരളത്തില്‍ അടക്കം ചില ജില്ലകളില്‍ മാത്രമാണ് യുവജനങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ നടക്കുന്നത്. പൂര്‍ണമായി വാക്‌സിനേഷന്‍ നടത്താന്‍ ദിവസങ്ങള്‍ എടുത്തേക്കാം. മെയ് പതിനഞ്ച് കഴിഞ്ഞ് മാത്രമേ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കൂ എന്ന് കമ്പനികള്‍ നേരത്തെ പറഞ്ഞിരുന്നുവെന്ന് സംസ്ഥാനങ്ങള്‍ പറഞ്ഞിരുന്നു. മുംബൈയില്‍ അടുത്ത മൂന്ന് ദിവസത്തേക്ക് വാക്‌സിനേഷന്‍ ഉണ്ടാവില്ല. ആവശ്യമുള്ള അത്രയും വാക്‌സിനുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറയുന്നു.
മൂന്ന് ലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ ദില്ലിക്ക് ലഭിക്കുമെന്നാണ് സൂചന. അടുത്ത് രണ്ട് ദിവസത്തിനുള്ളില്‍ ഇത് ലഭിക്കുമെന്നാണ് കെജ്രിവാള്‍ സൂചിപ്പിക്കുന്നത്. ഉത്തര്‍പ്രദേശില്‍ വാക്‌സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായിട്ടും ഇവിടെ കടുത്ത ദൗര്‍ലഭ്യം ഉണ്ട്. ഏഴ് ജില്ലകളില്‍ മാത്രമാണ് യുപിയില്‍ വാക്‌സിനേഷന്‍ ആരംഭിക്കാനായത്. യുപിയില്‍ 75 ജില്ലകളുണ്ട്. വളരെ ചെറിയ തോതിലാണ് ഇത് നടക്കുന്നത്. ലഖ്‌നൗ, കാണ്‍പൂര്‍, പ്രയാഗ് രാജ്, വാരണാസി, ഗൊരഖ്പൂര്‍, മീററ്റ്, ബറേലി, എന്നിവിടങ്ങളിലാണ് യുവജനങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്.
Recommended Video
രാജസ്ഥാനിലാണെങ്കില്‍ മൂന്ന് ജില്ലകളിലാണ് വാക്‌സിനേഷന്‍ ആരംഭിക്കാനായത്. അജ്‌മേറിലും ജയ്പൂരിലും ജോധ്പൂരിലുമാണ് വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുന്നത്. ഗുജറാത്തില്‍ പത്ത് ജില്ലകളില്‍ മാത്രമാണ് വാക്‌സിനേഷന്‍ നടപടികള്‍ ആരംഭിച്ചത്. 33 ജില്ലകളുണ്ട് ഗുജറാത്തില്‍. ഒഡീഷയില്‍ വാക്‌സിന്‍ ദൗര്‍ലഭ്യം കാരണം ആരംഭിച്ചിട്ടില്ല. 1.5 ലക്ഷം ഡോസ് കൊവാക്‌സിന് ഒഡീഷ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. അസം, തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളും വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കില്ല. ബംഗാളില്‍ വാക്‌സിനേഷന്‍ ആരംഭിക്കുന്നത് മെയ് അഞ്ചിനാണ്.












Click it and Unblock the Notifications