കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ കച്ചവടം പൂട്ടി; വദ്ര പൂട്ടുന്നത് ആറ് കമ്പനികള്‍!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് തുടര്‍ച്ചയായി തിരിച്ചടികള്‍ നേരിടുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിലും ഹരിയാനയിലും പാര്‍ട്ടി നാമാവശേഷമായി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുകമനായ റോബര്‍ട്ട് വദ്രയെ ഈ തോല്‍വികള്‍ ബാധിച്ചിട്ടുണ്ടോ എന്നത് വ്യക്തമല്ല, പക്ഷേ തന്റെ പകുതിയോളം കമ്പനികള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസിലെ മിസ്റ്റര്‍ മരുമകന്‍ വദ്ര എന്നാണ് റിപ്പോര്‍ട്ടുകള്‍.

sonia-priyanka-vadra

2012 - 13 ല്‍ 33 കോടി രൂപയുടെ ലാഭമുണ്ടാക്കിയ കമ്പനി ഉള്‍പ്പെടെ ആറ് കമ്പനികളാണ് വദ്ര പൂട്ടുന്നത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, താന്‍ ഡയറക്ടര്‍ ആയിട്ടുള്ള ആറ് കമ്പനികള്‍ പൂട്ടാനാണ് വദ്ര തീരുമാനിച്ചിരിക്കുന്നത്. 12 കമ്പനികളാണ് വദ്രയുടെ കീഴിലുള്ളത്. വദ്രയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആറ് കമ്പനികള്‍ കൂടിയുണ്ട്. ഇതില്‍ സ്‌കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി 2012 - 13 ല്‍ 33. 26 കോടിയുടെ ലാഭം റിപ്പോര്‍ട്ട് ചെയ്തിരുന്നു, എന്നാല്‍ 2013 - 14 ല്‍ കമ്പനി 2.31 കോടി നഷ്ടത്തിലായിരുന്നത്രെ.

ലൈഫ്‌ലൈന്‍ അഗ്രോടെക്, ഗ്രീന്‍ വേവ് അഗ്രോ, റൈറ്റ് ലൈന്‍ അഗ്രികള്‍ച്ചര്‍, ഫ്യൂച്ചര്‍ ഇന്‍ഫ്രാ അഗ്രോ, ബെസ്റ്റ് സീസണ്‍സ് അഗ്രോ, പ്രൈം ടൈം അഗ്രോ എന്നിവയാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കമ്പനികള്‍. രാജസ്ഥാന്‍ കേന്ദ്രീകരിച്ച് ഭൂമിയിടപാടുകള്‍ നടത്തുന്ന കമ്പനികളാണ് ഇതില്‍ പലതും. എന്നാണ് ഈ കമ്പനികള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത് എന്നത് വ്യക്തമല്ല, എന്നാല്‍ ഇതിനുള്ള നടപടികള്‍ ഏതാനും മാസങ്ങളായി ആരംഭിച്ചതായാണ് വിവരം. നികുതി വകുപ്പിന് കണക്ക് കൈമാറാത്തതുമായി ബന്ധപ്പെട്ട് വിവാദത്തിലുള്ള കമ്പനികളാണ് ഇവ.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ റോബര്‍ട്ട് വദ്രയുടെ വിവാദ ഭൂമിയിടപാടുകളില്‍ അന്വേഷണം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഹരിയാനയില്‍ അടുത്തിടെ അധികാരത്തിലെത്തിയ ഖട്ടാര്‍ സര്‍ക്കാര്‍ വദ്രയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഹരിയാനയിലും രാജസ്ഥാനിലും ഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചുളുവിലയ്ക്ക് ഭൂമി വാങ്ങാന്‍ വദ്രയെ വഴിവിട്ട് സഹായിച്ചിട്ടുണ്ട് എന്നാണ് ആരോപണം.

priyanka-vadra
English summary
Report says Congress party chief Sonia Gandhi's son-in-law Robert Vadra has been winding up at least six of his companies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X