ബലാത്സംഗത്തിന് 6,500 രൂപ വിലയിട്ട സര്‍ക്കാര്‍ നടപടിയില്‍ ഞെട്ടി സുപ്രീംകോടതി
ദില്ലി: ഒരു പീഡനത്തിന് എന്താണ് വില? ചോദ്യം തന്നെ അപ്രസക്തമാണ്. നടക്കാന്‍ പാടില്ലാത്ത അതിക്രമത്തിന് എത്ര നഷ്ടപരിഹാരം നല്‍കിയാലാണ് ന്യായമാകുക. എന്നാല്‍ മധ്യപ്രദേശില്‍ ലൈംഗിക പീഡനത്തിന് വില 6500 രൂപയാണ്. ഇരകള്‍ക്ക് നാമമാത്രമായ നഷ്ടപരിഹാരം നല്‍കുന്ന സംസ്ഥാനത്തിന്റെ നടപടിയില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയിരിക്കുകയാണ് സുപ്രീംകോടതി. ലൈംഗിക പീഡനങ്ങളില്‍ ഇരകളാകുന്നവര്‍ക്ക് നല്‍കുന്നത് സംഭാവനയാണോയെന്നും പരമോന്നത കോടതി ചോദിച്ചു.
നിര്‍ഭയ സ്‌കീം പ്രകാരം ഏറ്റവും കൂടുതല്‍ തുക ലഭിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് മധ്യപ്രദേശ്. എന്നിട്ടും പീഡനത്തിന് ഇരകളാകുന്നവര്‍ക്ക് 6000-6500 രൂപയാണ് സംസ്ഥാനം നഷ്ടപരിഹാരം നല്‍കുന്നത്. 1951 കേസുകളിലാണ് ഈ തുക നല്‍കിയതെന്ന് സംസ്ഥാനം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഇതോടെയാണ് നഷ്ടപരിഹാര തുക ഞെട്ടിക്കുന്നതാണെന്ന് ബെഞ്ച് വ്യക്തമാക്കിയത്. നിര്‍ഭയ ഫണ്ടില്‍ നിന്നും 1 കോടി മാത്രമാണ് മധ്യപ്രദേശ് ചെലവാക്കിയത്.

നിര്‍ഭയ ഫണ്ടിന്റെ കണക്ക് ഹാജരാക്കാത്ത ഹരിയാനയും കോടതിയുടെ ശകാരത്തിന് അര്‍ഹമായി. കഴിഞ്ഞ മാസമാണ് നിര്‍ഭയ സ്‌കീം പ്രകാരം ലഭിച്ച ഫണ്ടും ചെലവാക്കിയ തുകയുടെയും കണക്കുകള്‍ ഹാജരാക്കാന്‍ കോടതി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടത്. 24 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ ഇപ്പോഴും കണക്ക് സമര്‍പ്പിച്ചിട്ടില്ല. സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് എന്താണ് നിങ്ങളുടെയൊക്കെ ചിന്താഗതിയെന്ന് വ്യക്തമാകുമെന്നായിരുന്നു ഹരിയാനയുടെ അഭിഭാഷകനോടുള്ള കോടതിയുടെ ഉപദേശം.
ഈജിപ്തില്‍ പ്രതിപക്ഷ വേട്ട തുടരുന്നു; മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും കൂട്ടാളികളും അറസ്റ്റില്‍
ആവശ്യത്തിന് സമയമെടുത്ത ശേഷം സംസ്ഥാനത്തുള്ള സ്ത്രീകളോട് അവരെക്കുറിച്ച് യാതൊരു ചിന്തയുമില്ലെന്ന് പറയുന്നതാണ് നല്ലതെന്നും കോടതി വിമര്‍ശിച്ചു. സ്‌കീം പ്രകാരമുള്ള തുക കൈമാറാന്‍ സംസ്ഥാനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് കേന്ദ്രം നേരത്തെ കോടതിയെ അറിയിച്ചിരുന്നു.












Click it and Unblock the Notifications