കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്തില്‍ പ്രതിപക്ഷ വേട്ട തുടരുന്നു; മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും കൂട്ടാളികളും അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കെയ്‌റോ: ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസി പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ നടത്തുന്ന വേട്ടകള്‍ തുടരുന്നു. മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുഖ്യപ്രതിപക്ഷ കക്ഷിയുടെ നേതാവുമായ അബ്ദുല്‍ മുന്‍ഇം അബുല്‍ ഫുതൂഹാണ് അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ടത്. നിരോധിത മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു സ്‌ട്രോംഗ് ഈജിപ്ത് പാര്‍ട്ടിയുടെ നേതാവായ അദ്ദേഹത്തെയും ആറ് മുതിര്‍ന്ന നേതാക്കളെയും ഈജിപ്ത് പോലിസ് അറസ്റ്റ് ചെയ്തത്.

ജനാധിപത്യം തമാശ: ഈജിപ്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ സൈനിക ജയിലിലടച്ചുജനാധിപത്യം തമാശ: ഈജിപ്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയെ സൈനിക ജയിലിലടച്ചു

ഈജിപ്ത് പബ്ലിക് പ്രോസിക്യൂട്ടറുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്നാണ് പോലിസ് ഭാഷ്യം. ലണ്ടനില്‍ നിന്ന് അല്‍ ജസീറ ട.വിക്ക് അഭിമുഖം നല്‍കിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ പല്ബിക് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. അഭിമുഖത്തില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും ഈജിപ്ത് പ്രസിഡന്റിന്റെ മോശമായി ചിത്രീകരിച്ചുവെന്നും സാമിര്‍ സബ്രി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. തന്റെ പിതാവിനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തതായി അബുല്‍ ഫുതൂഹിന്റെ മകന്‍ ഫെയ്‌സ്ബുക്ക് സന്ദേശത്തില്‍ സ്ഥിരീകരിച്ചു. മുസ്ലിം ബ്രദര്‍ഹുഡ് അംഗമായ ഫുതൂഹ് 2012ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ആദ്യ റൗണ്ടില്‍ അഞ്ചിലൊന്ന് വോട്ടുകള്‍ നേടിയിരുന്നു. പ്രസിഡന്റായിരുന്ന ഹുസ്‌നി മുബാറക്ക് പുറത്താക്കിയ അറബ് വസന്തത്തെ തുടര്‍ന്ന് നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു അത്.

egypt-map-latest-

പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടിനേതാക്കള്‍ക്കുമെതിരേ പ്രസിഡന്റ് അല്‍ സീസി നടത്തുന്ന പ്രതികാര നടപടികളില്‍ ഒടുവലത്തേതാണ് അബുല്‍ ഫുത്തൂഹിന്റെ അറസ്റ്റ്. മുന്‍ മുഖ്യ ഓഡിറ്ററും പ്രതിപക്ഷനേതാവുമായ ഹിഷാം ജെനേവ, പ്രസിഡന്റ് സ്ഥാനാര്‍ഥിയും മുന്‍ സൈനികത്തലവനുമായ സാമി അനാന്‍ തുടങ്ങിയവരെയും വിവിധ ആരോപണങ്ങളുന്നയിച്ച് നേരത്തേ അറസ്റ്റ് ചെയ്യുകയും ആക്രമണത്തിന് വിധേയരാക്കുകയും ചെയ്തിരുന്നു. പ്രസിഡന്റിന്റെ ശത്രുതാപരമായ നിലപാടില്‍ പ്രതിഷേധിച്ച് മാര്‍ച്ചില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് അബുല്‍ ഫുത്തൂഹ് ആഹ്വാനം ചെയ്തിരുന്നു.

ഗള്‍ഫ് പ്രതിസന്ധി തുടരുന്ന മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് പുടിന്‍ഗള്‍ഫ് പ്രതിസന്ധി തുടരുന്ന മേഖലയെ അസ്ഥിരപ്പെടുത്തുമെന്ന് പുടിന്‍

English summary
Egyptian police have arrested Abdul Moneim Aboul Fotouh, a leading opposition figure and former presidential candidate, over his alleged ties with the outlawed Muslim Brotherhood group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X