Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതിന്റെ 'സമയം ശരിയല്ല'; ഇടിമിന്നലേറ്റ് ഗ്ലാസ് തകര്‍ന്നു; മരം വീണ് പാന്റോഗ്രാഫും

വന്ദേഭാരത് അടുത്തിടെയാണ് കേരളത്തിൽ ഓടിത്തുടങ്ങിയത്. മികച്ച രീതിയിൽ തന്നെയാണ് വന്ദേഭാരത് ഓടുന്നത്. കേരളത്തിൽ മാത്രമല്ല, വന്ദേഭാരത് ഓടുന്ന മറ്റിടങ്ങളിലും വിജയകരമായിട്ടാണ് വന്ദേഭാരത് നിലവിൽ പോയിക്കൊണ്ടിരിക്കുന്നത്. എന്നാൽ ചില പരാതികൾ ഉയർന്നുവന്നിരുന്നു. ചോർച്ചയുൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ ഒഡീഷയിൽ നിന്ന് ഇപ്പോൾ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത്. ഒഡീഷയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് ഇടിമിന്നലേറ്റു.

പുരിയിൽ നിന്ന് ഹൗറയ്ക്ക് പോകുന്ന ട്രെയിനിനാണ് ഇടിമിന്നലേറ്റ് കേടുപാടുകൾ സംഭവിച്ചത്. കൊടുങ്കാറ്റിൽ മരം വീണ് ട്രെയിനിന്റെ പാന്റോഗ്രാഫ് (ഇലക്ട്രിക് ലൈനിൽ നിന്ന് ട്രെയിനിലേക്ക് ആവശ്യമായ വൈദ്യതി എത്തിക്കുന്നത് പാന്റോഗ്രാഫ് വഴി ആണ് )തകർന്നിരുന്നു. തുടർന്ന് ദുലാഖപട്ടണം - മഞ്ചൂരി റോഡ് സ്‌റ്റേഷനിൽ നിർത്തിയിട്ടു. ജനൽ ഗ്ലാസുകൾക്കും വലിയ കേടുപാടുകൾ സംഭവിച്ചിരുന്നു. സംഭവം നടക്കുമ്പോൾ ട്രെയിനിൽ 250 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. ഒരു ഡീസൽ എഞ്ചിൻ തീവണ്ടി വൃത്തിയാക്കി മഞ്ചൂരി റോഡിലേക്ക് മാറ്റി. രാത്രി 8.05 ഓടെ ഡീസലുമായി ട്രെയിൻ യാത്ര ആരംഭിച്ചു.

vande

മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് ട്രെയിൻ വലിച്ചായിരുന്നു ഹൗറ സ്റ്റേഷനിൽ എത്തിച്ചത്. ' കേടുപാടുകൾ വിലയിരുത്തിയ ശേഷമാണ് ഹൗറയിലേക്ക് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് ട്രെയിൻ വലിച്ചുകൊണ്ടുപോയത്. ഇടിമിന്നലിൽ ഡ്രൈവറുടെ കാബിന്റെ മുൻവശത്തെ ജനൽ ഗ്ലാസുകൾ തകർന്നു. വൈദ്യുതി തടസപ്പെട്ടു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.' അധികൃതർ അറിയിച്ചു.

ട്രെയിനിൽ ഒരുപാട് നേരം വൈദ്യുതി തടസപ്പെട്ടെന്ന് യാത്രക്കാർ പറയുന്നു. പുരി - ഹൗറ വന്ദേ ഭാരത് എക്‌സ്‌പ്രസ് ഇന്ന് സർവീസ് നടത്തില്ല എന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. മൂന്ന് ദിവസം മുമ്പാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് എക്‌സ്‌‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്.

കേരളത്തിലെ വന്ദേ ഭാരതിന് നേരെ കഴിഞ്ഞ ദിവസം കല്ലേറ് നടന്നിരുന്നു. ചോറ്റാനിക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലെ കുരുിക്കാട് എന്ന സ്ഥലത്ത് വെച്ചാണ് കല്ലേറ്. ഇതിന് മുമ്പും വന്ദേഭാരതിനുനേരെ കല്ലേറ് നടന്നിരുന്നു. ഏപ്രിലിൽ ആണ് കേരളത്തിലെ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+