Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതിന്റെ വേഗത 83 കിലോമീറ്റര്‍ മാത്രം; ശരാശരി വേഗത പോലും കൈവരിക്കാനാകുന്നില്ലെന്ന് റെയില്‍വേ

ന്യൂദല്‍ഹി: കേരളത്തിന് വന്ദേഭാരത് എക്‌സ്പ്രസ് അനുവദിച്ചതിന് പിന്നാലെ വീണ്ടും ഈ ട്രെയിനിന്റെ വേഗതകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയിലിനേക്കാള്‍ നല്ലത് വന്ദേഭാരത് ആണ് എന്നും 180 കിലോമീറ്റര്‍ വേഗത്തില്‍ ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ഉള്ളപ്പോള്‍ കെ റെയിലിന്റെ ആവശ്യമില്ല എന്നുമാണ് ചില കോണില്‍ നിന്നും അഭിപ്രായമുയര്‍ന്നത്.

വന്ദേഭാരതിന് ശരാശരി വേഗം 130 കിലോമീറ്റര്‍ ലഭിക്കും എന്നിരിക്കെ ഈ ട്രെയിന്‍ ഓടുന്നതിന് ആവശ്യമായ സാഹചര്യമൊരുക്കുകയാണ് വേണ്ടത് എന്നായിരുന്നു ഉയര്‍ന്ന വാദം. എന്നാല്‍ ഇതിനെ എല്ലാം ഖണ്ഡിക്കുന്ന മറുപടിയാണ് ഇപ്പോള്‍ ഒരു വിവരാവകാശ രേഖക്ക് റെയില്‍വെ നല്‍കിയിരിക്കുന്ന മറുപടി. ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ ആയ വന്ദേ ഭാരത് കഴിഞ്ഞ രണ്ട് വര്‍ഷമായി മണിക്കൂറില്‍ ശരാശരി 83 കിലോമീറ്റര്‍ വേഗതയിലാണ് ഓടുന്നത് എന്നാണ് റെയില്‍വേ പറയുന്നത്.

vande bharat

മധ്യപ്രദേശ് ആസ്ഥാനമായുള്ള ചന്ദ്രശേഖര്‍ ഗൗര്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 180 കിലോമീറ്റര്‍ വേഗത എന്ന് അടിസ്ഥാനമാക്കിയാണ് നിര്‍മിച്ചതെങ്കിലും ഇത് കൈവരിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് റെയില്‍വേ പറയുന്നത്. ട്രാക്കുകളുടെ മോശം അവസ്ഥ കാരണമാണ് പരമാവധി വേഗതയിലേക്കോ ശരാശരി വേഗതയിലേക്കോ വന്ദേഭാരതിന് എത്താന്‍ കഴിയാത്തത് എന്നാണ് വിവരം.

2021-22 ല്‍ സെമി ഹൈസ്പീഡ് ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറില്‍ 84.48 കിലോമീറ്ററായിരുന്നു. 2022-23 ല്‍ ഇത് 81.38 കിലോമീറ്ററായിരുന്നു എന്നും റെയില്‍വേ പറഞ്ഞു. ട്രാക്കിന്റെ അവസ്ഥയെ ആശ്രയിച്ച് ഇത്തരം ട്രെയിനുകളുടെ വേഗത വ്യത്യാസപ്പെടുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് ഏറ്റവും വേഗതയില്‍ ഓടുന്ന ട്രെയിന്‍ ന്യൂഡല്‍ഹി-വാരണാസി വന്ദേ ഭാരത് എക്സ്പ്രസ് ആണ്, 95 കിലോമീറ്റര്‍ ആണ് ഇതിന്റെ വേഗത.

Relationship Tips: സ്ത്രീകള്‍ക്ക് പങ്കാളിയില്‍ താല്‍പര്യം കുറയുന്നോ? കാരണമിതാകാം

റാണി കമലാപതി (ഹബീബ്ഗഞ്ച്)-ഹസ്രത്ത് നിസാമുദ്ദീന്‍ വന്ദേ ഭാരത് എക്സ്പ്രസ്, മണിക്കൂറില്‍ ശരാശരി 94 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്നുണ്ട്. അതേസമയം വന്ദേ ഭാരത് ട്രെയിനുകളുടെ ശരാശരി വേഗത രാജധാനി, ശതാബ്ദി എക്‌സ്പ്രസ് ട്രെയിനുകളേക്കാള്‍ മികച്ചതാണെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍ വന്ദേ ഭാരത് പോലെയുള്ള ട്രെയിനുകള്‍ക്ക് ഭാവിയില്‍ ഉയര്‍ന്ന വേഗത കൈവരിക്കാന്‍ കഴിയുന്ന തരത്തില്‍ റെയില്‍ ശൃംഖലയും നവീകരിക്കുന്നുണ്ട്.

വന്ദേ ഭാരത് ട്രെയിനുകളുടെ പുതിയ പതിപ്പിന് മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും എന്നാണ് അവകാശപ്പെടുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഒരു ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. റിസര്‍ച്ച് ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്റെ രൂപകല്‍പ്പനയില്‍ ചെന്നൈയില്‍ സ്ഥിതി ചെയ്യുന്ന ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ആണ് ഇത് നിര്‍മ്മിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+