വാരണാസി സ്‌ഫോടനം; 16 വര്‍ഷങ്ങള്‍ക്ക് ശേഷം മുഖ്യ സൂത്രധാരകന്‍ കുറ്റക്കാരനെന്ന് വിധിച്ച് കോടതി
ഗാസിയാബാദ്: വാരണാസിയില്‍ ഒന്നിലധികം സ്ഫോടനങ്ങള്‍ നടത്തിയ ഭീകരന്‍ വലിയുല്ലാ ഖാന്‍ പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റക്കാരനാണെന്ന് വിധിച്ച് കോടതി. ഗാസിയാബാദ് കോടതിയാണ് വലിയുല്ലാ ഖാന്‍ കുറ്റക്കാരനെന്ന് വിധിച്ചത്. എത്ര വര്‍ഷം ശിക്ഷ അനുഭലൃവിക്കേണ്ടിവരുമെന്ന് ജൂണ്‍ ആറിന് പ്രഖ്യാപിക്കും.
2006 മാര്‍ച്ച് 7ന് സങ്കട് മോചന്‍ ക്ഷേത്രത്തിലും കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലും ഉണ്ടായ സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വാരണാസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തിന് ഉള്ളില്‍ ആറെ കാലോടെയാണ് ആദ്യത്തെ സ്‌ഫോടനം നടന്നത്. പിന്നീട് 15 മിനിറ്റിനുശേഷം, വാരണാസി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് വിശ്രമമുറിക്ക് പുറത്ത് ഒരു ബോംബ് പൊട്ടിത്തെറിച്ചു.പോലീസ് സ്റ്റേഷനിലെ റെയില്‍വേ ക്രോസിന്റെ റെയിലിംഗുകള്‍ക്ക് സമീപം കുക്കര്‍ ബോംബ് കണ്ടെത്തിയതും അതേ ദിവസമായിരുന്നു.
ഞാന്‍ ഇതുവരെ പരീക്ഷിക്കാത്ത ഒന്ന്... പുതിയ ലുക്കില്‍ ഖല്‍ബ് നിറച്ച് അഭയ ഹിരണ്‍മയി
ജില്ലാ സെഷന്‍സ് ജഡ്ജി ജിതേന്ദ്ര കുമാര്‍ സിന്‍ഹ രണ്ട് കേസുകളില്‍ വലിയുള്ളയെ ശിക്ഷിച്ചതായി ജില്ലാ സര്‍ക്കാര്‍ അഭിഭാഷകന്‍ രാജേഷ് ശര്‍മ്മ പറഞ്ഞു. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ഒരു കേസില്‍ വലിയുല്ലയെ വെറുതെവിട്ടു.
ശിക്ഷ ജൂണ്‍ 6 ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കും,' ശര്‍മ്മ പറഞ്ഞു.
വാരാണസിയിലെ അഭിഭാഷകര്‍ കേസ് വാദിക്കാന്‍ വിസമ്മതിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്.
മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. 2006 ഏപ്രിലില്‍, സ്ഫോടനങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക ദൗത്യസേന, വലിയുള്ളയ്ക്ക് ബംഗ്ലാദേശിലെ ഭീകരസംഘടനയായ ഹര്‍കത്ത്-ഉല്‍-ജിഹാദ് അല്‍ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സ്ഫോടനത്തിന്റെ സൂത്രധാരനായിരുന്നുവെന്നും കണ്ടെത്തി.
കേസിലെ അഞ്ച് പ്രധാനപ്പെട്ട സംഭവങ്ങള്‍:
2006 മാര്‍ച്ച് 7 ന്, ലങ്കാ പോലീസ് സ്റ്റേഷനിലെ സങ്കട് മോചന്‍ ക്ഷേത്രത്തിനുള്ളില്‍ വൈകുന്നേരം 6.15 നാണ് ആദ്യത്തെ സ്‌ഫോടനം നടന്നത്.
15 മിനിറ്റിനുശേഷം, വാരണാസി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെ ഫസ്റ്റ് ക്ലാസ് റിട്ടയറിങ് റൂമിന് പുറത്ത് ഒരു ബോംബ് പൊട്ടിത്തെറിച്ചു.
അന്നേ ദിവസം ത്‌നനെ ദശാശ്വമേധ് പോലീസ് സ്റ്റേഷനിലെ റെയില്‍വേ ക്രോസിന്റെ റെയിലിംഗുകള്‍ക്ക് സമീപം ഒരു കുക്കര്‍ ബോംബും കണ്ടെത്തി.
വാരാണസിയിലെ അഭിഭാഷകര്‍ കേസ് വാദിക്കാന്‍ വിസമ്മതിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയാണ് കേസ് ഗാസിയാബാദ് ജില്ലാ കോടതിയിലേക്ക് മാറ്റിയത്.
മൂന്ന് കേസുകളിലുമായി 121 സാക്ഷികളെ കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications