കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുണ്‍ ഗാന്ധി ഹണി ട്രാപ്പ് മുതല്‍ തൊടുപുഴ പെണ്‍വാണിഭം വരെ.. ഒക്ടോബറിനെ ഞെട്ടിച്ച 15 തലക്കെട്ടുകള്‍!

ഈ മാസം വാര്‍ത്തകള്‍ സൃഷ്ടിച്ച വ്യക്തികള്‍ ആരൊക്കെയെന്ന് നോക്കൂ.. വിവാദമായ വാര്‍ത്തകളും പോപ്പുലറായ തലക്കെട്ടുകളും ഒന്നുകൂടി കാണൂ...

  • By Kishor
Google Oneindia Malayalam News

സംഭവബഹുലമായിരുന്നു 2016ലെ ഒക്ടോബര്‍ മാസം. അതിര്‍ത്തിയില്‍ ഇന്ത്യ - പാകിസ്താന്‍ സംഘര്‍ഷം. ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി വരുണ്‍ ഗാന്ധിക്കെതിരായ ആരോപണം. കേരളരാഷ്ട്രീയത്തില്‍ ഇ പി ജയരാജന്‍ വിവാദവും രാജിയും. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ കോടതി വിധി.

Read Also: കുഞ്ഞാലിക്കുട്ടി മുതല്‍ വരുണ്‍ ഗാന്ധി വരെ.. ഇന്ത്യ നടുങ്ങിയ 10 രാഷ്ട്രീയ സെക്‌സ് സ്‌കാന്‍ഡലുകള്‍!

സിനിമാ രംഗത്ത് മോഹന്‍ലാലിന്റെ പുലിമുരുകനാണ് മഹാസംഭവമായത്. തൊടുപുഴയില്‍ പിടിയിലായെ പെണ്‍വാണിഭക്കേസില്‍ സിനിമാ നടിയും എന്ന വാര്‍ത്തയോടെയാണ് ഒക്‌ടോബര്‍ മാസം പടിയിറങ്ങുന്നത്. ഈ മാസം വാര്‍ത്തകള്‍ സൃഷ്ടിച്ച വ്യക്തികള്‍ ആരൊക്കെയെന്ന് നോക്കൂ.. വിവാദമായ വാര്‍ത്തകളും പോപ്പുലറായ തലക്കെട്ടുകളും ഒന്നുകൂടി കാണൂ...

വരുണ്‍ ഗാന്ധി ഹണി ട്രാപ്പ്

വരുണ്‍ ഗാന്ധി ഹണി ട്രാപ്പ്

ദേശീയ രാഷ്ട്രീയത്തെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു ബി ജെ പി നേതാവ് വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന വെളിപ്പെടുത്തല്‍. തൊട്ടുപിന്നാലെ വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍ പെട്ടു എന്ന വാര്‍ത്തയും വന്നു. ബി ജെ പി നേതാവ് ഒരു പെണ്‍കുട്ടിക്കൊപ്പം സെക്‌സ് ചെയ്യുന്നു എന്ന മട്ടില്‍ പ്രചരിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. വരുണ്‍ ഗാന്ധി വിവാദം സംബന്ധിച്ച എല്ലാ വാര്‍ത്തകളും ഇതാ ഇവിടെ വായിക്കാം.

ഇ പി ജയരാജന്റെ രാജി

ഇ പി ജയരാജന്റെ രാജി

ബന്ധുത്വ നിയമന വിവാദത്തില്‍ ഇ പി ജയരാജന്‍ എന്ന മന്ത്രി കാരണം സി പി എമ്മിന്റെ മുഖം നഷ്ടമായി. പി കെ ശ്രീമതിയുടെ മകനും തന്റെ അനന്തിരവനുമായ സുധീര്‍ നമ്പ്യാരെ തിരുകിക്കയറ്റാന്‍ ഇ പി ശ്രമിച്ചതില്‍ പ്രതിപക്ഷം മാത്രമല്ല സ്വന്തം പാര്‍ട്ടിക്കാരും അമര്‍ഷവുമായി രംഗത്ത് വന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ ഇ പി ജയരാജന്റെ രാജിയല്ലാതെ മറ്റ് വഴിയില്ലായിരുന്നു. ഇ പി വിവാദത്തിലെ എല്ലാ വാര്‍ത്തകളും ഈ ലിങ്കിലൂടെ കാണാം.

മോഹന്‍ലാലിന്റെ പുലിമുരുകന്‍

മോഹന്‍ലാലിന്റെ പുലിമുരുകന്‍

അമ്പത് കോടി മുതല്‍മുടക്കില്‍ വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനായിരുന്നു ഒക്ടോബര്‍ മാസത്തിലെ മാസ് റിലീസ്. ചിത്രം 100 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ കൊണ്ടുവന്ന ഒരു മാസ് ഹിറ്റ് ചിത്രം ആരാധകരെയും ആഹ്ലാദത്തിലാഴ്ത്തി. സോഷ്യല്‍ മീഡിയയിലും പുലിമുരുകന്‍ മാനിയ പടര്‍ന്നു. ആഘോഷങ്ങള്‍ ഒന്നും വിടാതെ വണ്‍ ഇന്ത്യ ഒപ്പിയെടുത്തത് ഇവിടെ കാണാം.

തൊടുപുഴ പെണ്‍വാണിഭം

തൊടുപുഴ പെണ്‍വാണിഭം

തൊടുപുഴ, കദളിക്കാട് പ്രദേശങ്ങളിലെ വാടകവീടുകള്‍ കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തിവന്ന അഞ്ചംഗ സംഘം പോലീസിന്റെ പിടിയിലായതോടെയാണ് തൊടുപുഴ വാര്‍ത്തകളില്‍ നിറഞ്ഞത്. സിനിമാനടി ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ഇവര്‍ക്ക് കൂടുതല്‍ സിനിമാ താരങ്ങളുമായി ബന്ധമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകളും ചിത്രങ്ങളും ഇവിടെ.

സോളാറില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി

സോളാറില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആദ്യവിധി വന്നു. സോളാര്‍ പവര്‍ പ്രൊജക്ട് തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ 1.6 കോടി രൂപ പിഴയടക്കാനാണ് ബെംഗളൂരു കോടതി ഉമ്മന്‍ചാണ്ടിക്ക് ശിക്ഷ വിധിച്ചത്. രാഷ്ട്രീയമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവം സോഷ്യല്‍ മീഡിയയും ആഘോഷിച്ചു. അതിങ്ങനെ..

യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്

യു എസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്

ലോകം ഉറ്റുനോക്കുന്ന ഒരു തിരഞ്ഞെടുപ്പാണ് അമേരിക്കയില്‍ നടക്കാന്‍ പോകുന്നത്. ആസന്നമായ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ പരസ്പരം വരുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റണാണ്. പ്രചാരണം തകൃതിയായി പുരോഗമിക്കുന്നു. വാഗ്ദാനങ്ങളും ആരോപണങ്ങളും പ്രത്യാരോപണങ്ങളും കൊണ്ട് നാടകീയമായ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഇവിടെ വായിക്കാം.

അതിര്‍ത്തിയില്‍ സംഭവിക്കുന്നത്

അതിര്‍ത്തിയില്‍ സംഭവിക്കുന്നത്

കലുഷിതമായ സാഹചര്യമാണ് ഇന്ത്യ - പാകിസ്താന്‍ അതിര്‍ത്തിയില്‍. നയതന്ത്ര രംഗത്ത് ഒരു ശീതയുദ്ധം തുടങ്ങിക്കഴിഞ്ഞു. അതിര്‍ത്തിയില്‍ ഒറ്റയും പെട്ടയുമായ വെടിയൊച്ചകള്‍. തുടര്‍ച്ചയായി പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഇന്ത്യ തിരിച്ചടിച്ചു. ഇപ്പോഴും അതിര്‍ത്തി ശാന്തമായിട്ടില്ല. ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിയിലെ കലാപങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടുകള്‍ ഇവിടെ.

പീഡന വാര്‍ത്തകള്‍

പീഡന വാര്‍ത്തകള്‍

കോതമംഗലത്ത് വൈദികന്‍ 16കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കി, പീഡനക്കേസില്‍ മദ്രസാധ്യാപകന്‍ അരിക്കോട് അറസ്റ്റിലായി... തുടങ്ങിയ സംഭവങ്ങളാണ് വലിയ ശ്രദ്ധ നേടിയത്. കൈക്കൂലി വേണ്ട പകരം വഴങ്ങിക്കൊടുക്കണമെന്ന് ദളിത് യുവതിയോട് ആവശ്യപ്പെട്ട സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ചു. ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടു.

ക്രിക്കറ്റില്‍ ഇന്ത്യ തന്നെ

ക്രിക്കറ്റില്‍ ഇന്ത്യ തന്നെ

ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയും പിന്നാലെ ഏകദിന പരമ്പരയും ജയിച്ച് ഇന്ത്യ കരുത്ത് കാട്ടി. ടെസ്റ്റ് പരമ്പരയിലെ മൂന്ന് കളിയും ജയിച്ച് പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിനത്തില്‍ പക്ഷേ വിയര്‍ത്തു. പരമ്പര 2 -2 ന് സമനിലയില്‍ എത്തിയ ശേഷമാണ് അവസാന ഏകദിനം ജയിച്ച് പരമ്പര ജയിക്കാന്‍ ഇന്ത്യയ്ക്ക് പററിയത്. കോലിയുടെ മിന്നല്‍ ഇന്നിംഗ്‌സുകളും ധോണിക്ക് കിട്ടിയ ട്രോളുകളും ഇവിടെ

കബഡി ലോകകപ്പ് ഇന്ത്യയ്ക്ക്

കബഡി ലോകകപ്പ് ഇന്ത്യയ്ക്ക്

സ്വന്തം നാട്ടില്‍ നടന്ന കബഡി ലോകകപ്പില്‍ ഇന്ത്യ ചാമ്പ്യന്മാരായി. ഫൈനലില്‍ കടുത്ത മത്സരത്തില്‍ ഇറാനെയാണ് ഇന്ത്യ തോല്‍പിച്ചത്. ഇന്ത്യ ലോകകപ്പ് ജയിച്ചതിന് പിന്നാലെ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ഇംഗ്ലീഷ് ജേര്‍ണലിസ്റ്റ് പിയേഴ്‌സ് മോര്‍ഗനുമായി നടത്തിയ ട്വിറ്റര്‍ വാക്പയറ്റ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. അക്കഥയെല്ലാം ഒന്നെഴിയാതെ ഇവിടെ വായിക്കാം

ഐ എസ് എല്ലില്‍ കേരളം

ഐ എസ് എല്ലില്‍ കേരളം

ഐ എസ് എല്ലിന്റെ പുതിയ സീസണില്‍ മങ്ങിത്തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പോകെപ്പോകെ ഫോമിലേക്ക് തിരിച്ചെത്തി. ഐ എസ് എല്‍ മാത്രമല്ല, ചാമ്പ്യന്‍സ് ലീഗും യൂറോപ്യന്‍ ലീഗും അടക്കം ഫുട്‌ബോളിലെ പ്രമുഖ മത്സരങ്ങളും സ്‌പെഷല്‍ സ്‌റ്റോറികളും ഈ ലിങ്കിലൂടെ കാണാം.

English summary
Pulimurukan to Varun Gandhi: Popular posts in the month of October.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X