മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനെ പിന്നിലാക്കിയത് ആ സഖ്യം..... 20 സീറ്റില്‍ നിലം തൊട്ടില്ല

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് എന്‍സിപി വിചാരിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ് നടത്തിയത്. പക്ഷേ ഭരണം പിടിക്കാന്‍ സാധിച്ചില്ല. ബിജെപി ശിവസേന സഖ്യം അധികാരം ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പോലെ കോണ്‍ഗ്രസിന്റെ കുതിപ്പിനെ പിന്നോട്ടടിച്ചിരിക്കുന്നത് പ്രകാശ് അംബേദ്ക്കറുടെ വഞ്ചിത് ബഹുജന്‍ അഗാഡിയാണ്. 20 സീറ്റോളം നഷ്ടമായെന്നാണ് വിലയിരുത്തല്‍.

പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് നേരിയ മാര്‍ജിനിലാണ് തോറ്റത്. ഇവിടെയൊക്കെ അംബേദ്ക്കറുടെ വിബിഎയും അസാദുദ്ദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിയും ചേര്‍ന്ന് വോട്ട് ചോര്‍ത്തിയെന്നാണ് വിലയിരുത്തല്‍ മഹാരാഷ്ട്രയില്‍ സീറ്റൊന്നും നേടാന്‍ വിബിഎയ്ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഒവൈസിയുടെ പാര്‍ട്ടി രണ്ട് സീറ്റ് നേടിയിരുന്നു. വിബിഎയുമായി കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.

കോണ്‍ഗ്രസിന് വലിയ നഷ്ടം

കോണ്‍ഗ്രസിന് വലിയ നഷ്ടം

20 സീറ്റോളം ഇവര്‍ രണ്ടുപേരും ചേര്‍ന്ന് കോണ്‍ഗ്രസിന് നഷ്ടമാക്കിയിരിക്കുകയാണ്. നന്ദ്ഗാവ്, ചാന്ദിവലി, ഉല്‍ഹാസ് നഗര്‍, പൂനെ കണ്ടോന്‍മെന്റ്, ശിവാജി നഗര്‍, പൈതന്‍, എന്നിവ കോണ്‍ഗ്രസ് സഖ്യത്തിന് നഷ്ടമായ മണ്ഡലങ്ങളാണ്. ഇത് നേരിയ മാര്‍ജിനിലാണ് കോണ്‍ഗ്രസ് സഖ്യത്തിന് നഷ്ടമായത്. വിബിഎയ്ക്ക് ലഭിച്ച സീറ്റുകള്‍ ശിവസേന, ബിജെപി സ്ഥാനാര്‍ത്ഥികളുടെ വിജയ മാര്‍ജിന് തുല്യമാണ്. ഈ സീറ്റില്‍ വിജയിച്ചിരുന്നെങ്കില്‍ മഹാരാഷ്ട്രയിലെ ഭരണത്തിന്റെ കാര്യം തന്നെ മാറി മറിഞ്ഞേനെ.

പത്ത് സീറ്റില്‍ രണ്ടാം സ്ഥാനം

പത്ത് സീറ്റില്‍ രണ്ടാം സ്ഥാനം

വിബിഎയ്ക്ക് പത്ത് സീറ്റില്‍ രണ്ടാം സ്ഥാനമുണ്ട്. മൂന്നാം സ്ഥാനം 23 സീറ്റുകളിലുമുണ്ട്. നന്ദ്ഗാവില്‍ വിബിഎ 13637 വോട്ടുകളാണ് നേടിയത്. ഇവിടെ എന്‍സിപിയുടെ പങ്കജ് ബുജ്ബാല്‍ ശിവസേനയുടെ സുഹാസ് കാണ്ടെയോട് 13889 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത് സംഭവിച്ചിരുന്നില്ലെങ്കില്‍ ഉറപ്പായും പങ്കജ് ഇവിടെ വിജയിക്കുമായിരുന്നു. ജിന്‍തൂര്‍, പൈഥാന്‍, ദോണ്ട്, ചാലിസ്ഗാവ്, കഡക് വസ്ലയിലും വിബിഎ വോട്ട് ഭിന്നിച്ചു. എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ ഇവിടെ വളരെ നേരിയ മാര്‍ജിനിലാണ് തോറ്റത്.

ഒവൈസിയുടെ പണി

ഒവൈസിയുടെ പണി

ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടി കളത്തിലിറങ്ങിയത് എന്‍സിപിയെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. ബാലാപൂരിലാണ് ഇത് ഏറ്റവുമധികം രൂക്ഷമായി എന്‍സിപി അനുഭവിച്ചത്. ഈ സീറ്റില്‍ നിന്ന് ആദ്യമായി മത്സരിച്ച മജ്‌ലിസ് പാര്‍ട്ടിക്ക് 44507 വോട്ടുകളാണ് ലഭിച്ചത്. മണ്ഡലത്തിലെ ഭൂരിഭാഗം മുസ്ലീം വോട്ടുകളും ഇവര്‍ക്കൊപ്പം പോയി. മണ്ഡലത്തില്‍ നാലാം സ്ഥാനത്തേക്കാണ് എന്‍സിപി വീണത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് മണ്ഡലത്തില്‍ ഇത്ര വലിയ തിരിച്ചടി എന്‍സിപിക്ക് നേരിട്ടത്.

കണക്ക് ഇങ്ങനെ

കണക്ക് ഇങ്ങനെ

എന്‍സിപി ബാലാപൂരില്‍ വെറും 16497 വോട്ടുകളാണ് നേടിയത്. ഇവിടെ ശിവസേനയുടെ നിതിന്‍ കുമാര്‍ താലെ വമ്പന്‍ വിജയം നേടി. വിബിഎ ഇവിടെ 50555 വോട്ടുകളാണ് നേടിയത്. മജ്‌ലിസ് പാര്‍ട്ടിയും വിബിഎയും ചേര്‍ന്ന് മണ്ഡലത്തില്‍ ഒരു ലക്ഷത്തിനടുത്ത് വോട്ടാണ് നേടിയത്. ഇവര്‍ മത്സരരംഗത്തുണ്ടായിരുന്നില്ലെങ്കില്‍ കോണ്‍ഗ്രസ് എന്‍സിപി സഖ്യം മണ്ഡലം പിടിച്ചെടുക്കുമായിരുന്നു. ശരത് പവാര്‍ നേരത്തെ തന്നെ അംബേദ്ക്കറുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിച്ചത് ഇങ്ങനെയുള്ള വലിയൊരു വീഴ്ച്ച മുന്‍കൂട്ടി കണ്ടാണ്.

കോണ്‍ഗ്രസ് സ്വപ്‌നം തകര്‍ന്നു

കോണ്‍ഗ്രസ് സ്വപ്‌നം തകര്‍ന്നു

കോണ്‍ഗ്രസിന് അധികാരത്തില്‍ വരെ എത്താന്‍ സാധിക്കുമായിരുന്നു. ആ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നത് വിബിഎയുടെ നീക്കത്തിലാണ്. ചാന്ദിവലിയില്‍ കോണ്‍ഗ്രസിന്റെ നസീം ഖാന്‍ തോറ്റത് വെറും 409 വോട്ടുകള്‍ക്കാണ്. വിബിഎയും മജ്‌ലിസ് പാര്‍ട്ടിയും ഇവിടെ മുസ്ലീം സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയത്. വിബിഎ 8876 വോട്ടും മജ്‌ലിസ് പാര്‍ട്ടി 1167 വോട്ടുമാണ് നേടിയത്. മലേഗാവ് സെന്‍ട്രലില്‍ മജ്‌ലിസ് പാര്‍ട്ടിയായിരുന്നു കോണ്‍ഗ്രസുമായി ഏറ്റുമുട്ടിയത്.

ഇത് രണ്ടാം തവണ

ഇത് രണ്ടാം തവണ

നന്ദേഡ് നോര്‍ത്തില്‍ മജ്‌ലിസ് പാര്‍ട്ടിയുടെ ഫീറോസ് ലാല 41892 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസിന്റെ ഡിപി സാവന്ത് ശിവസേനയുടെ ബാലാജി കല്യാണ്‍കറിനോട് 12000 വോട്ടിനാണ് പരാജയപ്പെട്ടത്. മജ്‌ലിസ് പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ അരലക്ഷത്തിലധികം ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് വിജയിച്ചേനെ. ഇതേ മണ്ഡലത്തില്‍ വിബിഎ 26569 വോട്ടുകളും നേടിയിട്ടുണ്ട്. അതേസമയം ഇത് രണ്ടാം തവണയാണ് വിബിഎ കോണ്‍ഗ്രസിന്റെ വീഴ്ച്ചയ്ക്ക് കാരണമാകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്ത് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തെ ഇല്ലാതാക്കിയത് വിബിഎയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+