രാജ്യത്ത് പച്ചക്കറി വില ഉയരുന്നു; ഡൽഹിയിൽ ഒരു കിലോ തക്കാളിക്ക് 60-80 രൂപ
ഡൽഹി; രാജ്യത്ത് പച്ചക്കറി വില ഉയരുന്നു. ഡൽഹിയിൽ തക്കാളി കിലോയ്ക്ക് 60-80 രൂപയാണ് വില. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അവയുടെ വില 100 രൂപ വരെ എത്തി എന്നും ചില റിപ്പോർട്ടുകൾ ഉണ്ട്. ഒരു കിലോ നാരങ്ങക്ക് നിലവിൽ രാജ്യ തലസ്ഥാനത്ത് 200-250 രൂപയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ പണപ്പെരുപ്പം കുറയ്ക്കാൻ സർക്കാർ ചില നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ നടപടികൾ ഇനിയും ശക്തമാക്കണം എന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അമൃതയ്ക്കൊപ്പം ഗോപീ സുന്ദർ, പ്രണയത്തിലാണോ എന്ന് ആരാധകർ, ചിത്രം വൈറൽ
ലഭ്യത കുറഞ്ഞതിനാലാണ് തക്കാളിക്ക് വില വർധിച്ചത് എന്നാണ് ഗാസിപൂർ മണ്ടിയിലെ വ്യാപാരികൾ പറയുന്നത്. മഴക്കാലത്ത് പച്ചക്കറിക്ക് പൊതുവെ വില കൂടുമെന്നും ഇവർ അഭിപ്രായപ്പെട്ടു. തക്കാളി, നാരങ്ങ എന്നിവയ്ക്ക് പുറമെ മറ്റ് പച്ചക്കറികൾക്കും വില ഉയർന്നിട്ടുണ്ട്. കോളിഫ്‌ളവർ 120 രൂപ, ഉരുളക്കിഴങ്ങ് 40 രൂപ, ഉള്ളി 35-40 രൂപ, വഴുതന 80 രൂപ, ക്യാപ്‌സിക്കം 100-130 രൂപ, ചീര 60 രൂപ, കാരറ്റ് 80 രൂപ എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വില. അതേ സമയം അവശ്യവസ്തുക്കളുടെ വില ഉയരുന്നതിനനുസരിച്ച് തങ്ങൾക്ക് വരുമാനം ഉയരുന്നില്ലെന്ന് പച്ചക്കറി വാങ്ങാനെത്തിയ ചിലർ പറഞ്ഞു. നേരത്തെ വാങ്ങുന്നതിനേക്കാൾ കുറഞ്ഞ സാധനങ്ങളാണ് ഇപ്പോൾ വാങ്ങുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു.

2021 ഏപ്രിലിൽ പണപ്പെരുപ്പം 4.23 ശതമാനം ആയിരുന്നു. പിന്നീട് 2022 ഏപ്രിലിലെ റീട്ടെയിൽ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ശതമാനമായി ഉയർന്നു. ഭക്ഷ്യ പണപ്പെരുപ്പവും ഏപ്രിലിൽ 1.96 ശതമാനത്തിൽ നിന്ന് 8.38 ശതമാനമായി ഉയർന്നു. ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസർച്ച് അതിന്റെ കുറിപ്പിൽ പറയുന്നത് 2016-2019 സാമ്പത്തിക വർഷത്തിൽ ശരാശരി 4.1 ശതമാനത്തിന് ശേഷമുള്ള റീട്ടെയിൽ പണപ്പെരുപ്പം 2019 ഡിസംബറിൽ ആദ്യമായി ആർബിഐയുടെ ടോളറൻസ് ബാൻഡായ 6 ശതമാനത്തെ മറികടന്നു എന്നാണ്. ലോക്ഡൗൺ കാലത്ത് ഡിമാൻഡ് ഇടിഞ്ഞിട്ടും, വിതരണ മേഖലയിലെ തടസ്സം കാരണം പ്രതിമാസ റീട്ടെയിൽ പണപ്പെരുപ്പം 2020 നവംബർ വരെ 6 ശതമാനത്തിൽ കൂടുതലായി തുടർന്നിരുന്നു.
രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി സെൻട്രൽ ബാങ്കും സർക്കാരും നിരവധി നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും. ഈ നടപടികൾ ഉടൻ തന്നെ സ്വാധീനം ചെലുത്തുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 2022 സെപ്തംബർ വരെ റീട്ടെയിൽ പണപ്പെരുപ്പം വർദ്ധിക്കുമെന്നും അതിനുശേഷം ക്രമേണ കുറയാൻ തുടങ്ങുമെന്നും ആണ് ഇന്ത്യ റേറ്റിംഗ്സിന്റെ പ്രതീക്ഷ.
Recommended Video
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications