'അതൊക്കെ താങ്കൾ ആത്മകഥയിൽ പറയുമായിരിക്കും'; വെങ്കയ്യ നായിഡുവിനെ 'ഓർമപ്പെടുത്തി' ഡെറിക് ഒബ്രിയൻ
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി സ്ഥാനം ഒഴിയുന്ന വെങ്കയ്യ നായിഡുവിന്റെ വിടവാങ്ങല്‍ വേളയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വെങ്കയ്യ നായിഡുവിനെതിരെ പരിഹാസവുമായി തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയന്‍.
രാജ്യസഭയുടെ ചെയര്‍മാന്‍ കൂടിയായിരുന്ന വെങ്കയ്യ നായിഡു, തന്റെ മുഴുവന്‍ ഭരണകാലത്തും ഒരു ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിയെ പ്രേരിപ്പിക്കാന്‍ കഠിനമായി ശ്രമിക്കുമായിരുന്നു 'പക്ഷേ അത് നടന്നില്ല' എന്ന് അദ്ദേഹം പരിഹസിച്ചു. മുന്‍പ് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു തൃണമൂല്‍ നേതാവിന്റെ പരിഹാസം. 2020 സെപ്റ്റംബര്‍ 20-ന്, ഇപ്പോള്‍ അസാധുവാക്കിയ ഫാം ബില്ലുകള്‍ ഉപരിസഭ പാസാക്കിയ ദിവസം, നായിഡു ചെയറില്‍ ഇല്ലായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരുപക്ഷേ, എന്നെങ്കിലും താങ്ങളുടെ ആത്മകഥയില്‍ നിങ്ങള്‍ അതിന് ഉത്തരം നല്‍കുമായിരിക്കും അദ്ദേഹം പരിഹസിച്ചു. ബിജെപി പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഇന്ധന വിലയെക്കുറിച്ചുള്ള നായിഡു 'ആവേശകരമായ പ്രസംഗം' നടത്തിയിരുന്നുവെന്ന് ഡെറക് ഒബ്രിയന്‍ പറഞ്ഞു.'2013 സെപ്തംബര്‍ 2-ന് നിങ്ങള്‍ സഭയില്‍ പെട്രോളിനെയും ഡീസലിനെയും കുറിച്ച് വികാരാധീനമായ പ്രസംഗം നടത്തി. ഒരു ദിവസം നിങ്ങളുടെ ആത്മകഥയില്‍ അതും പറഞ്ഞേക്കാം, ഡെറക് ഓബ്രിയന്‍ പറഞ്ഞു.
മനോരമയെ കൊന്ന് കിണറ്റിലിട്ടത് 21 കാരനോ?; കാലില്‍ ഇഷ്ടിക കെട്ടിവെച്ചു; അടിമുടി ദുരൂഹത 2013ല്‍ നായിഡു ഫോണ്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളില്‍ ഇടപെട്ടിരുന്നുവെന്നും എന്നാല്‍ താന്‍ ചെയര്‍മാനായിരുന്ന കാലത്ത് പെഗാസസിനെ കുറിച്ച് ഉപരിസഭയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും ഒബ്രിയന്‍ തുടര്‍ന്നു.'2013 മാര്‍ച്ച് 1 ന്, നിങ്ങള്‍ സഭയില്‍ 5-6 മിനിറ്റ് ഫോണ്‍ ടാപ്പിംഗിനെക്കുറിച്ച് പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഞങ്ങള്‍ പെഗാസസിനെക്കുറിച്ച് പറയുന്നു. പക്ഷേ പക്ഷേ ഒരു ചര്‍ച്ചയും നടന്നില്ല അദ്ദേഹം പറഞ്ഞു.
അതേസമയം, വെങ്കയ്യ നായിഡുവിന് വികാര നിര്‍ഭരമായ യാത്രയയപ്പാണ് സഭ നല്‍കിയത്. ബുധനാഴ്ചയാണ് ഔദ്യോഗികമായി വെങ്കയ്യ നായിഡു സ്ഥാനമൊഴിയുക. അദ്ദേഹത്തിന്റെ പിന്‍ഗാമി ജഗ്ദീപ് ധന്‍ഖര്‍ ഓഗസ്റ്റ് 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
വെങ്കയ്യ നായിഡുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് ഉന്നത നേതാക്കളും തിങ്കളാഴ്ച സഭയില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. രാജ്യസഭയെ നയിച്ച ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ പ്രധാനമന്ത്രി പ്രശംസിച്ചു. സഭയെ സംബന്ധിച്ചിടത്തോളം ഇത് വൈകാരിക നിമിഷമാണ് ഇത്, നായിഡുവിന്റെ ഓഫീസ് കാലാവധി അവസാനിച്ചേക്കാം, എന്നാല്‍, അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്തെ നയിക്കും, പ്രധാനമന്ത്രി പറഞ്ഞു.












Click it and Unblock the Notifications