ബോളിവുഡിലെ പ്രമുഖ നടിയെ പീഡിപ്പിച്ചു, പിന്നില്‍ പ്രമുഖ ബിസിനസ്മാന്‍, ഒടുവില്‍ അറസ്റ്റ്!
നടിയുടെ പരാതിയില്‍ മുംബൈ ക്രൈംബ്രാഞ്ച് അമാന്‍ ഖന്ന എന്ന ബിസിനസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്
മുംബൈ: പീഡനങ്ങള്‍ സമൂഹത്തില്‍ ഇന്ന് വര്‍ധിച്ച് വരികയാണ് നടിമാര്‍ക്ക് പോലും അതില്‍ നിന്ന് രക്ഷയില്ലെന്ന് തെളിഞ്ഞ സംഭവമാണ്. ഇതിലേക്ക് പുതിയൊരു സംഭവം കൂടി കടന്നുവന്നിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ നടിയെ പീഡിപ്പിച്ചതായി പരാതി വന്നിരിക്കുന്നത്. 1970കളിലെ പ്രമുഖ നടിയായിരുന്ന ഇവര്‍ മുംബൈയില്‍ പ്രമുഖ ബിസിനസ്മാനെതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇയാള്‍ തന്റെ വീടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. നടിയുടെ പരാതിയില്‍ മുംബൈ ക്രൈംബ്രാഞ്ച് അമാന്‍ ഖന്ന എന്ന ബിസിനസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ ജുഹു പോലീസ് സ്‌റ്റേഷനില്‍ നടി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. പരാതിയുടെ ഗൗരവസ്വഭാവം കണക്കിലെടുത്ത് പോലീസ് ഈ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഇയാളെ നടി കുറച്ചുകാലമായി അറിയാമെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതോടെ ഇയാളെ നടി അകറ്റി നിര്‍ത്താന്‍ തുടങ്ങി. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ബിസിനസ്മാന്‍ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറിയെന്നും ഇവര്‍ നല്‍കിയ പരാതിയിലുണ്ട്.

എന്നാല്‍ ഇക്കാര്യം പോലീസില്‍ പരാതിപ്പെടാന്‍ ശ്രമിച്ച സമയത്താണ് ഇയാള്‍ ബലാത്സംഗം ചെയ്തതെന്ന് പരാതിയില്‍ പറയുന്നു. നേരത്തെ പ്രമുഖ നടി ഡെയ്‌സി ഇറാനിയും താന്‍ പീഡനത്തിനിരയായതായി പറഞ്ഞിരുന്നു. പക്ഷേ ഇത് അവര്‍ സിനിമയില്‍ കത്തി നില്‍ക്കുന്ന കാലത്തായിരുന്നു. 60 വര്‍ഷത്തിന് ശേഷമാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ബോളിവുഡിലെ പ്രമുഖ സംവിധായകന്‍ ഫര്‍ഹാന്‍ അക്തറിന്റെ ആന്റിയാണ് ഇവര്‍.












Click it and Unblock the Notifications